വേഗതയുടെ രാജാവാകാൻ വൺപ്ലസ് 11 5ജി എത്തി; കരുത്തായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ

|

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന വൺപ്ലസിന്റെ കരുത്തൻ സ്മാർട്ട്ഫോൺ വൺപ്ലസ് 11 5ജി( ​OnePlus 11 5G) ചൈനയിൽ പുറത്തിറക്കി. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസറാണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തി. ഏറ്റവും​ വേഗതയിൽ പ്രവർത്തിക്കാൻ സ്മാർട്ട്ഫോണിനെ പ്രാപ്തമാക്കാൻ ഈ പ്രോസസറിന് സാധിക്കും. വൺപ്ലസ് 11 5ജി സ്മാർട്ട്‌ഫോണിനൊപ്പം വൺപ്ലസ് ബഡ്‌സ് പ്രോ 2 ബഡ്‌സും കമ്പനി ഔദ്യോഗികമായി പുറത്തിറക്കി.

ഏറെ വൺപ്ലസ് ആരാധകരുള്ള ഇന്ത്യയിലേക്ക്

ഏറെ വൺപ്ലസ് ആരാധകരുള്ള ഇന്ത്യയിലേക്ക് ഈ പ്രീമിയം 5ജി ഫോൺ ഫെബ്രുവരി 7 ന് എത്തും എന്നാണ് റിപ്പോർട്ട്. 6.7 ഇഞ്ച് 2കെ റെസല്യൂഷൻ 120ഹെർട്സ് അ‌മോലെഡ് LTPO 3.0 സ്‌ക്രീനുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണായാണ് വൺപ്ലസ് തങ്ങളുടെ വൺപ്ലസ് 11 മോഡലിനെ അ‌വതരിപ്പിച്ചിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 35 ശതമാനം സിപിയു പ്രകടന മെച്ചപ്പെടുത്തലും 25 ശതമാനം ജിപിയു പ്രകടന മെച്ചപ്പെടുത്തലും വൺപ്ലസ് 11 5ജി വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!

100വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്

100വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ മികവുറ്റ 5,000എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 11 5ജിയിൽ നൽകയിരിക്കുന്നത്. സ്‌മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയും ഏറെ സവിശേഷമാണ്. ഒരു ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനും സ്റ്റെയിൻലെസ് സ്റ്റീൽ ക്യാമറ മൊഡ്യൂളും വൺപ്ലസ് 11 5ജിയിൽ കാണാം. ഇത് വൺപ്ലസ് സ്മാർട്ട്‌ഫോണിൽ ആദ്യമായാണ് കാണുന്നത്. സോഫ്‌റ്റ്‌വെയറിന്റെ കാര്യത്തിൽ, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13 ആണ് ചൈനീസ് വേരിയന്റ് എത്തിയിരിക്കുന്നത്. അ‌തേസമയം രാജ്യാന്തര വേരിയന്റും ഇന്ത്യൻ വേരിയന്റും ഓക്സിജൻ ഒഎസ് 13-ൽ ആണ് എത്തുക.

മികവുറ്റ ക്യാമറകളാണ്

മികവുറ്റ ക്യാമറകളാണ് വൺപ്ലസ് 11 5ജിയുടെ മറ്റൊരു സവിശേഷത. 50എംപി സോണി IMX890 സെൻസർ, 32എംപി സോണി IMX709 ടെലിഫോട്ടോ പോർട്രെയിറ്റ് ലെൻസ്, ഹാസൽബ്ലാഡ് ട്യൂണിങ്ങോടുകൂടിയ 48എംപി സോണി IMX581 അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, ​ലൈറ്റ്- കളർ തിരിച്ചറിയലിനായി 13-ചാനൽ മൾട്ടി സ്‌പെക്‌പെക്‌ട്രൽ സെൻസർ എന്നിവയൊക്കെ അ‌ടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം വൺപ്ലസ് 11 5ജിയുടെ ക്യാമറ നിലവാരം ഏറ്റവും മികച്ചതാക്കി മാറ്റുന്നു. മുൻവശത്ത് സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയുണ്ട്.

സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്

വൺപ്ലസ് ബഡ്‌സ് 2 പ്രോയും

വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിനൊപ്പം എത്തിയ വൺപ്ലസ് ബഡ്‌സ് 2 പ്രോയും ഏറെ മികവുറ്റതാണ്. ഡൈനോഡിയോ മെലഡിബോസ്റ്റ് ഡ്യുവൽ ഡ്രൈവർ സെറ്റപ്പ് വൺപ്ലസ് ബഡ്‌സ് 2വിന് സ്റ്റീരിയോ-ഗ്രേഡ് ഓഡിയോ നിലവാരം ലഭ്യമാക്കുന്നു. ഈ വയർലെസ് ടിഡബ്ല്യുഎസ് ശൈലിയിലുള്ള ഇയർഫോണുകൾ ഇരട്ട 11എംഎം, 6എംഎം ഡ്രൈവറുകൾ ഉപയോഗിക്കുന്നു, പ്രത്യേക അരികുകളുള്ള ക്രിസ്റ്റൽ പോളിമർ ഡയഫ്രങ്ങളും മെച്ചപ്പെടുത്തിയ ബാലൻസും ടോണും ഒരു ഡോമും വൺപ്ലസ് ബഡ്‌സ് 2 പ്രോ ഫീച്ചർ ചെയ്യുന്നു.

മെച്ചപ്പെട്ട ആക്റ്റീവ് നോയിസ് ക്യാൻസലേഷനും

ഈ ഇയർഫോണുകൾ മെച്ചപ്പെട്ട ആക്റ്റീവ് നോയിസ് ക്യാൻസലേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 48dB വരെ ആംബിയന്റ് നോയ്സ് ഇല്ലാതാക്കാൻ ഇതിന് കഴിയും, കൂടാതെ വേഗതയേറിയതും സുഗമവുമായ മ്യൂസിക് സ്ട്രീമിംഗ് അനുഭവത്തിനായി ബ്ലൂടൂത്ത് 5.3 LE നൽകിയിട്ടുണ്ട്. ബാറ്ററി ലൈഫിന്റെ കാര്യത്തിലും വൺപ്ലസ് ബഡ്‌സ് 2 പ്രോ മികച്ചു നിൽക്കുന്നു. ഒറ്റ ചാർജിൽ 39 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് നൽകാൻ ഈ ഡി​വൈസിന് കഴിയും.

ആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നുആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നു

പ്രാരംഭ വില

വൺപ്ലസ് 11 5ജിയുടെ പ്രാരംഭ വില ഇന്ത്യയിൽ ഏകദേശം 48,000 രൂപവരും. 2ജിബി + 256ജിബി പതിപ്പാണ് ഈ ഏകദേശ വിലയിൽ ലഭ്യമാകുക. 16ജിബി + 256ജിബി മോഡലിന് ​ചൈനയിൽ ആർഎംബി 4,399 (ഏകദേശം 52,900 രൂപ)യും 16ജിബി + 512ജിബി വേരിയന്റിന് ആർഎംബി 4,899 (ഏകദേശം 59,000 രൂപ) യും ആണ് വില.

അപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപഅപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപ

Best Mobiles in India

English summary
The much-awaited OnePlus 11 5G smartphone has been launched in China. The Snapdragon 8 Gen 2 processor is the powerhouse of this smartphone. This processor can enable the smartphone to run at its fastest speed. The company has also officially launched the OnePlus Buds Pro 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X