ഹോണര്‍ 7X, ഷവോമി മീഎ1 സ്‌പോര്‍ട്‌സ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ: നിങ്ങള്‍ക്ക് അനുയോജ്യം?

|

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നാടകീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 18,000 രൂപ വില പോയിന്റില്‍ എഡ്ജ്-ടൂ-എഡ്ജ് സ്‌ക്രീനും ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പുമുളള സ്മാര്‍ട്ട്‌ഫോണുകള്‍ പല രീതിയില്‍ ആകര്‍ഷകമായിരുന്നു.

 
ഹോണര്‍ 7X, ഷവോമി മീഎ1 സ്‌പോര്‍ട്‌സ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ: നിങ്ങള്‍

2017 തുടക്കത്തിലാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവായി ബജറ്റ് വിലയില്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറ സവിശേഷതയുളള ഹോണര്‍ 6X പുറത്തിറക്കിയത്. അതിനു ശേഷം മറ്റു ചൈനീസ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ഡ്യുവല്‍ ലെന്‍സ് ക്യാമറ ഫോണുകള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കി തുടങ്ങി, അതും ബജറ്റ് വിലയില്‍.

ഹോണര്‍ 7Xഉും ഷവോമി മീഎ1 ഉും തമ്മില്‍ മത്സരമാണ്, അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട് ഈ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച്. അതിനാല്‍ ഈ സ്മാര്‍ട്ട്‌ഫോണുകള താരതമ്യം ചെയ്താലോ?

ഡിസൈന്‍/ ഡിസ്‌പ്ലേ

ഡിസൈന്‍/ ഡിസ്‌പ്ലേ

ഡിസൈനും ഡിസ്‌പ്ലേ പ്രകടനവും താരതമ്യം ചെയ്യുമ്പോള്‍ ഹോണര്‍ 7X ആണ് വിജയി. ഏറ്റവും പുതിയ 18:9 റേഷ്യോയില്‍ 5.99 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഹോണര്‍ Xന്. ഈ ഒരു സവിശേഷതയുളളതിനാല്‍ ഷവോമി മീഎ1നെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഒരു ആധുനിക ഭാവം നല്‍കുന്നു ഹോണര്‍ 7Xന്.

ഹോണര്‍ 7Xന് FHD+ സ്‌ക്രീന്‍, മികച്ച പിക്‌സല്‍ ഡെന്‍സിറ്റി, വീഡിയോ പ്ലേബാക്ക്, വെബ്ബ്രൗസിങ്ങ്, ഗേം പ്ലേ എന്നിവയ്ക്ക് കൂടുതല്‍ അനുയോജ്യമാണ്. ഒരു വലിയ സ്‌ക്രീനിനു പുറമേ 77% മുളള സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ, 70.1% റേഷ്യോ ആണ് മീഎ1ന്.

 

ബാറ്ററി/ മെമ്മറി

ബാറ്ററി/ മെമ്മറി

മെച്ചപ്പെട്ട ബാറ്ററിയും മെച്ചപ്പെട്ട ബാഹ്യ സ്റ്റോറേജ് സവിശേഷയും ഹോണര്‍ 7Xനെ മികച്ചതാക്കുന്നു. ഷവോമിയുടെ 3080 എംഎഎച്ച് ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ഹോമര്‍ 7Xന് 3,340എംഎഎച്ച് ബാറ്ററിയാണ്. രണ്ട് ഫോണുകള്‍ക്കും 64ജിബി സ്‌റ്റോറേജ് വേരിയന്റുകള്‍ ഉണ്ട്. ഹോണര്‍ 7Xന് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഷവോമി മീഎ1ന് ഇതിന്റെ ഇരട്ടിയാണ്.

