അ‌ഴകോടെ എത്തും, അ‌ഴക് പകർത്തും; ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

|
ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

സാംസങ് ആരാധകരും സ്മാർട്ട്ഫോൺ പ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന സാംസങ് ഗ്യാലക്സി എസ് 23യുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. മുൻപ് റിപ്പോർട്ടുകൾ വന്നപോലെ തന്നെ ഫെബ്രുവരി 1 ന് ആണ് സാംസങ്ങിന്റെ ഈ മിടുമിടുക്കൻ സ്മാർട്ട്ഫോൺ എത്തുക. തങ്ങളുടെ ​ഔദ്യോഗിക വെബ്​സൈറ്റ് വഴി സാംസങ് തന്നെ ഗാലക്സി എസ് 23 യുടെ വരവ് ഉറപ്പിച്ചിരിക്കുകയാണ്. സാംസങ് ഗാലക്‌സി എസ് 23, എസ് 23 അൾട്ര എന്നീ മോഡലുകളാകും കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം.

 

വില കൂടും

സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് ഉയർന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. പുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന ഫോണുകളുടെ പ്രത്യേകതകളെപ്പറ്റി സാംസങ് വെബ്‌സൈറ്റ് കൂടുതൽ ഒന്നും വെളിപ്പെടുത്തുന്നില്ല, 200 മെഗാപിക്‌സൽ ക്യാമറയുമായാകും ഫോൺ എത്തുകയെന്നാണ് ഏറെനാളായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാകാനാണ് കൂടുതലും സാധ്യത കൽപ്പിക്കപ്പെടുന്നത്.

8കെ വീഡിയോ ഷൂട്ട് ചെയ്യാം

എസ് 23 അൾട്രയിൽ 8കെ വീഡിയോ ഷൂട്ട് ചെയ്യാനാകും എന്നും റിപ്പോർട്ടുകൾ പറയുന്നു. പുതിയ കാലത്തിനൊത്തും ഫോണിന്റെ ക്യാമറകളുടെ പ്രത്യേകതകൾ ഉൾപ്പെടെ കണക്കിലെടുത്തും പുതിയ സാംസങ് ഗാലക്സി എസ് 23 സീരീസിന്റെ സ്റ്റോറേജിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. സാംസങ് ഡിസൈൻ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഫോണുകളുടെ റെൻഡറുകൾ ഇന്റർനെറ്റിൽ ഒന്നിലധികം തവണ ചോർന്നിരുന്നു.

ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

നിലവിൽ വിപണിയിലുള്ള സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കാനെത്തുന്ന സാംസങ് ഗാലക്സി എസ് 23 സീരീസിന് സ്നാപ്ഡ്രാഗൺ പ്രോസസറാകും കരുത്ത് പകരുക.25W ന്റെ വയേഡ് ചാർജിങ്ങും 10W ന്റെ വയർലെസ് ചാർജിങ്ങുമായാകും ഫോൺ എത്തുക എന്നും സൂചനകളുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാകും സാംസങ് ഗാലക്സി എസ് 23 സീരീസിൽ ഉണ്ടാവുക. ഫ്ലാഗ്ഷിപ്പ് മോഡൽ ആയിട്ടുകൂടി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടാകില്ല എന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. പുറത്തുവന്ന ചിത്രങ്ങളുടെ ഡി​സൈൻ അ‌നുസരിച്ച്, ഗാലക്‌സി എസ് 22 ന്റെ ഡിസൈനുകളുമായി ഗാലക്‌സി എസ് 23യ്ക്ക് ഏറെ സാമ്യമുണ്ട്. കോട്ടൺ ഫ്ലവർ, മിസ്റ്റ്ലി ലിലാക്ക്, ബൊട്ടാണിക് ഗ്രീൻ, ഫാന്റം ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് എസ് 23 സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ലീക്കായ ചിത്രങ്ങൾ നൽകുന്ന സൂചന.

ക്യാമറ തരംഗമായേക്കും

കമ്പനി ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാംസങ് ഗാലക്സി​ എസ് 23 യുടെ ക്യാമറയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ മുഴുവൻ നടക്കുന്നത്. ഒന്നിലധികം റിപ്പോർട്ടുകൾ പറയുന്നത് ഗാലക്‌സി എസ് 23 അൾട്രായുടെ ക്യാമറ വിഭാഗത്തെ നയിക്കാൻ 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്നാണ്. സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, രണ്ട് മോഡലുകളും ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ഫീച്ചർ ചെയ്യുമെന്നും അഭ്യൂഹമുണ്ട്.

 
ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

കൂട്ടിന് ഏറ്റവും ശക്തൻ

നിലവിലുള്ളതിൽ ഏറ്റവും ശക്തമായ ​പ്രോസസർ ആണ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2. ഇത് ടിഎസ്എംസിയുടെ 4nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ചതാണ്. അ‌തേസമയം ഗാലക്‌സി എസ് 23 റെഗുലർ മോഡലുകൾക്ക് റാമിന്റെ കാര്യത്തിൽ വലിയ അപ്‌ഡേറ്റ് ലഭിച്ചേക്കില്ല. മുൻഗാമികളായ ഗാലക്‌സി എസ് 22 സീരീസ് പോലെ 8 ജിബി റാം ഓപ്ഷനുകൾ മാത്രമേ അവ അവതരിപ്പിക്കുന്നുള്ളൂ. എങ്കിലും ഗാലക്സി എസ് 23 അൾട്രയ്ക്ക് 1ടിബി സ്റ്റോറേജിനൊപ്പം 12ജിബി റാം വേരിയന്റും ഉണ്ടായേക്കും.

Best Mobiles in India

English summary
Samsung fans and smartphone enthusiasts alike have announced the launch date of the Samsung Galaxy S23. This smart smartphone from Samsung will arrive on February 1. Samsung itself has confirmed the arrival of the Galaxy S23 through its official website. It is reported that the company will release the Galaxy S23 and S23 Ultra models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X