ജിയോ ഫോൺ നെക്സ്റ്റ് വെറും 500 രൂപ മുതൽ വിൽപ്പനയ്‌ക്കെത്തും: ഈ ഓഫർ എങ്ങനെ ഉപയോഗപ്പെടുത്താം?

|

ജിയോ ഫോൺ നെക്സ്റ്റ് ഇന്നിപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഈ ഫോൺ ഉടൻ തന്നെ ഷിപ്പിംഗ് ആരംഭിക്കുന്നതാണ്. റിലയൻസ് എജിഎം കോൺഫറൻസിലാണ് ഈ വിലകുറഞ്ഞ ഫോൺ ആദ്യമായി പ്രഖ്യാപിച്ചത്. ഈ ജിയോ ഫോണിൻറെ പ്രീ-ബുക്കിംഗ് ഈ ആഴ്ച്ച തന്നെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു പുതിയ റിപ്പോർട്ട് ഇപ്പോൾ പറയുന്നത്, നിങ്ങൾക്ക് ജിയോ ഫോൺ നെക്സ്റ്റ് ബേസ് മോഡൽ 500 രൂപ എന്ന കുറവ് വിലയിൽ സ്വന്തമാക്കാമെന്നാണ്.

 

ജിയോ ഫോൺ നെക്സ്റ്റിൻറെ വിലയും, ലഭ്യതയും

ജിയോ ഫോൺ നെക്സ്റ്റിൻറെ വിലയും, ലഭ്യതയും

ജിയോ ഫോൺ നെക്സ്റ്റ് നിരവധി സവിശേഷതകളുമായാണ് വിപണിയിൽ വരുവാൻ പോകുന്നത്, കൂടാതെ ഗൂഗിളുമായുള്ള പങ്കാളിത്തത്തിൽ വരുന്ന ആദ്യത്തെ ഫോണായി ഇത് വരുന്നു. ബേസിക്, അഡ്വാൻസ് എന്നീ രണ്ട് മോഡലുകളിൽ ഈ പുതിയ ഫോൺ ലഭ്യമാകും. ജിയോ ഫോൺ നെക്സ്റ്റ് ബേസിക് മോഡലിന് വില 5,000 രൂപയും അതേസമയം അഡ്വാൻസ് മോഡലിന് വില 7,000 രൂപയുമാണ് വരുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ റിലയൻസ് 50 ദശലക്ഷം ജിയോ ഫോൺ നെക്സ്റ്റ് മോഡലുകൾ വിൽക്കാൻ പദ്ധതിയിടുന്നതായി ഇടി നൗവിൻറെ റിപ്പോർട്ട് പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പിരാമൽ ക്യാപിറ്റൽ, ഐഡിഎഫ്സി ഫസ്റ്റ് അഷ്വർ, ഡിഎംഐ ഫിനാൻസ് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളുമായി കമ്പനി പങ്കാളിയായിട്ടുണ്ട്.

ജിയോ ഫോൺ നെക്സ്റ്റ് വെറും 500 രൂപ മുതൽ വിൽപ്പനയ്‌ക്കെത്തും
 

ഈ സ്ഥാപനങ്ങളുമായി സഹകരിച്ച് റിലയൻസ് 10,000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, റിലയൻസ് ജിയോ നാല് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി (NBFC) ഏകദേശം 2,500 കോടി രൂപയുടെ ക്രെഡിറ്റ് സപ്പോർട്ട് ഡീലുകളിൽ ഒപ്പുവച്ചു.

ആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനംആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനം

ജിയോ ഫോൺ നെക്സ്റ്റ് 500 രൂപയ്ക്ക്

ജിയോ ഫോൺ നെക്സ്റ്റ് 500 രൂപയ്ക്ക്

നേരത്തെ സൂചിപ്പിച്ചതുപോലെ, ജിയോ ഫോൺ നെക്‌സ്റ്റ് 5,000 രൂപയിൽ നിന്ന് ആരംഭിക്കും. കൂടാതെ, വിപണിയിൽ നിരവധി ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് എതിരെയാണ് ഇത് മത്സരിക്കുന്നത്. അതേസമയം, ഇത് വാങ്ങുന്നവർക്ക് ജിയോ ഫോൺ നെക്സ്റ്റ് 500 രൂപയ്ക്ക് വരെ ലഭിക്കുമെന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പിരാമൽ ക്യാപിറ്റൽ, ഐഡിഎഫ്സി ഫസ്റ്റ് അഷ്വർ, ഡിഎംഐ ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽ നിർണായക പങ്ക് വഹിക്കും.

