24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

Written By:

എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6 കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.

40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

ജനുവരി 19 മുതല്‍ JD.com ചൈനീസ് ഈ കൊമേഴ്‌സ് സൈറ്റ് മുഖേന നോക്കിയ 6 വിപണിയില്‍ എത്തും. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇതിനു മുന്‍പു തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ 24 മണിക്കൂറിനുളളില്‍ തന്നെ രണ്ടരലക്ഷം ആവശ്യക്കാരാണ് നോക്കിയ 6 ബുക്ക് ചെയ്തിരിക്കുന്നത്.

ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം നോക്കിയയുടെ വരവ് എത്രത്തോളം ഉപഭോക്താക്കള്‍ എറ്റെടുത്തു കഴിഞ്ഞു എന്ന്.

നോക്കിയ 8 ആന്‍ഡ്രോയിഡ് ഫോണ്‍ ഫ്രെബ്രുവരി 27ന് എത്തും!

24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

ഇടത്തരം ബജറ്റ് ഫോണാണ് നോക്കിയ. നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വില CYN 1699 (അതായത് ഇന്ത്യന്‍ വില 16,750) രൂപയാണ്.

നോക്കിയ 6 ആന്‍ഡ്രോയിഡിന്റെ സവിശേഷതകള്‍ നോക്കാം....

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയാണ് നോക്കിയ 6ന്. പ്രീമിയം ഫിനിഷിങ്ങിനായി അലൂമിനിയം യൂണിബോഡി ഡിസൈനിലാണ് നോക്കിയ. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC പ്രോസസര്‍റാണ് ഇതില്‍. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഇതിലുണ്ട്. X6 LTE മോഡലാണ് 4ജി കണക്ടിവിറ്റിയായി നോക്കിയ 6ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയും ഇതിലുണ്ട്. നോക്കിയ 6ന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ f/2.0 അപ്പാര്‍ച്ചറോടു കൂടിയ 16എംബി റിയര്‍ ക്യാമറയും, f/2.0 അപ്പാര്‍ച്ചറോടു കൂടിയ 8എംബി മുന്‍ ക്യാമറയുമാണ് ഇതില്‍. കൂടാതെ ഡോള്‍ബി ആറ്റംസും ഇതിലുണ്ട്.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

ഈ ഫോണ്‍ കൂടാതെ എച്ച്എംഡി 2017ല്‍ ഇനിയും നോക്കിയ ഫോണുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുന്നു.


മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍

English summary
Apart from its fans, many are interested in getting the Nokia 6 due to its affordable price tag and its decent specs sheet that is accompanied with a decent looking design.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot