വാക്കുപാലിച്ചു ലെനോവോ! 95.06 സ്ക്രീൻ അനുപാതവും പൊങ്ങിവരുന്ന ക്യാമറയുമായി Z5 പ്രൊ എത്തി!

|

അങ്ങനെ അവസാനം ലെനോവോ വാക്ക് പാലിച്ചു. മുമ്പ് സമ്പൂർണ്ണ ബേസൽ ലെസ് ഫോൺ എന്ന പ്രഖ്യാപനവുമായി വന്ന കമ്പനി പക്ഷെ പ്രഖ്യാപിച്ച പോലെ ഒരു ഫോൺ അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. അതിനെ തുടർന്ന് എങ്ങുനിന്നും കമ്പനിക്ക് പഴി കേൾക്കേണ്ടിയും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഓപ്പോ ഫൈൻഡ് എക്സിന്റെ മാതൃക പിൻപറ്റി സ്ലൈഡർ ക്യാമറയുള്ള 95.06 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള ഡിസ്പ്ളേ ഉള്ള ഒപ്പം ഇൻസ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറും ഉള്ള ഫോണുമായി കമ്പനി എത്തിയിരിക്കുകയാണ്.

 

ലെനോവോ Z5 പ്രൊ

ലെനോവോ Z5 പ്രൊ

ചൈനയിൽ കഴിഞ്ഞ ദിവസമാണ് കമ്പനി ലെനോവോ Z5 പ്രൊ അവതരിപ്പിച്ചത്. രൂപകൽപ്പനയുടെ കാര്യത്തിലും വിലയിലും അത്യാവശ്യം സവിശേഷതകളിലുമെല്ലാം തന്നെ ഏതൊരാളെയും തൃപ്തിപ്പെടുത്തുന്നതാണ് ഈ മോഡൽ. ഒപ്പം മധ്യനിര പ്രോസസറായ സ്നാപ്ഡ്രാഗൺ 710 ന്റെ കരുത്തും ഫോണിനുണ്ട്.

കയ്യിലൊതുങ്ങുന്ന വില

കയ്യിലൊതുങ്ങുന്ന വില

നിലവിൽ ചൈനയിൽ മാത്രം ആണ് ഫോൺ അവതരിപ്പിച്ചത് എന്നതിനാൽ നമ്മുടെ നാട്ടിൽ ഇറങ്ങുന്ന തിയ്യതിയും വിലയുമെല്ലാം അറിയാൻ ഇനിയും നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. ചൈനയിൽ ഫോണിന്റെ 6 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 1998 യുവാൻ (ഏകദേശം 21000 രൂപ), 128 ജിബി മോഡലിന് 2298 യുവാൻ (ഏകദേശം 24300 രൂപ) എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. കറുപ്പ് നിറത്തിൽ എത്തുന്ന ഫോണിന്റെ വിൽക്കാനാണ് നവംബർ 11 മുതൽ ആരംഭിക്കും.

പ്രധാന സവിശേഷതകൾ
 

പ്രധാന സവിശേഷതകൾ

സവിശേഷതയുടെ കാര്യത്തിൽ മുകളിൽ പറഞ്ഞപോലെ സ്നാപ്ഡ്രാഗൺ 710 പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുക. റാം 6 ജിബിയും മെമ്മറി 64 ജിബി അല്ലെങ്കിൽ 128 ജിബി എന്നിങ്ങനെയുമാണ്. 6.39 ഇഞ്ചിന്റെ 1080x2340 പിക്സൽ റെസൊല്യൂഷനിൽ 19.5:9 അനുപാതത്തിൽ ഉള്ള ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ AMOLED ഡിസ്പ്ളേ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ പിറകിൽ സോണി IMX519 സെൻസറിന്റെ 16 മെഗാപിക്സൽ ക്യാമറയും സോണി IMX576 സെസ്നറിന്റെ 24 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടെ രണ്ടു സെൻസറുകൾ ആണുള്ളത്. മുൻവശത്ത് 16 മെഗാപിക്സലിന്റേയും 8 മെഗാപിക്സലിന്റേയും ഇരട്ട ക്യാമറ സെറ്റപ്പ് ആണുള്ളത്.

<strong>ഈ സാംസങ്ങ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വമ്പന്‍ വിലക്കിഴിവ്...!</strong>ഈ സാംസങ്ങ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വമ്പന്‍ വിലക്കിഴിവ്...!

Best Mobiles in India

English summary
Lenovo Z5 Pro With Slider Design Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X