ഡ്യുവല്‍ ലെന്‍സ് ക്യാമറ
 

ഡ്യുവല്‍ ലെന്‍സ് ക്യാമറ

ഷവോമി സ്‌പോര്‍ട്ട്‌സിന് 12എംപി+12എംപി റിയര്‍ ക്യാമറയും എന്നാല്‍ ഹോണര്‍ 7X സ്‌പോര്‍ട്ട്‌സിന് 16എംപി+2എംപി ക്യാമറയുമാണ്. രണ്ടു ഡ്യുവല്‍ ലെന്‍സാണ്, എന്നാല്‍ ഷവോമി 12എംപി ടെലിഫോട്ടോ ലെന്‍സ് അതില്‍ 2X ഒപ്ടിക്കല്‍ സൂമുമാണ്. എന്നാല്‍ ഹോണര്‍ 7Xന് 2എംപി സെക്കന്‍ഡറി ലെന്‍സാണ്, പക്ഷേ ഇതില്‍ ക്യാമറ സിസ്റ്റത്തില്‍ ഒപ്ടിക്കല്‍ സൂം ഇല്ല. ഇമേജ് നിലവാരത്തെ സംബന്ധിച്ചിടത്തോളം ഹോണര്‍ 7Xന്റെ 16എംപി പ്രൈമറി ക്യാമറ മികച്ച ചിത്രീകരണവും വൈരുദ്ധതയുമുളള മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിനുളള സവിശേഷതയും നല്‍കുന്നു.

പ്രോസസിങ്ങ്/ സോഫ്റ്റ്‌വയര്‍

പ്രോസസിങ്ങ്/ സോഫ്റ്റ്‌വയര്‍

ഷവോമി മീഎ1ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 സിപിയു ആണ്. എന്നാല്‍ ഹോണര്‍ 7Xന് ഹുവായിയുടെ ഇന്‍ഹൗസ് സിലികോണ്‍ കിരിന്‍ 659 ചിപ്‌സെറ്റും. ഒക്ടാകോര്‍ ചിപ്‌സെറ്റാണെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 659 ആണ് ഏറ്റവും പുതിയ 14nm നിര്‍മ്മാണ പ്രക്രിയ രൂപകല്‍പന ചെയ്തിട്ടുളളത്. റിയല്‍-ലൈഫ് പ്രകടനം സമാനമാണ്.

സോഫ്റ്റ്‌വയറുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഷവോമി മീഎം1ന് സ്‌റ്റോക് ആന്‍ഡ്രോയിഡ് നൗഗട്ടാണ്, എന്നാല്‍ ഹോണര്‍ 7Xന് EMUI 5.1 ഉം ആണ്. ഉപയോഗപ്രദമായ മെച്ചപ്പെട്ട സവിശേഷതയും സോഫ്റ്റ്‌വയറുകളും നോക്കുകയാണെങ്കില്‍ ഹോണര്‍ 7X നിങ്ങള്‍ക്കു വാങ്ങാം. എന്നാല്‍ സ്‌റ്റോക് ആന്‍ഡ്രോയിഡ് അനുഭവം നിങ്ങള്‍ തിരയുകയാണെങ്കില്‍ ഷവോമി മീഎ1 വാങ്ങാം.

 

ഉപസംഹാരം

ഉപസംഹാരം

മുകളില്‍ പറഞ്ഞ എല്ലാ പോയിന്റുകളും നോക്കിയാല്‍ ഹോണര്‍ 7X ആണ് മികച്ചതെന്നു പറയാം. 12,999 രൂപ മുതലാണ് ഈ ഫോണ്‍ വില ആരംഭിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും 1000 രൂപ കുറവാണ് ഷവോമി മീഎം1ന്, ഈ ഫോണിന് മികച്ച ഡിസൈന്‍, ക്രിസ്പ് ഡിസ്‌പ്ലേ, വലിയ ബാറ്ററി, മികച്ച സ്റ്ററേജ് സവിശേഷതകള്‍ എല്ലാം ഉണ്ട്. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഹാന്‍സെറ്റ് നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടും. അന്തിമ തീരുമാനം നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു.

Best Mobiles in India

English summary
A big credit goes to Chinese smartphone manufacturer Huawei which introduced dual-lens camera setup in budget price-point with Honor 6X in first quarter of 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X