ക്യാഷ്ബാക്കും എക്സ്ചേഞ്ചും ഒന്നുമല്ല, ഒറ്റയടിക്ക് 5000 രൂപ കുറച്ച് വൺപ്ലസ് 6!

|

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇങ്ങെത്തുകയാണ്. ഒക്ടോബർ 10 മുതൽ 15 വരെയാണ് ഈ ഓഫർ സെയിലുകൾ നടക്കുക. ഇതിനോടകം തന്നെ നിരവധി ഓഫറുകൾ ഈ ദിവസങ്ങളിലേക്കായി കമ്പനി നീക്കിവെച്ചിട്ടുണ്ട്. ചെറുതും വലുതുമായ അത്തരം ഓഫറുകളുടെ കൂട്ടത്തിലേക്ക് ഇപ്പോഴിതാ ഒരു ഗംഭീര ഓഫർ കൂടെയെത്തുകയാണ്.

 

34,999 രൂപയുടെ വൺപ്ലസ് 6 29,999 രൂപക്ക്!

34,999 രൂപയുടെ വൺപ്ലസ് 6 29,999 രൂപക്ക്!

34,999 രൂപയുടെ വൺപ്ലസ് 6 ഈ ഓഫർ ദിവങ്ങളിൽ ഒറ്റയടിക്ക് 5000 രൂപയുടെ കുറവിൽ 29,999 രൂപക്ക് വാങ്ങാൻ സാധിക്കും. 64 ജിബി മോഡലാണ് 34,999 രൂപയുടെ ഈ വൺപ്ലസ് 6 വേരിയന്റ്. ഇത് കൂടാതെ ആമസോണിന്റെ മറ്റു ക്യാഷ്ബാക്ക് ഡിസ്‌കൗണ്ട് ഓഫറുകളും മറ്റു ബാങ്ക് ഓഫറുകളും കൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

കുറവ് ഈ മോഡലിന്

കുറവ് ഈ മോഡലിന്

നിലവിൽ 64 ജിബിയുടെ ഈ 34,999രൂപയുടെ മോഡൽ 5000 രൂപയുടെ കുറവിൽ ലഭിക്കും എന്നതിനെ കുറിച്ച് മാത്രമാണ് വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. എന്നാൽ അതിനോടൊപ്പം തന്നെ 128 ജിബിയുടെ 39,999 രൂപയുടെ മോഡലിനും 256 ജിബിയുടെ 43,999 രൂപയുടെ മോഡലിനും കൂടി ഓഫറുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

വളരെ അപൂർവ്വമായ ഒരു ഓഫർ
 

വളരെ അപൂർവ്വമായ ഒരു ഓഫർ

പൊതുവെ വൺപ്ലസ്‌ ക്യാഷ്ബാക്ക് എക്സ്ചേഞ്ച് ഓഫറുകൾ കൊടുക്കാറുണ്ട് എന്നതല്ലാതെ വിലയിൽ ഒരു കുറവും വരുത്താറില്ല. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതിനാൽത്തന്നെ വളരെ അപൂർവ്വമായ ഒരു ഓഫർ ആയി ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. ഇവിടെ എന്തെങ്കിലും എക്സ്ചേഞ്ച് അല്ലെങ്കിൽ ക്യാഷ്ബാക്ക് ഓഫറുകൾ പോലെയല്ലാതെ നേരെ വിലകുറയ്ക്കുന്ന രീതിയിലാണ് ഓഫർ വരുന്നത് എന്നതിനാൽ വൺപ്ലസ് 6 വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തീർച്ചയായും വാങ്ങാൻ പറ്റിയ ഏറ്റവും നല്ല അവസരമാണിത്.

എന്തുകൊണ്ടും വാങ്ങാൻ പറ്റിയ ഫ്ലാഗ്ഷിപ്പ് ഫോൺ

എന്തുകൊണ്ടും വാങ്ങാൻ പറ്റിയ ഫ്ലാഗ്ഷിപ്പ് ഫോൺ

ഒരു പ്രീമിയം സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടും സൗകര്യങ്ങളോടും എത്തുന്ന വൺപ്ലസ് 6 എന്തുകൊണ്ടും വാങ്ങിയാൽ ഒട്ടും നഷ്ടം വരാത്ത ഒരു മോഡൽ തന്നെയാണെന്ന് നമുക്ക് നിസ്സംശയം പറയാം. ഫോണിന്റെ സവിശേഷതകൾ ഇനിയും അറിയാത്തവർക്ക് ചുവടെ നിന്നും വായിക്കാം.

വൺപ്ലസ് 6

വൺപ്ലസ് 6

ഒരു ഫ്‌ളാഗ്‌ഷിപ്പ് ഹൈ എൻഡ് ഫോൺ എന്ന നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന ഫോൺ വൺപ്ലസ് 6 തന്നെയായിരിക്കും. കമ്പനിയുടെ മുൻമോഡലുകളുടേത് പോലെ തന്നെ മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പിന്തുണകളും കരുത്തുറ്റ ബോഡി പാർട്സും എല്ലാം തന്നെ ഫോണിനുണ്ട്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഡിസൈൻ, ക്യാമറ, ഹാർഡ്‌വെയർ എന്നിവയെല്ലാം വൺപ്ലസ് 6ൽ നമുക്ക് കാണാൻ സാധിക്കും.

ഡിസൈൻ, ഡിസ്പ്ളേ

ഡിസൈൻ, ഡിസ്പ്ളേ

മുൻമോഡലുകളെ പോലെത്തന്നെ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6 നും ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്.

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്. നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു.

ക്യാമറ

ക്യാമറ

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

<strong>വണ്‍പ്ലസ് 6T-യും 6-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍</strong>വണ്‍പ്ലസ് 6T-യും 6-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

Best Mobiles in India

English summary
OnePlus 6 to be available for Rs 29999 from October 10 during Amazon Festival Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X