ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ആരംഭിച്ചു

|

പുതിയ ഓപ്പോ റെനോ 6 5 ജിയുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ പ്രീ-രജിസ്ട്രേഷൻ ഈ ആഴ്ച്ച ആദ്യം തത്സമയമായിരുന്നു, ഇനി ജൂലൈ 29 ന് രാജ്യത്ത് ഓപ്പോ റെനോ 6 5 ജിയുടെ വിൽപ്പന ആരംഭിക്കും. എന്നാൽ, റെനോ 6 5 ജിയുടെ ആദ്യ തത്സമയ വിൽപ്പന ഇന്ന് ആരംഭിച്ചു. ഇന്ത്യയിൽ നടക്കുന്ന തത്സമയ വിൽപ്പനയിലൂടെ ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ സാധിക്കുന്നതാണ്. ഇന്ത്യയിൽ റെനോ 6 5 ജിയുടെ കൂടുതൽ വിവരങ്ങളും മറ്റുള്ള സവിശേഷതകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാവുന്നതാണ്.

ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ആരംഭിച്ചു

ഓപ്പോ റെനോ 6 5 ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നു; വിലയും, ലഭ്യത വിശദാംശങ്ങളും

ഓപ്പോ റെനോ 6 5ജിക്ക് ഇന്ത്യയിൽ 29,990 രൂപയാണ് വില വരുന്നത്. സിംഗിൾ 8 ജിബി റാമിലും 128 ജിബി സ്റ്റോറേജ് ഓപ്ഷനിലുമാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. അറോറ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന കളർ ഓപ്ഷനുകൾ. ഈ ഹാൻഡ്‌സെറ്റ് വാങ്ങുന്നതിന് നിങ്ങൾക്ക് ഫ്ലിപ്കാർട്ടിലേക്കോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ പോകേണ്ടതുണ്ട്. ഈ തത്സമയ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിച്ചു, കൂടാതെ വൈകുന്നേരം 6 മണിക്ക് ഇത് തത്സമയമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന പരിമിത കാലയളവ് ഓഫറുകൾ ലഭ്യമാണ്.

ഓപ്പോ റെനോ 6 5 ജിയുടെ പ്രധാനപ്പെട്ട സവിശേഷതകൾ

ഓപ്പോ റെനോ 6 5 ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽസ്) ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്‌പ്ലേയാണ് ഇത്. 8 ജി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത് മീഡിയ ടെക് ഡൈമെൻസിറ്റി 900 SoC പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ColorOS 11.3ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 6 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇസഡ്-ആക്സിസ് ലീനിയർ മോട്ടോർ, കളർ ടെമ്പറേച്ചർ സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ഫോണിൽ ഉണ്ട്. 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണിൽ 4,300 എംഎഎച്ച് ബാറ്ററിയാണുള്ളത്.

Best Mobiles in India

English summary
Oppo Reno6 5G, the company's new mid-range smartphone, made its debut in India earlier this month. The device's pre-registration went live earlier this week, and sales in the country were set to begin on July 29.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X