അര്‍ബോ അസിസ്റ്റന്റുമായി പാനസോണിക്കിന്റെ എലുഗ I9

Written By:

പാനസോണിക് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ I9 പുറത്തിറക്കി. ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വില 7,499 രൂപയാണ്. ഈ വരുന്ന വെളളിയാഴ്ച മുതല്‍ ഈ ഫോണ്‍ ഫ്‌ളിപാകാര്‍ട്ടില്‍ ലഭ്യമായി തുടങ്ങും.

വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!

അര്‍ബോ അസിസ്റ്റന്റുമായി പാനസോണിക്കിന്റെ എലുഗ I9

ഡ്യുവല്‍ സിമ്മുളള പാനസോണിക് എലുഗ I9 ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അര്‍ബയുടെ വെര്‍ച്ച്വല്‍ അസിസ്റ്റന്റ് ഉള്‍പ്പെടുത്തിയ കസ്റ്റമസൈസേഷനുകള്‍ ഉണ്ട്. എച്ച്ഡി 720X1280 റിസൊല്യൂഷനുളള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയും ഉണ്ട്. 1.2GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 SoC, 3ജിബി റാം എന്നിവയുമുണ്ട്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ സ്‌റ്റോറേജ് വികസിപ്പിക്കാം.

എലുഗ I9ന്റെ പിന്‍ വശത്ത് 1എംപി ക്യാമറ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡി ഫ്‌ളാഷ് ഉഫയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ 5എംപി ക്യാമറയാണ്. വാട്ടര്‍മാര്‍ക്ക്, പനോരമ, ബേസ് മോഡ് എന്നിവ മുന്‍കൂറായി ലോഡ് ചെയ്തിട്ടുണ്ട്. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, , മൈക്രോ യുഎസ്ബി എന്നിവ കണക്ടിവിറ്റികളാണ്. 2500എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍സെറ്റിന്റെ മറ്റൊരു സവിശേഷത. സ്‌പേസ് ഗ്രേ, ഷാംപെയിന്‍ ഗോള്‍ഡ്, നീല എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തയിരിക്കുന്നത്.

English summary
Panasonic Eluga I9 comes with a price tag of Rs. 7,499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot