6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

Written By:

ബാര്‍സിലോണയില്‍ നടന്ന എംഡബ്ല്യൂസി2016 ഇവന്റില്‍ വളരെയേറെ പ്രത്യേകതകളുള്ള ഗ്യാഡ്ജറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും അവതരിപ്പിക്കപ്പെട്ടു. ഇവയില്‍ ഷവോമി കഴിഞ്ഞാല്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയൊരു ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളാണ് മീസു. നിരവധി ഹിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച മീസു ഇത്തവണ ഉപഭോക്താക്കളെയൊന്ന് ഞെട്ടിച്ചിരിക്കുകയാണ്. 6ജിബി റാം ഉള്‍പ്പെടുത്തിയൊരു സ്മാര്‍ട്ട്ഫോണാണ് മീസു കാഴ്ചവച്ചിരിക്കുന്നത്. മീസു പ്രോ6 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ മറ്റ് സവിശേഷതകളിലേക്ക് നമുക്കൊന്ന് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

1440x2560 പിക്സല്‍ റെസല്യൂഷനുള്ള 5.7ഇഞ്ച്‌ സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേയാണ് മീസു പ്രോ6യിലുള്ളത്.
(പിക്സല്‍ ഡെന്‍സിറ്റി: 515പിപിഐ)

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

ഐഫോണ്‍ 6സിലെ പോലെ ഫോഴ്സ് ടച്ച് ഫീച്ചര്‍ മീസു പ്രോ6ലും സപ്പോര്‍ട്ട് ചെയ്യും. അതിലെ ഫ്ലയിം6.0ല്‍ ചില സോഫ്റ്റ്‌വെയറുകള്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടാണ് ഫോഴ്സ് ടച്ച് സവിശേഷത ഡിസ്പ്ലേയില്‍ കൊണ്ടുവരുന്നത്.

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി എസ്7ല്‍ ഉപയോഗിച്ചിട്ടുള്ള കരുത്തുറ്റ ക്വാഡ്കോര്‍ എക്സിനോസ്8890 പ്രോസസ്സറാണ് ഈ ഫോണിലുമുള്ളത്.

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഒരു മോഡല്‍, 6ജിബി റാമും 128ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മറ്റൊന്ന് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മീസു പ്രോ6 ലഭ്യമാകുന്നത്.

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

ഫേസ് ഡിറ്റക്ഷന്‍, ലേസര്‍ ഓട്ടോഫോക്കസ് തുടങ്ങിയ സവിശേഷതകളുള്ള 21എംപി പിന്‍ക്യാമറയും കരുത്തുറ്റ വൈഡ് ആങ്കിള്‍ മുന്‍ക്യാമറയുമാണിതിലുള്ളത്.

6ജിബി റാമുമായൊരു സ്മാര്‍ട്ട്ഫോണ്‍..!!

മീസു പ്രോ-6ലെ ഹൈഫൈ3.0 സര്‍ട്ടിഫൈ ചെയ്ത ചിപ്പ് ഗുണമേന്മയുള്ള ഓഡിയോ ഔട്ട്‌പുട്ട് ഉറപ്പ് വരുത്തുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Leaked features of Meizu Pro 6, the smartphone with 6GB RAM.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot