ഓട്ടോറിക്ഷ പെയിന്റടിച്ചാൽ ഫെറാറിയാകുമോ? അറിയാം ഐഫോൺ 14-ന്റെ അപരനെക്കുറിച്ച്

|

ലോകത്ത് എവിടെയാണെങ്കിലും ആരെങ്കിലും സ്മാർട്ട്ഫോണുകളെക്കുറിച്ച് ചിന്തിച്ചാൽ ആദ്യം മനസിൽ തെളിയുക iPhone എന്ന് ആയിരിക്കും. ഇതൊരു പുതുമയുള്ള കാര്യമോ അതിശയോക്തിയോ അല്ല. ലോകത്തെ മറ്റെല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. കിടിലൻ ഫീച്ചറുകളും ഗുണനിലവാരവുമുള്ള പ്രീമിയം ഫോണുകൾ പുറത്തിറക്കിയാലും ഐഫോണുകളുമായി താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് തങ്ങൾ തെളിച്ച വഴിയേ പോകുന്നില്ലെങ്കിൽ ഇനി ആപ്പിൾ വരച്ച വഴിയേ പോകാമെന്ന് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ലെയീക്കോ (LeEco) തീരുമാനിച്ചത്.

 

ഐഫോൺ

എല്ലാവർക്കും വേണ്ടത് ഐഫോൺ ആണെങ്കിൽ പിന്നെ കാര്യങ്ങൾ അങ്ങനെ തന്നെയാവട്ടെ എന്ന നിലപാടിൽ ലെയീക്കോ പുറത്തിറക്കിയ പുതിയ സ്മാർട്ട്ഫോൺ ആണ് ലെയീക്കോ എസ്1 പ്രോ. കെട്ടിലും മട്ടിലുമെല്ലാം ഐഫോൺ 14 പ്രോയുടെ അതേ രൂപം... അതേ ഭാവം. അതും തുശ്ചമായ വിലയിൽ. ഇതാദ്യമായല്ല ആൻഡ്രോയിഡ് കമ്പനികൾ ആപ്പിൾ ഐഫോണുകളുടെ ഡിസൈനും യൂസർ ഇന്റർഫേസുമൊക്കെ കോപ്പിയടിക്കുന്നത്. 3.5 mm ജാക്കുകൾ ഒഴിവാക്കുന്നതും ഫ്ലാറ്റ് ഡിസൈനുമൊക്കെ ഐഫോണുകളിൽ നിന്നാണ് ആൻഡ്രോയിഡിലേക്ക് വന്നത്.

സ്മാർട്ട്ഫോൺ

ഒരു സമയത്ത് ചൈനയിലെ എണ്ണം പറഞ്ഞ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായിരുന്നു ലെയീക്കോ. ഇന്ത്യയിലും കമ്പനി വരവറിയിച്ചിരുന്നു. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് 2016-17 കാലയളവിൽ പ്രവർത്തനം നിലച്ച കമ്പനിയുടെ രണ്ടാം വരവിനെക്കുറിച്ചുള്ള വാർത്തകൾ ഓൺലൈനിൽ സജീവമാണ്. ഇതിനിടയിലാണ് ഐഫോൺ 14 പ്രോ മാക്സ് കോപ്പിയടിച്ച് പുതിയ ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

 

ചൈന
 

ജിഎസ്എംഅരീന റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ലെയീക്കോ എസ്1 പ്രോ ചൈനയിൽ പ്രീ ഓർഡറിന് ലഭ്യമാക്കിയിട്ടുണ്ട്. 899 സിഎൻവൈ, ഏകദേശം 10,900 രൂപ നിരക്കിലാണ് ലെയീക്കോ എസ്1 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ വരുന്നത്. ഐഫോൺ 14 പ്രോയുടെ ബേസ് മോഡലിന് 1,29,900 രൂപയാണ് വിലയെന്ന് ഓർക്കണം. ഓട്ടോറിക്ഷ പെയിന്റടിച്ചാൽ ഫെറാറിയാകില്ലെന്ന് അറിയാം, എങ്കിലും ഒന്ന് പറഞ്ഞുവെന്നേയുള്ളൂ..

