Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഓ.. ഓപ്പോ പണ്ടേ സൂപ്പറല്ലേ; 50 എംപി ക്യാമറയും മികച്ച ഫീച്ചറുകളുമായി 18,999 രൂപ വിലയിൽ ഓപ്പോ എ78 5ജി എത്തി
ടെലിക്കോം കമ്പനികൾ 5ജി സർവീസുകൾ ആരംഭിച്ചതോടെ രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നുമാത്രമല്ല, സ്മാർട്ട്ഫോൺ കമ്പനികൾ പുതിയ പുതിയ 5ജി സ്മാർട്ട്ഫോണുകൾ ദിവസവും പുറത്തിറക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ 20000 രൂപയിൽ താഴെ വിലയിലും നിരവധി 5ജി സ്മാർട്ട്ഫോണുകൾ നമുക്കിന്ന് ലഭ്യമാണ്. ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു സൂപ്പർ താരത്തെ ഇറക്കിയിരിക്കുകയാണ് ഓപ്പോ(Oppo).

മികച്ച ക്യാമറ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. ഈ ആരാധകരെ മാത്രമല്ല, കുറഞ്ഞ വിലയിൽ നല്ലൊരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ പുതിയ ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. 18,999 രൂപ വിലയിൽ ആണ് ഈ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
എന്നാൽ വിൽപ്പന ആരംഭിക്കുന്ന സമയത്തെ ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞത് ആയിരം രൂപയുടെ വിലക്കുറവെങ്കിലും നേടാനാകും. ലോഞ്ച് ചെയ്തെങ്കിലും ജനുവരി 18-ന് ആണ് ഇന്ത്യയിൽ ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ഇന്ത്യൻ ഉപയോക്താക്കളുടെ മനസ് കീഴടക്കാനെത്തിയ ഈ ഗ്ലാമർ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

വിലയും ഓഫറുകളും
8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഓപ്പോ എ78 5ജിയുടെ വില 18,999 രൂപയാണ്. ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക ചാനലുകളിലും ആമസോൺ ഇന്ത്യയിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്ന ജനുവരി 18 ന് ഉപയോക്താക്കൾക്ക് ഐസിഐസിഐ, എസ്ബിഐ, ബിഒബി, ഐഡിഎഫ്സി, വൺകാർഡ്, എയു ഫിനാൻസ് ബാങ്കുകളിൽ നിന്ന് 10 ശതമാനം വരെ ക്യാഷ്ബാക്കും ആറ് മാസത്തെ NCEMI-യും ലഭിക്കും.

അടുത്തിടെ പുറത്തിറങ്ങിയ റെഡ്മിയുടെ നോട്ട് 12 5ജിയുടെ 4ജിബി റാമും 128ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള സ്മാർട്ട്ഫോണിന് 17,999 രൂപയാണ് പ്രാരംഭ വില. ഈ റെഡ്മി മോഡലിന്റെ തന്നെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് ടോപ്പ് വേരിയന്റിന് 19,999 രൂപയാണ് വില. അതിനാൽത്തന്നെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചർ നൽകുന്നതിൽ ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ മുന്നിട്ടു നിൽക്കുന്നു എന്ന് പറയാം.

90Hz റിഫ്രഷ് റേറ്റ്, 480nit ബ്രൈറ്റ്നസ് (സാധാരണ), 96 ശതമാനം കളർ ഗാമറ്റ് എന്നിവയുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിലുള്ളത്. HD+ (1612x720 പിക്‌സൽ) റെസല്യൂഷനും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 700 5ജി SoC ചിപ്സെറ്റ് കരുത്തിലാണ് ഈ പുത്തൻ ഓപ്പോ ഫോൺ എത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാനായി പ്രമുഖ ബ്രാൻഡുകൾ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ ചിപ്സെറ്റ് തന്നെയാണ്. ഈ ചിപ്സെറ്റിന് കരുത്തു പകരാൻ 8ജിബി റാമും 128 ജിബി സ്റ്റോറേജും ഓപ്പോ എ78 5ജിയിൽ നൽകിയിരിക്കുന്നു. റാം മെമ്മറി വർധിപ്പിക്കാനുള്ള ഫീച്ചറും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴിയുള്ള സ്റ്റോറേജും വർധനയും ഈ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്.

ഓപ്പോ ഫോണുകളുടെ പ്രധാന സവിശേഷതയായ ക്യാമറ വിഭാഗത്തിലേക്ക് എത്തിയാൽ, ഓപ്പോ എ78 5ജിയിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും f/1.8 അപ്പേർച്ചറും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ബാക്ക് ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു. എന്നാൽ മറ്റ് പല സ്മാർട്ട്ഫോൺ കമ്പനികളും ഇപ്പോൾ ചെയ്തു വരുന്നതുപോലെ ഓപ്പോയും ഈ സ്മാർട്ട്ഫോണിൽ അൾട്രാ-വൈഡ് ക്യാമറ നൽകിയിട്ടില്ല.

മുൻവശത്ത് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ 8 മെഗാപിക്സൽ ക്യാമറ ഓപ്പോ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13ൽ ആണ് ഓപ്പോ എ78 ന്റെ പ്രവർത്തനം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്പീക്കറുകൾ, 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഓപ്പോ എ78 5ജിയുടെ മറ്റ് പ്രധാന സവിശേഷതകൾ. ടൈപ്പ്-സി ചാർജിങ് കേബിൾ സഹിതമാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470