സോണിയുടെ പുതിയ തുരുപ്പ് ചീട്ട് എക്‌സ്പീരിയ ഇസഡ്4 എത്തി...!

Written By:

സോണി പുതിയ ഫ്‌ളാഗ്ഷിപ് മോഡല്‍ ഇറക്കി. എക്‌സ്പീരിയ ഇസഡ്4 ആണ് സോണിയുടെ പുതിയ തുരുപ്പ് ചീട്ട്.

സോണിയുടെ പുതിയ തുരുപ്പ് ചീട്ട് എക്‌സ്പീരിയ ഇസഡ്4 എത്തി...!

ജപ്പാനിലാണ് ഈ ഫോണ്‍ ആദ്യം എത്തുക. എന്നാല്‍ ഫോണിന്റെ ആഗോള പ്രകാശനം എന്നുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

5.2 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന്റെ കനം 6.9എംഎം ആണ്, തൂക്കം 144 ഗ്രാമാണ്.

സോണിയുടെ പുതിയ തുരുപ്പ് ചീട്ട് എക്‌സ്പീരിയ ഇസഡ്4 എത്തി...!

ഡിസ്‌പ്ലേ റെസല്യൂഷന്‍ 1920 X 1080 പിക്‌സലുകളാണ്. ഡെസ്റ്റ്, വാട്ടര്‍ പ്രൂഫ് സവിശേഷതയില്‍ നിര്‍മ്മിച്ചെടുത്തതാണ് ഫോണ്‍. 20.7 പിന്‍ ക്യാമറയും, 5 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്.

എല്ലാവരുടേയും കൈയില്‍ ഉണ്ടാവേണ്ട 1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!

സോണിയുടെ പുതിയ തുരുപ്പ് ചീട്ട് എക്‌സ്പീരിയ ഇസഡ്4 എത്തി...!

2,930 എംഎഎച്ചിന്റേതാണ് ബാറ്ററി. 64 ബിറ്റ് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസ്സറിലാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാം സന്നിവേശിപ്പിച്ചിരിക്കുന്നു.

പ്രകൃതി ദിനത്തില്‍ 10 'പച്ചപ്പിന്റെ മണമുളള' ഗാഡ്ജറ്റുകള്‍ ഇതാ...!

32 ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്നതാണ്. ബ്ലാക്ക്, കോപ്പര്‍, അക്വ, ഗ്രീന്‍ എന്നീ നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭിക്കും. വിലയെക്കുറിച്ച് സോണി ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല.

Read more about:
English summary
Sony Unveils Xperia Z4 With Snapdragon 810, 5.2-Inch Display; Will It Turn Around Sony's Fortune?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot