Just In
- 1 hr ago
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർ
- 4 hrs ago
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
- 4 hrs ago
ആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾ
- 6 hrs ago
പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന്റെ അശ്വമേധത്തിന് മൂക്കുകയറിട്ട് സുപ്രീം കോടതി; ഇനി കളിമാറും
Don't Miss
- News
മിന്നൽ ഹർത്താലിലെ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Lifestyle
മുജ്ജന്മത്തിലെ പങ്കാളി തന്നെ ഈ ജന്മത്തിലും : അതിഭാഗ്യവാന്മാരായ നക്ഷത്രക്കാര്‍
- Movies
താൻ എന്നേക്കാൾ സുന്ദരനാണോ എന്ന് മമ്മൂട്ടി; നടന്റെ ഭാര്യയും ശോഭനയും എന്നോട് പറഞ്ഞത്; കൈതപ്രം
- Automobiles
ടാറ്റയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരും; രണ്ടും കൽപ്പിച്ച് തന്നെ
- Sports
IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന് മാലിക് മതി-കാരണങ്ങളിതാ
- Travel
റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന
200 മെഗാപിക്സലിന്റെ മെഗാസ്റ്റാർ ക്യാമറ; ഒപ്പം സൂപ്പർസ്റ്റാർ പ്രോസസർ; ഇന്ത്യയിലെത്തിയ റെഡ്മി നോട്ട് 12 വിശേഷം
മൊബൈൽ നിർമാണ രംഗത്തെ പ്രമുഖരായ റെഡ്മിക്ക് നിരവധി ആരാധരുള്ള രാജ്യമാണ് ഇന്ത്യ. കുറച്ചുനാൾ മുമ്പ് റെഡ്മി തങ്ങളുടെ നോട്ട് 12 പ്രോ പ്ലസ് ചൈനയിൽ അവതരിപ്പിച്ചിരുന്നു. 200 എംപി ക്യാമറയായിരുന്നു ആ സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ ഘടകം. അന്നുമുതൽ ഇന്ത്യയിലും 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ മോഡൽ റെഡ്മി അവതരിപ്പിക്കുന്നതിനായി കാത്തിരുന്നവർ ഏറെയാണ്. ആ കാത്തിരിപ്പാണ് ഇപ്പോൾ റെഡ്മി നോട്ട് 12 സീരീസ്(Redmi Note 12 series) സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലേക്കുള്ള വരവോടെ അവസാനിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 12 സീരീസിൽ റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+ 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ 200 മെഗാപിക്സൽ സാംസങ് എച്ച്പിഎക്സ് സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറയുള്ള നോട്ട് 12 പ്രോ പ്ലസ് ആണ് ഏറ്റവും ആകർഷകം. ആകർഷകമായ വിലയാണ് റെഡ്മി നോട്ട് 12 സീരീസിലെ ഈ മൂന്ന് സ്മാർട്ട്ഫോണുകളുടെയും മറ്റൊരു പ്രത്യേകത.

റെഡ്മി നോട്ട് 12 5ജി
120Hz വരെ റിഫ്രഷ് റേറ്റ്, 394ppi പിക്സൽ ഡെൻസിറ്റി, 240Hz ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.67- ഇഞ്ച് ഫുൾ-എച്ച്ഡി (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. കൂടാതെ ഹോൾ-പഞ്ച് ഡിസൈനും കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഉണ്ട്. 6nm ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. ഇതോടൊപ്പം 8 ജിബി വരെ റാമും അഡ്രിനോ 619 ജിപിയു എന്നിവയുമുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിലുള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറും ഇതിൽ അടങ്ങുന്നു. 13-മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഇത് 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. റെഡ്മി നോട്ട് 12 സീരീസിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുക നോട്ട് 12 മോഡലാണ്. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

റെഡ്മി നോട്ട് 12 പ്രോ 5ജി
റെഡ്മി നോട്ട് 12 5ജിയുടെ അതേ സിം, സോഫ്‌റ്റ്‌വെയർ, ഡിസ്‌പ്ലേ സവിശേഷതകൾ തന്നെയാണ് റെഡ്മി നോട്ട് 12 പ്രോ 5ജിയിലും നൽകിയിരിക്കുന്നത്. 12 ജിബി വരെ റാമും മാലി-ജി68 ജിപിയുവും ചേർന്ന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ. 50 മെഗാപിക്സൽ സോണി IMX766 സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റെഡ്മി നോട്ട് 12 പ്രോയിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ആണ് പ്രധാനക്യാമറയ്ക്കൊപ്പം നൽകിയിരിക്കുന്നത്. 16 മെഗാപിക്സൽ സെൽഫി സെൻസറും ഉണ്ട്. 256 ജിബി UFS 2.2 വരെയാണ് സ്റ്റോറേജ്. 67W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

റെഡ്മി നോട്ട് 12 പ്രോ+ 5ജി
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) വാഗ്ദാനം ചെയ്യുന്ന 200 മെഗാപിക്സൽ സാംസങ് HPX സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ലെൻസും ക്യാമറക്കരുത്തിനൊപ്പം ഉണ്ട്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 പ്രോ+ 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയിലുള്ളത്. ഫ്രണ്ട് പാനലിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. റെഡ്മി നോട്ട് 12 പ്രോ+ 5ജിയിൽ 12 ജിബി വരെ LPDDR4X റാം, മാലി-G68 MC4 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ. 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഇത് വരുന്നത്. 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,980 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിലുള്ളത്. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 19 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാം എന്നതും ഈ ഫോൺ നൽകുന്ന ആകർഷകമായ ഫീച്ചറാണ്.

റെഡ്മി നോട്ട് 12 സീരീസ് വിലയും ലഭ്യതയും
റെഡ്മി നോട്ട് 12 സീരീസിലെ മൂന്നു മോഡലുകളും ഫ്ലിപ്കാർട്ട്, ആമസോൺ, മി. കോം, മി ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ജനുവരി 11 മുതൽ ആണ് വിൽപനയ്‌ക്കെത്തുക. നോട്ട് 12 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയുമാണ് വില. ഫ്രോസ്റ്റഡ് ഗ്രീൻ, മാറ്റ് ബ്ലാക്ക്, മിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

റെഡ്മി നോട്ട് 12 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 26,999. 8 ജിബി റാം + 256 ജിബി ഉള്ള ടോപ്പ് എൻഡ് മോഡലിന് 27,999 രൂപയുമാണ് വില. ഫ്രോസ്റ്റഡ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ, ഓനിക്സ് ബ്ലാക്ക് ഷേഡുകൾ തുടങ്ങി നിറങ്ങളിലാണ് ഇത് വരുന്നത്.

റെഡ്മി നോട്ട് 12 പ്രോ + 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയുമാണ് വില. ആർട്ടിക് വൈറ്റ്, ഐസ്ബർഗ് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ മോഡൽ എത്തുന്നത്.
ഐസിഐസിഐ ബാങ്ക് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് റെഡ്മി നോട്ട് 12 സീരീസ് ഹാൻഡ്‌സെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470