ബഹു കേമം! ലോകത്തെ ഏറ്റവും വേഗമേറിയ സ്മാർട്ട്ഫോൺ ഐക്യൂ 11ന്റെ വിൽപ്പന തുടങ്ങി കേട്ടോ

|

സ്മാർട്ട്ഫോണുകളുടെ ലോകത്തെ വേഗരാജാവാകാൻ എത്തിയ ഐക്യൂ 11(IQOO 11) സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിൽപ്പന ജനുവരി 13 മുതൽ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐക്യൂ 11 ജനുവരി 10 ന് ആണ് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. തുടർന്ന് ആമസോണിൽ ജനുവരി 12 ന് തന്നെ ഐക്യൂ 11 ന്റെ വിൽപ്പന ആരംഭിച്ചു എങ്കിലും ആമസോൺ ​പ്രൈം ഉപയോക്താക്കