സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

Written By:

ഈയടുത്തിടെയാണ് സാംസങ്ങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളായ ഗ്യാലക്സി എസ്7നും എസ്7 എഡ്ജും വിപണിയിലെത്തിച്ചത്. മുന്‍ഗാമിയായ ഗ്യാലക്സി എസ്7നുമായി ചില്ലറ രൂപസാദൃശ്യമൊക്കെയുണ്ടെങ്കിലും കിടപിടിക്കാനാവാത്ത പ്രവര്‍ത്തനമികവാണ് ഗ്യാലക്സി എസ്7 കാഴ്ചവയ്ക്കുന്നത്. ഗ്യാലക്സി 'എസ്' സീരീസ്‌ കഴിഞ്ഞാല്‍ സാംസങ്ങിന്‍റെ ജനപ്രീതിയാര്‍ജിച്ചൊരു സീരീസാണ് ഗ്യാലക്സി 'നോട്ട്'. സ്വാഭാവികമായും ഇനി ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ കണ്ണ് ഉടന്‍ തന്നെ വിപണിയിലെത്താന്‍ പോകുന്ന നോട്ട്-6ലേക്കാണ്. ഗ്യാലക്സി നോട്ട്6ന്‍റെ ചില കണ്‍സപ്റ്റുകള്‍ നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

ഐഫോണിന് സമാനമായി ഫുള്‍ മെറ്റാലിക്ക് ബോഡിയും മികച്ച സ്റ്റൈലസുമാണ് ഈ മോഡലിന്‍റെ എടുത്ത് പറയേണ്ട പ്രത്യേകതകള്‍. കൂടാതെ 4കെ റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന 6ഇഞ്ച്‌ ഡിസ്പ്ലേയുമുണ്ടിതില്‍.

സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

ആന്‍ഡ്രോയിഡ്6.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 4കെ റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന മടക്കാന്‍ കഴിയുന്ന 6ഇഞ്ച്‌ ഡിസ്പ്ലേയാണുള്ളത്.

സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

നിലവിലുള്ള മോഡലുകളില്‍ നിന്ന് ഏറെ മാറി ഷാര്‍പ്പ് എഡ്ജുകളും മെറ്റാലിക് ഫ്രെയിമുമായി രൂപകല്പന ചെയ്തിരിക്കുന്ന നോട്ട്6 സോണി എക്സ്പീരിയ മോഡലുകളുമായി വളരെയേറെ സാദൃശ്യം പുലര്‍ത്തുന്നു.

സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

ഈ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് ലാപ്ടോപ്പ് ഡോക്കിലും ഘടിപ്പിക്കാന്‍ സാധിക്കും. വെറുമൊരു ടച്ച്പാഡ് മാത്രമായല്ല ലാപ്ടോപ്പിന്‍റെ സി.പി.യുവായി പ്രവര്‍ത്തിക്കുകയും ചെയ്യും നോട്ട് 6.

സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

ഗ്യാലക്സി നോട്ട് സീരീസിന്‍റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ് എസ്-പെന്‍. വളരെ കൃത്യതയോടെ സ്കെച്ചുകള്‍ തയ്യാറാക്കാനും നോട്ട്സ് കുറിക്കാനുമൊക്കെ ഇത് നമ്മെ സഹായിക്കുന്നു. ഇത്തവണത്തെ നോട്ട് 6ല്‍ എസ്-പെന്‍ ഫോണ്‍ സ്റ്റാന്റായും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Internet is abound with concept design of Galaxy Note 6, and we have listed few of the best design.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot