ഫ്ലിപ്പ്കാർട്ടിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കൂ ഐഫോൺ 12

|

നിങ്ങൾക്ക് ഒരു ഐഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുവാൻ കഴിയും. സെപ്റ്റംബറിൽ ഫ്ലിപ്കാർട്ട് കാർണിവൽ സെയിൽ 2021 നടത്തുന്നു, ഇത് നിരവധി ബ്രാൻഡുകളിൽ നിന്നുമുള്ള സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവിൽ നൽകുന്നു. ഐഫോൺ 12 ന് 12,901 രൂപ വിലക്കുറവിൽ വെറും 66,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ആപ്പിൾ ഐഫോണിൻറെ എല്ലാ വേരിയന്റുകൾക്കും ഒരേ വിലക്കുറവ് നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് കാർണിവൽ സെയിലിൽ ഐഫോൺ 12 ൻറെ ഓഫർ വില എത്രയാണെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

 

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കൂ ഐഫോൺ 12

ഐഫോൺ 12 ൻറെ 64 ജിബി മോഡൽ 79,900 രൂപയ്ക്ക് പകരം വെറും 66,999 രൂപയ്ക്ക് ഈ ഫ്ലിപ്കാർട്ട് കാർണിവൽ സെയിലിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം. അതുപോലെ, 84,900 രൂപ യഥാർത്ഥ വില വരുന്ന 128 ജിബി മോഡൽ നിങ്ങൾക്ക് വെറും 71,999 രൂപയ്ക്ക് വാങ്ങാം. മാത്രവുമല്ല, 94,900 രൂപ വില വരുന്ന 256 ജിബി മോഡൽ നിങ്ങൾക്ക് വെറും 81,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നു. ഫ്ലിപ്കാർട്ട് നിരവധി ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ വിലക്കുറവ് നിങ്ങൾക്ക് സെപ്റ്റംബർ 8 വരെ പ്രയോജനപ്പെടുത്തുവാൻ സമയമുണ്ട്.

ഐഫോൺ 12 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

ഐഫോൺ 12 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

6.1 ഇഞ്ച് റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുള്ള ഈ ഐഫോണിൽ സെറാമിക് ഷീൽഡ് ഗ്ലാസ് ടെക്നോളജിയും ആപ്പിൽ നൽകിയിട്ടുണ്ട്. ഇത് ഐഫോൺ 11ൽ നൽകിയിട്ടുള്ള എൽസിഡി പാനലിനേക്കാൾ ഏറെ മികച്ചതാണ്. 5 ജി സപ്പോർട്ടോടെയാണ് ഐഫോൺ 12 വിപണിയിൽ വരുന്നത്. എ14 ബയോണിക് SoC പ്രോസസറാണ് ഈ ഐഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഐഫോൺ പ്രവർത്തിക്കുന്നത്. നാല് കോർ ജിപിയു ഉള്ള ആറ് കോർ പ്രോസസറാണ് എ 14 ബയോണിക്കിന്റേത്. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐഫോൺ 12 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ
 

ഐഫോൺ 12ന് രണ്ട് 12 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകളുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. ലൈറ്റ് കുറഞ്ഞ അവസരങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഐഫോൺ 12 ന്റെ എല്ലാ ക്യാമറകളിലും ആപ്പിൾ നൈറ്റ് മോഡ് നൽകിയിട്ടുണ്ട്. ഐഫോൺ 12ന് നൈറ്റ് മോഡ് ടൈം-ലാപ്സ് ഫീച്ചറും ഉണ്ട്. ഇത് ലോ ലൈറ്റ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നു.

ഐഫോൺ 12 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

പുതിയ ഐഫോണിനായി മാഗ് സേഫ് വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡും ആപ്പിൾ അവതരിപ്പിച്ചു. 15W വരെ മാഗ് സേഫ് വയർലെസ് ചാർജിംഗിനെയും 7.5W വരെ ക്യു വയർലെസ് ചാർജിംഗിനെയും ഐഫോൺ 12 സപ്പോർട്ട് ചെയ്യും. ഇതിൽ നൽകിയിട്ടുള്ള 2,815 എംഎഎച്ച് ബാറ്ററി 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകും. വൈ-ഫൈ 6, ബ്ലൂടൂത്ത് 5, അൾട്രാ-വൈഡ്ബാൻഡ് പൊസിഷനിംഗ്, ജിപിഎസ്, എൻഎഫ്സി എന്നിവ ഐഫോൺ 12 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

Best Mobiles in India

English summary
Flipkart has announced the Carnival Sale for September 2021, which will include a significant discount on a variety of smartphone brands. The price of the iPhone 12 has been reduced by Rs. 12,901, bringing it down to Rs. 66,999. All Apple iPhone 12 models are eligible for the same price reduction.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X