ലെയീക്കോ എസ്1 പ്രോ

പ്രത്യേകിച്ച് പറയണമെന്നില്ലെങ്കിലും ലെയീക്കോ എസ്1 പ്രോയുടെ ഹാർഡ്വെയറിലെ വ്യത്യാസങ്ങളാണ് ഡിവൈസിനെ അഫോർഡബിൾ ക്യാറ്റഗറിയിൽ എത്തിക്കുന്നത്. ഉദാഹരണത്തിന് 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലെയുമായാണ് എസ്1 പ്രോ വരുന്നത്. ഐഫോൺ 14 പ്രോ സ്മാർട്ട്ഫോൺ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഡിസ്പ്ലെ റെസല്യൂഷനിലും റിഫ്രഷ് റേറ്റിലും ഈ വ്യത്യാസം കാണാൻ കഴിയും.

ഓഫർ

ലെയീക്കോ എസ്1 പ്രോ എച്ച്ഡി പ്ലസ് റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഓഫർ ചെയ്യുന്നത്. ഹൈ എൻഡ് 4കെ റെസല്യൂഷൻ ഇള്ള ഐഫോൺ 14 പ്രോ ഡിസ്പ്ലെ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. ഡൈനാമിക് ഐലൻഡിന് സമാനമായി എസ്1 പ്രോയിൽ നൽകിയിരിക്കുന്ന നോച്ച് വർക്ക് ചെയ്യുമെങ്കിലും ഐഫോൺ പ്രോ മോഡലുകളുടെയത്ര എഫിഷ്യന്റ് അല്ലെന്നാണ് റിപ്പോർട്ട്. ആണെന്നായിരുന്നെങ്കിൽ പൊളിച്ചേനേ...

റിയർ ക്യാമറ

ലെയീക്കോ എസ്1 പ്രോയിലെ റിയർ ക്യാമറ സെറ്റപ്പും ക്യാമറ മൊഡ്യൂൾ അലൈൻമെന്റും ഐഫോൺ 14 പ്രോ മോഡലിന് സമാനമാണ്. 13 എംപി പ്രൈമറി ക്യാമറയും 5 എംപി സെൽഫി ക്യാമറയും എസ്1 പ്രോയിൽ ലഭ്യമാണ്. 5000 mAh ബാറ്ററിക്കൊപ്പം 10W ചാർജിങ് സപ്പോർട്ടുമാണ് എസ്1 പ്രോയിൽ ഉള്ളത്. ഐഫോൺ 14 പ്രോ 20W ചാർജിങ് സ്പീഡ് ഓഫർ ചെയ്യുന്നുണ്ട്.

iPhone 14 സ്വന്തമാക്കാം ഏറ്റവും മികച്ച ഡിസ്കൌണ്ട് ഓഫറുകളിൽiPhone 14 സ്വന്തമാക്കാം ഏറ്റവും മികച്ച ഡിസ്കൌണ്ട് ഓഫറുകളിൽ

ആപ്പിൾ

ആപ്പിൾ ഐഫോണുകൾ സ്മാർട്ട്ഫോൺ വിപണിയിലും യൂസേഴ്സിലും സൃഷ്ടിക്കുന്ന സ്വാധീനം സമാനതകളില്ലാത്തതാണ്. പകുതി കടിച്ച ആപ്പിൾ ലോഗോയുള്ള ഒരു ഡിവൈസെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും യൂസേഴ്സ്. ആഗ്രഹം സഹിക്കാൻ വയ്യാതെ സെക്കൻഡ് ഹാൻഡ് ഡിവൈസുകളും മറ്റും വാങ്ങിക്കുന്നവരും നിരവധിയാണ്. യൂസേഴ്സിന്റെ ഈ ഐഫോൺ ഭ്രാന്ത് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ ബ്രാൻഡുകൾ ഇത്തരം ഫോണുകൾ പുറത്തിറക്കുന്നത്.

Best Mobiles in India

English summary
LeEco S1 Pro is a new smartphone with the same look and feel as the iPhone 14 Pro in terms of design and build, all at a low cost. This is not the first time that Android companies have copied the design and user interface of Apple iPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X