ഇതാ എത്തി ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ.. സവിശേഷതകളും ഗംഭീരം!

|

കാലമേറെയായി നമ്മൾ മടക്കും ഫോണുകളെ കുറിച്ച് കാര്യമായി കേൾക്കാൻ തുടങ്ങിയിട്ട്. ആപ്പിളും സാംസങും അടക്കമുള്ള കമ്പനികളെല്ലാം തന്നെ ഇതിനായി പല പരീക്ഷണങ്ങളും നടത്തുന്നുമുണ്ട്. ഈയടുത്ത കാലത്തായി വാവെയും ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു ചൈനീസ് കമ്പനി ഈ രംഗത്ത് വിജയം നേടിയിരിക്കുകയാണ്.

ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ

ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ

Rouyu എന്ന സ്മാർട്ഫോൺ കമ്പനിയാണ് ഈ ശ്രമം വിജയകരമായി പൂർത്തിയാക്കി ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ ഇറക്കിയിരിക്കുന്നത്. FlexPai എന്നാണ് ലോകത്തിലെ ആദ്യത്തെ ഈ മടക്കും ഫോണിന് കമ്പനി പേര് നൽകിയിരിക്കുന്നത്. ഫോണിന്റെ പ്രധാന സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.

ഫോൺ ആയും ടാബ്‌ലെറ്റ് ആയും ഉപയോഗിക്കാം

ഫോൺ ആയും ടാബ്‌ലെറ്റ് ആയും ഉപയോഗിക്കാം

നോച്ച്, ബേസൽ കുറിച്ചുള്ള ഡിസ്പ്ളേ, രണ്ടുവശങ്ങളിലും ഡിസ്പ്ളേ ഉള്ള ഫോൺ എന്നിങ്ങനെയൊക്കെയുള്ള വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങൾക്ക് ശേഷം സ്മാർട്ഫോൺ സാങ്കേതികവിദ്യയിൽ വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും അധികം കമ്പനികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത് മടക്കുന്ന ഡിസ്പ്ളേക്ക് വേണ്ടിയാണ് എന്നതിനാൽ ഏറെ പ്രസക്തമാകും ഈ മടക്കും ഫോൺ.

ഫലത്തിൽ മൂന്ന് ഡിസ്‌പ്ലെകൾ

ഫലത്തിൽ മൂന്ന് ഡിസ്‌പ്ലെകൾ

ഒരേസമയം നമുക്ക് ഇതിനെ മടക്കുന്ന ടാബ്‌ലെറ്റ് എന്നും ഫോൺ എന്നും വിളിക്കാൻ സാധിക്കും. 1920 x 1440 റെസൊല്യൂഷനിൽ 7.8 ഇഞ്ച് ഡിസ്പ്ളേയിൽ 4:3 അനുപാതത്തിൽ ആണ് ഇതിന്റ ഡിസ്പ്ളേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ മടക്കുമ്പോൾ ഫലത്തിൽ മൂന്ന് സ്‌ക്രീനുകളുടെ അനുഭവം ലഭ്യമാകും.

ഡിസ്പ്ളേ സൈസ്

ഡിസ്പ്ളേ സൈസ്

അതായത് ഈ ഫോൺ മടക്കിക്കഴിഞ്ഞാൽ പിറകിലും മുൻവശത്തും ഓരോ സ്‌ക്രീനുകളും ഒപ്പം നടുവിൽ ഒരു ചെറിയ സ്ക്രീനും കൂടെ ലഭ്യമാകും. 810 x 1440 റെസൊല്യൂഷനിൽ 16:9 അനുപാതത്തിലുള്ള പ്രധാന സ്ക്രീൻ, 720 x 1440 റെസൊല്യൂഷനിൽ 18:9 അനുപാതത്തിലുള്ള രണ്ടാമത്തെ സ്ക്രീൻ എന്നിവയ്‌ക്കൊപ്പം നടുവിൽ മടക്കുന്ന സ്ഥലത്തുള്ള സ്ക്രീനിന് 390 x 1440 റെസൊല്യൂഷനിൽ 21:6 അനുപാതവുമാണ് ഉള്ളത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഇനി സവിശേഷതകളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലോകത്തിലെ ആദ്യത്തെ Snapdragon 8150 പ്രോസസറിൽ ആണ് ഈ ഫോൺ എത്തുന്നത്. ഒപ്പം 6 ജിബി റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി മെമ്മറി എന്നിവയും എടുത്തുപറയേണ്ട മറ്റു സവിശേഷതകളാണ്.

<strong>ഫോണിലെ സിഗ്നൽ ശക്തി കൂട്ടാനിതാ ചില എളുപ്പവഴികൾ!</strong>ഫോണിലെ സിഗ്നൽ ശക്തി കൂട്ടാനിതാ ചില എളുപ്പവഴികൾ!

Best Mobiles in India

Read more about:
English summary
Meet The World’s First Foldable Smartphone,

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X