പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ

|

ഇന്ത്യയിൽ വളരെപ്പെട്ടെന്ന് ജനകീയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്കൂ. പ്രത്യേകിച്ചും യുവതീ യുവാക്കളുടെ ഇടയിൽ. മറ്റേതൊരു ചൈനീസ് ബ്രാൻഡിന് സാധിച്ചതിലും വേഗത്തിലാണ് ഐക്കൂ ഇന്ത്യക്കാരുടെ മനം കവർന്നത്. ഐക്കൂവിന് ഇന്ത്യയിൽ അഡ്രസ് ഉണ്ടാക്കിക്കൊടുത്ത ഡിവൈസുകളിൽ ഒന്നാണ് മിഡ്റേഞ്ച് ഫോണായ ഐക്കൂ നിയോ 6. ഇപ്പോഴിതാ ഐക്കൂ നിയോ 6 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി ഐക്കൂ നിയോ 7 5ജി രാജ്യത്ത് ലോഞ്ചിനൊരുങ്ങുകയാണ്. ഫെബ്രുവരി 16ന് സ്മാർട്ട്ഫോൺ കമ്പനി തങ്ങളുടെ പുതിയ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കും. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഐക്കൂ നിയോ 7 ഫീച്ചർ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. IQOO Neo 7 5G സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 
മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ

ഐക്കൂ നിയോ 7 5ജി ഇക്കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റ് ചൈനീസ് മോഡലിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐക്കൂ നിയോ 7 എസ്ഇ 5ജി മോഡലിനെ ബേസ് ചെയ്തായിരിക്കും 7 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.

 

( iqoo Neo 7 5G ) ഐക്കൂ നിയോ 7 5ജി

കമ്പനി പുറത്ത് വിട്ട AnTuTu score പ്രകാരം ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിൽ 12 ജിബി എൽപിഡിഡിആർ5 റാം ലഭ്യമായിരിക്കും. അഫോർഡബിൾ ഫ്ലാഗ്ഷിപ്പെന്ന വിശേഷണവുമായി വരുന്ന ഡിവൈസിൽ 256 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്റ്റോറേജും ലഭ്യമായിരിക്കും. ഫോണിന്റെ ലാൻഡിങ് പേജ് നൽകുന്ന സൂചന പ്രകാരം 8 ജിബി എക്സ്റ്റൻഡഡ് റാം ഫീച്ചറും ഐക്കൂ നിയോ 7 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം.

മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ

ഒരേ സമയം 36 ആപ്പുകൾ വരെ ബാക്ക്ഗ്രൌണ്ടിൽ റൺ ചെയ്യാൻ സഹായിക്കുന്ന വിധത്തിലുള്ള പ്രോസസിങ് പവറും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിൽ കമ്പനി അവകാശപ്പെടുന്നുണ്ട്. ഡൈമൻസിറ്റി 8200 പ്രോസസറാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. ഡിവൈസിലെ 3ഡി കൂളിങ് സിസ്റ്റം മെച്ചപ്പെട്ട പെർഫോമൻസ് നൽകുമെന്നും ഐക്കൂ വാദിക്കുന്നു.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സെൽഫി ക്യാമറ വയ്ക്കാൻ ഹോൾ പഞ്ച് കട്ടൌട്ടും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിന്റെ സവിശേഷതകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. 64 എംപി പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഈ സജ്ജീകരണത്തിന്റെ ഭാഗമാണ്. 16 എംപി സെൽഫി സെൻസറും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ

5000 mAh ബാറ്ററിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു. 10 മിനുറ്റ് ചാർജ് ചെയ്താൽ ബാറ്ററിയുടെ 50 ശതമാനവും ചാർജ് ആകുമെന്നും ഐക്കൂ പറയുന്നുണ്ട്.

അഫോർഡബിൾ ഫ്ലാഗ്ഷിപ്പെന്ന ക്യാറ്റഗറിയിലാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ വരുന്നത്. അതായത് 30,000 രൂപ പ്രൈസ് റേഞ്ചിലാവും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. ഫെബ്രുവരി 16 കഴിഞ്ഞാൽ ആമസോൺ, ഐക്കൂ ഇ-സ്റ്റോർ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നും ഡിവൈസ് വാങ്ങാനും സാധിക്കും. ഐക്കൂവിന് ഇപ്പോൾ രാജ്യത്ത് സ്വന്തമായൊരു ഫാൻ ബേസുണ്ട്. ഈ ആരാധരെ തൃപ്തിപ്പെടുത്താൻ ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിലൂടെ കമ്പനിക്ക് ആകുമോയെന്നതാണ് ഇനി അറിയേണ്ടത്.

Best Mobiles in India

English summary
The iQOO Neo 6 is one of the devices that have given iQOO a presence in India. Now, iQOO Neo 7 5G is getting ready to be launched in the country as the successor to iQOO Neo 6. The smartphone company will launch its new device in India on February 16. The iQOO Neo 7 is expected to feature up to 12 GB of RAM and 256 GB of storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X