ഇന്ത്യ കാത്തിരുന്ന മുത്ത്; വിലക്കുറവിന്റെ വിസ്മയവുമായി സാംസങ് ഗാലക്സി എഫ്04 എത്തി

|

സാധാരണക്കാരായ ഇന്ത്യക്കാർ ഏറെ കാത്തിരുന്ന സാംസങ്ങിന്റെ ഗാലക്സി എഫ്04 ( Samsung Galaxy F04 ) ഇന്ത്യയിലെത്തി. പതിനായിരം രൂപയിൽ താഴെ വിലയിൽ സാംസങ് പോലൊരു പ്രമുഖ ബ്രാൻഡിന്റെ മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്ന പ്രത്യേകതയാണ് ഗാലക്സി എഫ്04 ​ന്റെ വരവിനായി കാത്തിരിക്കാൻ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ പ്രേരിപ്പിച്ചത്.

രണ്ട് ദിവസത്തിനുള്ളിൽ ആദ്യ വിൽപ്പന

ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സാംസങ് ഗാലക്സി എഫ്04 രണ്ട് ദിവസത്തിനുള്ളിൽ അതിന്റെ ആദ്യ വിൽപ്പന ആരംഭിക്കും. ഇന്ത്യയിൽ നിലവിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗാലക്സി എഫ്04. വിലക്കുറവാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യവും ഈ ഘട്ടത്തിൽ പറയേണ്ടതുണ്ട്.

വേഗതയുടെ രാജാവാകാൻ വൺപ്ലസ് 11 5ജി എത്തി; കരുത്തായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർവേഗതയുടെ രാജാവാകാൻ വൺപ്ലസ് 11 5ജി എത്തി; കരുത്തായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ

സാധാരണക്കാർ ഏറെ ഇഷ്ടപ്പെടുന്ന  ഡിസ്പ്ലെ

സാധാരണക്കാർ ഏറെ ഇഷ്ടപ്പെടുന്ന വലിയ ഡിസ്പ്ലെയും മികച്ച ബാറ്ററിയും ഈ സ്മാർട്ട്ഫോണിന്റെ മറ്റ് ആകർഷക ഘടകങ്ങളാണ്. ഒരു എൻട്രി ലെവൽ മീഡിയടെക് പ്രോസസറാണ് സാംസങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ സാംസങ് ഗാലക്സി എഫ്04ന്റെ പ്രധാന സവിശേഷതയും വില ഉൾപ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും എന്തൊക്കയാണ് എന്ന് നോക്കാം.

സാംസങ് ഗാലക്സി എഫ്04
 

സാംസങ് ഗാലക്സി എഫ്04

7499 രൂപ പ്രാരംഭ വിലയിലാകും സാംസങ് ഗ്യാലക്‌സി എഫ്04 ഇന്ത്യയിൽ ലഭ്യമാകുക എന്നാണ് കൂടുതൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നത്. ഫ്ലിപ്കാർട്ടിന്റെ ഉൾപ്പെടെ പരസ്യങ്ങളിലും ഇത് കാണാൻ സാധിക്കും. എന്നാൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഒരു സാംസങ് ഗ്യാലക്‌സി എഫ്04 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ യഥാർഥ വില 9499 രൂപ ആണ്. അ‌പ്പോൾ പരസ്യത്തിൽ ഉൾപ്പെടെ കണ്ട 7499 രൂപ എന്താണ് എന്ന് ഏവർക്കും സംശയം കാണും.

സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!

ശരിക്കും 9499 രൂപയാണ്

ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അ‌നുസരിച്ച് സാംസങ് ഗ്യാലക്‌സി എഫ്04 ന് ശരിക്കും 9499 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുമ്പോൾ 1000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്കാർട്ട് നൽകും. ഇതോടൊപ്പം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപകരണം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഓഫറായി 1000 രൂപയുടെ വിലക്കുറവു കൂടി ലഭിക്കും.

വിലയിൽ 2000 രൂപയുടെ കുറവ്

ഇതോടെ വിലയിൽ 2000 രൂപയുടെ കുറവ് ഉണ്ടാകും. അ‌ങ്ങനെയാണ് ഈ സാംസങ് ഗ്യാലക്‌സി എഫ്04 ന്റെ വില 7499 രൂപയായി മാറുന്നത്. ഈ വിലക്കുറവിനൊപ്പം ഇഎംഐ സൗകര്യവും ഈ സാംസങ് ഗാലക്സി പരമ്പരയിലെ സ്മാർട്ട്ഫോണിന് ലഭ്യമാകും. പ്രതിമാസം 330 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. സാംസങ്ങിന്റെ ഒരു വർഷത്തെ വാറന്റിയും ഇതോടൊപ്പം ലഭ്യമാകും. പർപ്പിൾ, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഗ്യാലക്‌സി എഫ്04 ലഭ്യമാണ്.

സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്

 8 ജിബി വരെ റാമും

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയിലാണ് സാംസങ് ഗ്യാലക്‌സി എഫ്04 എത്തുന്നത്. മീഡിയടെക് ഹീലിയോ P35 എസ്ഒസി ചിപ്സെറ്റാണ് മികച്ച പ്രവർത്തനത്തിനായി നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമും (റാം പ്ലസ് ഫീച്ചർ ഉൾപ്പെടെ) 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സാംസങ് ഫോണിനുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാം. ഒരു തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ പ്രവർത്തിക്കാൻ സാധിക്കും വിധം 5000എംഎഎച്ചിന്റെ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

ആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നുആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നു

Best Mobiles in India

English summary
The much-awaited Samsung Galaxy F04 has arrived in India. The fact that you can get a smartphone of a leading brand at a price of less than ten thousand rupees is what made smartphone lovers wait for the arrival of Galaxy F04. F04, listed on Flipkart, will go on sale in two days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X