റേഞ്ച് പിടിക്കാൻ അവൻ വരുന്നു...; എതിരാളികളില്ലെന്ന് റിയൽമി | Realme 10

|

റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നീ ഡിവൈസുകൾക്ക് ശേഷം സീരീസിലെ ബേസ് മോഡലും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് കമ്പനി. സെഗ്മെന്റിൽ അത്രയ്ക്ക് അങ്ങ് കണ്ട് കിട്ടാത്ത ഫീച്ചറുകളുമായാണ് റിയൽമി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ മാർക്കറ്റിലേക്കെത്തുന്നത്. ഈ സ്റ്റാൻഡേർഡ് എഡിഷൻ മോഡലിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Realme 10 Smartphone).

റിയൽമി 10 ഫീച്ചറുകളും സ്പെക്സും

റിയൽമി 10 ഫീച്ചറുകളും സ്പെക്സും

ഡിസൈനും ഡിസ്പ്ലെയും

ഫ്ലാറ്റ് റിയർ പാനൽ ഡിസൈനുമായാണ് റിയൽമി 10 സ്മാർട്ട്ഫോൺ വരുന്നത്. അത്യാവശ്യം വലുപ്പമുള്ള സർക്കുലർ ക്യാമറ റിങുകളും ഡിവൈസിന്റെ ബാക്ക് സൈഡിൽ നൽകിയിട്ടുണ്ട്. 6.4 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയും റിയൽമി 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

90 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും

90 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1,000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് ഓഫർ ചെയ്യുന്ന റിയൽമി 10 സ്മാർട്ട്ഫോണിന്റെ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭ്യമാണ്. ഹോൾ പഞ്ച് കട്ടൌട്ടിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ചിപ്പ്സെറ്റ് മുതൽ ഒഎസ് വരെ

ചിപ്പ്സെറ്റ് മുതൽ ഒഎസ് വരെ


തരക്കേടില്ലാത്ത ചിപ്പ്സെറ്റും ഏറ്റവും പുതിയ ഒഎസ് വേർഷനുകളും റിയൽമി 10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 8 ജിബി വരെയുള്ള LPDDR4X റാമും 128 ജിബി വരെയുള്ള യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 3.0 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 4.0 അപ്ഡേറ്റ് അധികം വൈകാതെ തന്നെ റിയൽമി 10 സ്മാർട്ട്ഫോണിൽ ലഭ്യമായിത്തുടങ്ങും. ഡിവൈസിലെ ക്യാമറകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുട‍ർന്ന് വായിക്കുക.

2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ

ക്യാമറക്കണ്ണുകൾ

ക്യാമറക്കണ്ണുകൾ


റിയൽമി 10 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 2 എംപി മോണോക്രോം പോർട്രെയ്റ്റ് ക്യാമറയാണ് അടുത്തത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും റിയൽമി 10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

മറ്റ് ഫീച്ചറുകൾ

മറ്റ് ഫീച്ചറുകൾ


സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, എഐ ഫേസ് അൺലോക്ക് സൌകര്യം എന്നിവയെല്ലാം റിയൽമി 10 സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്ന ഫീച്ചറുകളാണ്. 3.5 mm ഹെഡ്ഫോൺ ജാക്ക്, 4ജി വോൾട്ടീ, ഡ്യുവൽ സീം, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, യുഎസ്ബി ടൈപ്പ് സി പോർട്ട്, എന്നീ സൌകര്യങ്ങളും റിയൽമി 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

5000 mAh ബാറ്ററി

5000 mAh ബാറ്ററിയാണ് റിയൽമി 10 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഒപ്പം 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി 10 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഓഫർ ചെയ്യുന്നത്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും


രണ്ട് വേരിയന്റുകളിലാണ് റിയൽമി 10 സീരീസിലെ വാനില മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ബേസ് വേരിയന്റും 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ഹൈഎൻഡ് വേരിയന്റും.

റിയൽമി 10 സ്മാർട്ട്ഫോണിന്റെ വിൽപ്പന

ബേസ് വേരിയന്റിന് 13,999 രൂപയും 8 ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില വരുന്നത്. റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും മറ്റ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ ലഭിക്കും. ജനുവരി 15 മുതൽ റിയൽമി 10 സ്മാർട്ട്ഫോണിന്റെ വിൽപ്പന തുടങ്ങും.

50 എംപി ക്യാമറ

50 എംപി ക്യാമറകളും 6.4 ഇഞ്ച് 90 ഹെർട്സ് ഡിസ്പ്ലെയും സൂപ്പർ അമോലെഡ് സ്ക്രീനും ഹീലിയോ ജി99 സിപിയുവുമൊക്കെയുള്ള ഡിവൈസുകൾ ഈ പ്രൈസ് സെഗ്മെന്റിൽ അത്രയൊന്നും കാണാനില്ല. 5ജി കാലത്ത് 4ജിക്ക് മാത്രം സപ്പോർട്ട് തരുന്നു എന്നൊരു പരിമിതി റിയൽമി 10 സ്മാർട്ട്ഫോണിനുണ്ടെന്നുള്ളതും മറക്കാൻ പാടില്ല.

Best Mobiles in India

English summary
Realme has brought the 10 series base model to India after the Realme 10 Pro and Realme 10 Pro Plus. The Realme 10 smartphone is coming to the Indian market with a lot of features. Let's take a closer look at this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X