ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം അൺബോക്‌സ് ചെയ്‌തെന്ന ഗിന്നസ് റെക്കോർഡുമായി വൺപ്ലസ്!

|

രാജ്യത്തെ ഏറ്റവും മികച്ച സ്മാർട്ഫോൺ കമ്പനികളിൽ ഒന്നാണ് വൺപ്ലസ്. മികച്ച പ്രീമിയം സ്മാർട്ഫോണുകളിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ കമ്പനി ഈയടുത്തായാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6T അവതരിപ്പിച്ചത്. ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് അടക്കം നിരവധി സവിശേഷതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ മോഡൽ ഫോൺ പുറത്തിറങ്ങി 48 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ ഒരേസമയം അൺബോക്‌സ് ചെയ്യുന്ന ഫോൺ എന്ന ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം അൺബോക്‌സ് ചെയ്‌തെന്ന ഗിന്നസ് റെക്കോർഡുമാ

559 വൺപ്ലസ് കമ്മ്യൂണിറ്റി അംഗങ്ങളാണ് ഒരേസമയം തങ്ങളുടെ വൺപ്ലസ് 6T അനുഭവം നേരിട്ട് അനുഭവിക്കുന്നതിനായി എത്തിയത്. മുംബൈയിലെ Richardson and Cruddasൽ നടന്ന പരിപാടിയിലാണ് ഇത്രയും പേർ ഒരേസമയം വൺപ്ലസ് 6T അൺബോക്‌സ് ചെയ്തത്.

നവംബർ 1 രാത്രി 8.30ന് ആയിരുന്നു ഈ ചടങ്ങ് തുടങ്ങിയത്. റെക്കോർഡ് വീക്ഷിക്കാൻ ഗിന്നസ് റെക്കോർഡ് ടീമിലെ ഋഷി നാഥും സ്ഥലത്ത് എത്തിയിരുന്നു. നടിയും മോഡലുമായ ബാനി ജെ, സംഗീതജ്ഞനും റാപ് ഗായകനുമായ ബ്രോഡാ വി എന്നിവരും ചടങ്ങിന് മാറ്റുകൂട്ടാൻ ഉണ്ടായിരുന്നു.

വൺപ്ലസ് സവിശേഷതകൾ

വൺപ്ലസ് സവിശേഷതകൾ

വിപണിയിലുള്ള ഏറ്റവും മികച്ച ഹാർഡ്‌വെയർ സവിശേഷതകളോടെയാണ് വൺപ്ലസ് 6T എത്തുന്നത്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകൾ കൊണ്ടും വൺപ്ലസ് 6T നമ്മെ തൃപ്തിപ്പെടുത്തും. Snapdragon 845 പ്രൊസസർ, 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, വലിയ 3700 mAh ബാറ്ററി, ഓക്സിജൻ ഒഎസ് സവിശേഷതകൾ എന്നിവയെല്ലാം തന്നെ എടുത്തുപറയേണ്ടവയാണ്.

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T.37,999 രൂപ മുതലാണ് ഫോണിന് വില വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി ഉള്ള മോഡലിന് ആണ് 37,999 രൂപ വരുന്നത്.

അത്യാുധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയാണ് വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുന്നത്. അതിവേഗം അൺലോക്ക് ചെയ്യുന്ന അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആണിത്. ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

വൺപ്ലസ് ഇന്ത്യ ജനറൽ മാനേജർ വികാസ് അഗർവാളിന് പറയാനുള്ളത്

വൺപ്ലസ് ഇന്ത്യ ജനറൽ മാനേജർ വികാസ് അഗർവാളിന് പറയാനുള്ളത്

വൺപ്ലസിൽ ഞങ്ങൾ വെറുമൊരു സ്മാർട്ഫോണിന് അപ്പുറത്തുള്ള ഒരു മികച്ച ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്നതിൽ തുടർച്ചയായി പ്രവർത്തിക്കുന്നു, ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമം ഒന്നാമത് ശ്രമമാണ്. ഒരു പുതിയ ഫോൺ അൺബ്ബോക്സുചെയ്യൽ വളരെ സവിശേഷമായ അവസരമാണ്, ഞങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 6Tയുടെ ഈ റെക്കോർഡ് ആണ്ബോക്സിങ്ങിലൂടെ ഞങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഗിന്നസ് വേൾഡ് റെക്കോർഡ് വിധികർത്താവ് ഋഷി നാഥിന് പറയാനുള്ളത്

ഗിന്നസ് വേൾഡ് റെക്കോർഡ് വിധികർത്താവ് ഋഷി നാഥിന് പറയാനുള്ളത്

രാജ്യത്തെ ഏറ്റവും പ്രശസ്തമായ വൺപ്ലസിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ ഇത്രയും വലിയ ഒരു റെക്കോർഡ് സൃഷ്ടിക്കുന്നതിനായി എത്തിയത് എന്നെ ഏറെ അത്ഭുതപ്പെടുത്തുകയുണ്ടായി. അതോടെ ഇത് വൺപ്ലസ് രാജ്യത്ത് ഇതിനകം ഉണ്ടാക്കുന്ന മറ്റൊരു നേട്ടമാണ്.

Best Mobiles in India

English summary
OnePlus set a new Guinness World Records title for the Most People Unboxing simultaneously.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X