10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!

|
ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!

മികച്ച ഫീച്ചറുകൾ അ‌ടങ്ങിയ ഒരു സ്മാർട്ട്ഫോൺ(smartphone) കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഇന്ത്യയിലുണ്ട്. അ‌ത്തരം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. കുറെയേറെ മികച്ച ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് ഈ നോട്ട് 12ഐ ബജറ്റ് സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. പതിനായിരം രൂപയിൽ താഴെ വിലയിൽ 50 എംപി ക്യാമറയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന പ്രോസസറും സഹിതമെത്തുന്ന ഇൻഫിനിക്സ് നോട്ട് 12 ഐ ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പനയ്ക്ക് എത്തുക.


മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റ്

മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റ് കരുത്തിലാണ് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ എത്തുന്നത്. 4ജിബി റാം( 7ജിബി വരെ വികസിപ്പിക്കാം) 64 ജിബി ഇന്റേണൽ സ്റ്റോറേജ് കൂട്ടുകെട്ടും പ്രോസസറിന് കരുത്തുപകരാൻ ഒപ്പമുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ​സ്റ്റോറേജ് 512 ജിബി വരെയായി ഉയർത്താനും സാധിക്കും. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് നോട്ട് 12 ഐയിലുള്ളത്. 180Hz ടച്ച് സാംപ്ലിങ് റേറ്റ്, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ എന്നിവയും ശ്രദ്ധേയമായ ഘടകങ്ങൾ തന്നെയാണ്.

ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!

50 എംപി ക്യാമറ

സാധാരണക്കാർ ഏറെ പ്രാധാന്യം നൽകുന്ന ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, f/1.6 അപ്പേർച്ചർ ലെൻസുള്ള 50 എംപിയുടെ ​പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 12ഐയിൽ കാണാൻ സാധിക്കുക. മുൻവശത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12.0 ഒഎസിലാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് നോട്ട് 12 ഐ എത്തുന്നത്.

5,000 എംഎഎച്ചിന്റെ ബാറ്ററി

ഡ്യുവൽ സിം (നാനോ) സ്ലോട്ടുകൾ ഈ ഫോണിലുണ്ടാകും. ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈഫൈ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. എന്നാൽ 5ജി സ്മാർട്ട്ഫോണുകൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന ഇൻഫിനിക്സ് നോട്ട് 12ഐ ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഡ്യുവൽ-ടോൺ മാറ്റ്, ഗ്ലാസ് ഫിനിഷ്, പവർ ബട്ടണുമായി സംയോജിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ, ഡിടിഎസ് സറൗണ്ട് സൗണ്ട് സപ്പോർട്ട് ചെയ്യുന്ന രണ്ട് സ്പീക്കറുകൾ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ എന്നിവയൊക്കെ ഇൻഫിനിക്സ് നോട്ട് 12ഐയുടെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!

വിലയും വിൽപ്പനയും

ജനുവരി 30 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് നോട്ട് 12 ഐയുടെ വിൽപ്പന ആരംഭിക്കുന്നത്. 4 ജിബി റാം, 64 ജിബി വേരിയന്റിൽ ലഭ്യമാകുന്ന നോട്ട് 12ഐയുടെ ഇന്ത്യയിലെ വില 9,999 രൂപയാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ചില ഓഫറുകളും ഈ സമയം ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നാണ് വിവരം. ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ ജിയോ ഉപയോക്താക്കൾക്കായി 1000 രൂപയുടെ ഒരു ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ് എന്ന് വിവരങ്ങളുണ്ട്. വാങ്ങി 30 ദിവസത്തിനകം ജിയോ സിം ഈ സ്മാർട്ട്ഫോണിൽ ഇടുന്ന ഉപയോക്താക്കൾക്കാണ് 1000 രൂപ ലഭിക്കുക. എന്നാൽ ശ്രദ്ധിക്കേണ്ട ​ഒരു കാര്യം എന്തെന്നാൽ ജിയോ 1000 രൂപ ഓഫർ സ്വീകരിക്കുന്ന ഉപയോക്താക്കൾക്ക് പിന്നീട് 30 മാസത്തേക്ക് മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ സാധിക്കുന്നതല്ല.

Best Mobiles in India

Read more about:
English summary
The Infinix Note 12i smartphone has arrived in India, targeting users who want to own a smartphone at a low price. Infinix Note 12i will go on sale on January 30 through Flipkart. The Note 12i is priced at Rs 9,999 in both 4GB RAM and 64GB variants. It will be available in Force Black and Metaverse Blue colour options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X