'ചുവപ്പാണ് പുതിയ കറുപ്പ്' എന്ന് തെളിയിക്കുന്ന 2017ലെ ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഈ വര്‍ഷം വിപണിയില്‍ ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കഴിഞ്ഞു. അതിനാല്‍ ഇതിന്റെ എണ്ണവും നമുക്ക് നഷ്ടമായിരിക്കുന്നു. കറുപ്പ്, ചാര നിറം, വെളുപ്പ്, ചുവപ്പ് എന്നീ നിരവധി നിറത്തിലുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നത്.

വര്‍ഷാവസാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍

'ചുവപ്പാണ് പുതിയ കറുപ്പ്' എന്ന് തെളിയിക്കുന്ന 2017ലെ ഫോണുകള്‍!

എന്നാല്‍ ചില നിറങ്ങള്‍ നമ്മള്‍ ഏവരേയും ആകര്‍ഷിക്കാറുണ്ട്. ഈ ക്രിസ്മസ് ന്യൂ ഇയര്‍ സീസണില്‍ ചുവപ്പ് എന്ന നിറം നിങ്ങളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ചുവപ്പ് നിറമുളള സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക ഇവിടെ നല്‍കുന്നു.

നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന സാധാരണ നിറങ്ങള്‍ നിങ്ങളെ ബോറടിപ്പിച്ചിട്ടുണ്ടെങ്കില്‍, ആരേയും ആകര്‍ഷിക്കുന്ന ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം..

5 സ്റ്റാര്‍ വാര്‍സ് ഗാഡ്ജറ്റുകളുടെ ആരാധകരാണോ നിങ്ങള്‍?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ എ1

ഇന്നലെയാണ് ഷവോമി തങ്ങളുടെ ചുവന്ന വേരിയന്റിലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചത്. മൂന്നു മാസം മുന്‍പ്, അതായത് സെപ്തബറിലാണ് ഈ ഫോണിന്റെ ഒറിജിനല്‍ വേരിയന്റ് പുറത്തിറക്കിയത്. മുകളില്‍ കാണിച്ചിരിക്കുന്ന ഔദ്യോഗിക പോസ്റ്ററില്‍ നിന്നും മനസ്സിലാക്കാം, മീ എ1ന്റെ പുറകിലത്തെ പാനല്‍ ചുവന്ന നിറമാണെന്ന്. മുന്നിലേയും വശങ്ങളിലേയും പാനല്‍ കറുത്തതുമാണ്‌. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡോണേഷ്യയില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലും ഈ ഫോണ്‍ ഉടന്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഓപ്പോ എഫ്3

ദീപാവലിയോടനുബന്ധിച്ച് ഓപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. സവിശേഷതയെ താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ഓപ്പോ എഫ്3യെ പോലെ തന്നെ. ചുവന്ന നിറത്തിലുളള ഓപ്പോയുടെ സെല്‍ഫി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണിന്റെ വില 18,990 രൂപയാണ്. ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ദീപാവലി ഗിഫ്റ്റായി ലഭിക്കും.

ഷവോമി മീ 5X

MIUI സഹിതം ജൂലൈയിലാണ് ഷവോമി മീ 5X എത്തിയത്. അന്ന് പുതിയൊരു ചുവന്ന നിറത്തിലും എത്തിയിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയ്ക്ക് മാത്രമായുളളതാണ്. അത് മീ എ1 എന്ന മോഡലിന് ബ്ലൂപ്രിന്റ് നല്‍കുന്നു. ഈ ബ്രാന്‍ഡിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്.

ആപ്പള്‍ ഐഫോണ്‍ 7, 7 പ്ലസ്


ആപ്പിളിന്റെ ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകള്‍ ചുവന്ന നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ നിറം മാറ്റം ഗ്ലോസി ജെറ്റ് ബാക്ക് ഫിനിഷിങ്ങും കൊണ്ടു വന്നു. ഈ ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍ 128ജിബി 256ജിബി സ്‌റ്റോറേജ് വേരിയന്റിലാണ് ലഭിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many options for you to choose from, black and gray are the common colors that you might come across.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot