ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ സുവർണാവസരം | iPhone 14

|

ഐഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വിലങ്ങ് തടിയാകുന്നത് അതിന്റെ ഉയർന്ന വിലയാണ്. എണ്ണം പറഞ്ഞ ഫീച്ചറുകളുമായി അടുത്ത കാലത്ത് വിപണിയിൽ എത്തിയ ഐഫോൺ 14 സീരീസിന്റെ കാര്യത്തിലും സാഹചര്യം സമാനമാണ്. കണ്ണിൽ പൊന്നീച്ച പാറുന്ന വിലയെക്കുറിച്ച് ആശങ്കപ്പെടാതെ യൂസേഴ്സിന് ഐഫോൺ 14 വാങ്ങാൻ പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് iPhone 14 ഇപ്പോൾ വിൽക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഐഫോൺ

ഏറ്റവും കുറഞ്ഞ നിരക്ക് എന്ന് പറയുമ്പോൾ എല്ലായിടത്തും ഈ പ്രൈസിൽ ഐഫോൺ 14 വാങ്ങാൻ കിട്ടുകയില്ല. ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ നടക്കുന്ന സാഹചര്യത്തിലാണ് ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ വില കുറച്ചിരിക്കുന്നത്. നേരത്തെ 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 14 ഇപ്പോൾ 66,900 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ട്

ഏകദേശം 16 ശതമാനം ഡിസ്കൌണ്ടാണ് ( ഏകദേശം 13,000 രൂപയോളം ) ഒറ്റയടിക്ക് ഐഫോണിന് വന്നിരിക്കുന്നതെന്ന് ഓർക്കണം. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഇല്ലാതെയാണ് ഇത്ര വലിയ ഡിസ്കൌണ്ട് ലഭിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടി പരിഗണിക്കുമ്പോൾ ഡിവൈസിന്റെ വിലയിൽ ഇനിയും കുറവുണ്ടാകും.

30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ

പഴയ ഫോണുകൾ
 

22,000 രൂപ വരെയാണ് പഴയ ഫോണുകൾക്ക് ഫ്ലിപ്പ്കാ‍ർട്ട് ബി​ഗ് സേവിങ്സ് ഡേയ്സ് സെയിലിന്റെ ഭാ​ഗമായി ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യം. അതായത് വളരെ സിംപിളായി പറഞ്ഞാൽ ഓഫറുകൾ നൽകുന്ന ഒരു ബാങ്ക് കാർഡും പഴയ ഫോണും കൈയ്യിലുണ്ടെങ്കിൽ ഐഫോൺ 14 മോഡലിന്റെ വിലയിൽ ഇനിയും കുറവ് വരുമെന്ന് അർഥം.

ഡിവൈസുകൾ

ഐഫോൺ 14 മോഡലിന്റെ 128 ജിബി വേരിയന്റാണ് 66,900 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐസിഐസിഐ, സിറ്റി തുടങ്ങിയ ബാങ്ക് കാർഡുകളിൽ 1000 രൂപയുടെ അധിക ഡിസ്കൌണ്ട് യൂസേഴ്സിന് ലഭിക്കും പഴയ ഐഫോൺ 12 പോലെയുളള ഡിവൈസുകൾക്ക് 20,000 രൂപ വരെയെങ്കിലും ഡിസ്കൌണ്ട് ലഭിക്കാൻ സാധ്യതയുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ

ഇത് പക്ഷെ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണിനെ അപേക്ഷിച്ചായിരിക്കും. ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ നടക്കുന്നത് വരെ മാത്രമാണ് ഐഫോൺ 14 ഇത്ര കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. സെയിൽ ദിനങ്ങൾ കഴിയുന്നതിന് മുമ്പ് ഫോൺ ബുക്ക് ചെയ്താൽ വളരെ കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ കഴിയും.

ഐഫോൺ 14 സ്പെസിഫിക്കേഷനുകൾ

ഐഫോൺ 14 സ്പെസിഫിക്കേഷനുകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലെ പാനലാണ് ഐഫോൺ 14 ഫീച്ചർ ചെയ്യുന്നത്. വളരെ ചെറിയ ബെസലുകൾ, വൈഡ് റേഞ്ച് കളർ ഗാമറ്റ്, എച്ച്ഡിആർ സപ്പോർട്ട്, 1200 നിറ്റ്സ് ബ്രൈറ്റ്നസ്, ഫേസ് ഐഡി സെൻസറുകൾ എന്നിവയെല്ലാം ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഐഫോൺ 14 ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

ആമസോണിൽ വിലക്കുറവിന്റെ പെരുമഴക്കാലം; 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾക്ക് വൻ ഓഫറുകൾആമസോണിൽ വിലക്കുറവിന്റെ പെരുമഴക്കാലം; 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾക്ക് വൻ ഓഫറുകൾ

ലൈറ്റ്നിങ് ചാർജിങ് പോർട്ട്

ഐഫോൺ 14ലെ എ15 ബയോണിക് ചിപ്പ്സെറ്റ് 16 കോർ എൻപിയുവും 5 കോർ ഗ്രാഫിക്സ് പ്രോസസറും ഫീച്ചർ ചെയ്യുന്നു. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ഐഫോൺ 14 ഫീച്ചർ ചെയ്യുന്നുണ്ട്. ഐഒഎസ് 16 മോഡലിന്റെ ഏറ്റവും സ്റ്റേബിൾ വേർഷനും ഡിവൈസിൽ ഉണ്ട്. 5ജി, വൈഫൈ, ഡ്യുവൽ സിം, ബ്ലൂടൂത്ത്, ജിപിഎസ്, ലൈറ്റ്നിങ് ചാർജിങ് പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്.

ഡ്യുവൽ റിയർ ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഐഫോൺ 14 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. എഫ് / 1.5 അപ്പേർച്ചറുള്ള 12 എംപി പ്രൈമറി വൈഡ് ആംഗിൾ സെൻസർ, സെൻസർ ഷിഫ്റ്റ് ഒഐഎസ്, 12 എംപി അൾട്ര വൈഡ് ഷൂട്ടർ എന്നിവയാണ് ഡിവൈസിലെ ക്യാമറകൾ. വീഡിയോകൾക്ക് ഡോൾബി വിഷൻ സപ്പോർട്ടും ഐഫോൺ 14 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Best Mobiles in India

English summary
When it comes to the lowest price, you won't be able to buy the iPhone 14 at this price everywhere. The price of the iPhone 14 smartphone has been reduced during the Big Savings Days sale on Flipkart. The iPhone 14, which was earlier priced at Rs 79,900, is now listed on Flipkart for Rs 66,900.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X