ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ജിയോണി എം 12 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ആകർഷകമായ സവിശേഷതകളും മിതമായ നിരക്കിലുള്ള ഇ-റീട്ടെയിൽ വിലയുമുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ ജിയോണി പുറത്തിറക്കുന്നത് തുടരുന്നു. അത്തരത്തിൽ ഇപ്പോൾ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ഫോൺ ജിയോണി എം 12 പ്രോ പുറത്തിറക്കി കഴിഞ്ഞു. ഈ സ്മാർട്ട്‌ഫോണിന് വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും മുകളിലെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഉണ്ട്. ഇതിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നുണ്ടെന്ന് പറയുന്നു.

 

ജിയോണി എം 12 പ്രോ സ്മാർട്ഫോൺ

പക്ഷേ, നാലാമത്തെ ലെൻസ് പ്രത്യക്ഷത്തിൽ വെറും അലങ്കാരമാണെന്ന് കാണിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉള്ള ഈ ഹാൻഡ്‌സെറ്റിന് മീഡിയടെക് ഹെലിയോ പി 60 SoC ചിപ്‌സെറ്റാണ് വരുന്നത്. 4,000 എംഎഎച്ച് വരുന്ന ഒരു വലിയ ബാറ്ററിയും 90.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഈ ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. മിഡ് റേഞ്ച് സ്‌പെസിഫിക്കേഷനുകളുള്ള ഫോണായ ജിയോണി എം 12 പ്രോയാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പക്ഷേ, എൻട്രി ലെവൽ മോഡലിന്‌ വരുന്ന വിലയാണ് ഇതിന് നൽകിയിരിക്കുന്നത്.

ജിയോണി എം 12 പ്രോ: വില

ജിയോണി എം 12 പ്രോ: വില

സിംഗിൾ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ജിയോണി എം 12 പ്രോയ്ക്ക് സിഎൻവൈ 700 (ഏകദേശം 7,500 രൂപ) ആണ് വില വരുന്നത്. വൈറ്റ്, ബ്ലൂ ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷുകളിൽ ഇത് വരുന്നു.

 ഓപ്പോ റെനോ 4 എസ്ഇ വിശദാംശങ്ങൾ ചോർന്നു; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ ഓപ്പോ റെനോ 4 എസ്ഇ വിശദാംശങ്ങൾ ചോർന്നു; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ജിയോണി എം 12 പ്രോ: സവിശേഷതകൾ
 

ജിയോണി എം 12 പ്രോ: സവിശേഷതകൾ

6.2 ഇഞ്ച് എച്ച്ഡി + (720x1520 പിക്‌സൽ) ഡിസ്‌പ്ലേ, 90.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ജിയോണി എം 12 പ്രോയിൽ വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും വരുന്നു. 6 ജിബി റാമുള്ള മീഡിയടെക് ഹീലിയോ പി 60 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇന്റർനാൽ സ്റ്റോറേജ് 128 ജിബിയാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡിബിൾ സ്റ്റോറേജിന് ഈ സ്മാർട്ട്ഫോൺ പിന്തുണ നൽകുന്നു. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോണി എം 12 പ്രോയ്ക്ക് 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്നു.

മീഡിയടെക് ഹീലിയോ പി 60 ഒക്ടാ കോർ പ്രോസസർ

മുകളിൽ ഇടത് കോണിലായി നൽകിയിരിക്കുന്ന ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ജിയോണി എം 12 പ്രോയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്നു. ഇതിന് 16 മെഗാപിക്സൽ പ്രധാന ക്യാമറ, വലിയ വൈഡ് ആംഗിൾ സെൻസർ, മാക്രോ സെൻസർ എന്നിവയുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. 160 ഗ്രാം ഭാരം വരുന്ന ഈ സ്മാർട്ഫോണിന് 4,000 എംഎഎച്ച് ബാറ്ററി, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ വരുന്നു.

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ജിയോണി എം 12 പ്രോ

ജിയോണി എം 12 പ്രോയിലെ വോളിയവും പവർ ബട്ടണുകളും സ്‌ക്രീനിന്റെ വലത് അറ്റത്ത് കാണപ്പെടുന്നു. അതേസമയം ഇടത് അറ്റത്തായി സിം ട്രേ സ്ലോട്ട് ഉണ്ട്. ഒരു മെറ്റൽ ഫ്രെയിമാണ് ഈ സ്മാർട്ഫോണിൻറെ മികച്ച രൂപകൽപ്പനയിക്കായി നൽകിയിരിക്കുന്നത്. ഈ ഡിവൈസിന്റെ പുറകിലത്തെ പാനലിലായി ജിയോണി ലോഗോ കാണുവാൻ സാധിക്കുന്നതാണ്. ജിയോണി എം 12 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. ഫോണിലെ സെൻസറുകളിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

Best Mobiles in India

English summary
Gionee M12 Pro is reportedly launched as the company's newest offering. The smartphone is fitted with a waterdrop-style notch and a top edge 3.5 mm audio jack slot. It seems to have a quad camera setup at the back but, according to the report, the fourth lens is apparently just decorative.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X