ജിയോ ഫോൺ നെക്സ്റ്റ് 500 രൂപയ്ക്ക്

ഈ ബാങ്കുകളിൽ നിന്ന് ജിയോ ഫോൺ നെക്‌സ്റ്റ് ഉപഭോക്താക്കൾക്ക് വെറും 500 രൂപയ്ക്ക് ലഭ്യമാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് വാങ്ങുന്നവർ മുഴുവൻ തുകയും നൽകേണ്ടതില്ല, എന്നാൽ ജിയോ ഫോൺ നെക്സ്റ്റ് ലഭിക്കും, വിലയുടെ 10 ശതമാനം മാത്രം അടയ്ക്കാം. ബാക്കി തുക ഇഎംഐ വഴി അടയ്ക്കാവുന്നതാണ്. ഇതിനർത്ഥം നിങ്ങൾക്ക് ജിയോ ഫോൺ നെക്സ്റ്റ് അഡ്വാൻസ് മോഡൽ വെറും 700 രൂപയ്ക്ക് ലഭിക്കും. ജിയോ ഫോൺ നെക്സ്റ്റിനായുള്ള ഈ വലിയ വില കുറയ്ക്കൽ കരാർ ഒരു വൻവിജയമായി മാറും. ഇത് വിപണിയിൽ നിലവിലുള്ള നിരവധി ബജറ്റ് ഫോണുകൾക്കെതിരെ മത്സരിക്കും.

ജിയോ ഫോൺ നെക്സ്റ്റ് വെറും 500 രൂപ മുതൽ വിൽപ്പനയ്‌ക്കെത്തും

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വളർച്ചയ്ക്ക് ഗണ്യമായ ഹെഡ്‌റൂം ഉണ്ട്. നിലവിലെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് ആവശ്യമായ ഡിവൈസ് നൽകിക്കൊണ്ട് ജിയോയും ഗൂഗിളും സ്മാർട്ട്‌ഫോണിന്റെ വലിയ വില എന്ന ഗുരുതരമായ വെല്ലുവിളിയെ മറികടക്കാൻ ശ്രമിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഹെഡ് (ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ്) പ്രഭു റാം വ്യക്തമാക്കി.

ജിയോ ഫോൺ നെക്സ്റ്റിൻറെ സവിശേഷതകൾ

ജിയോ ഫോൺ നെക്സ്റ്റിൻറെ സവിശേഷതകൾ

5.5 ഇഞ്ച് 1440x720 പിക്‌സൽ എച്ച്ഡി റെസല്യൂഷൻ ഈ ഡിസ്‌പ്ലേയാണ് ജിയോഫോൺ നെക്‌സ്റ്റിൽ പ്രതീക്ഷിക്കുന്നത്. ക്വാൽകോമിൽ നിന്നുള്ള ലോ-എൻഡ് ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുന്നത്. 64-ബിറ്റ് സിപിയു, ഇരട്ട ഐഎസ്പി സപ്പോർട്ടുള്ള ക്വാൽകോം ക്യുഎം 215 പ്ലാറ്റ്ഫോമിൽ ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിച്ചേക്കാം. 2 ജിബി റാമിൽ താഴെ റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി ഇന്റെർണൽ സ്റ്റോറേജ് ജിയോഫോൺ നെക്സ്റ്റിൽ പ്രതീക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്കും ഉപയോഗിക്കാൻ തർജ്ജിമ ചെയ്യാനുള്ള സംവിധാനവും ജിയോഫോൺ നെക്സ്റ്റിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്‌സ് അസിസ്റ്റന്റ് സൗകര്യമുള്ള ജിയോഫോൺ നെക്സ്റ്റ് കറുപ്പ്, നില എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും.

Best Mobiles in India

English summary
Jio Phone Next is the talk of the town, especially now that it will be available for purchase soon. The Reliance AGM conference was the first to disclose this low-cost phone, and pre-orders are anticipated to begin this week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X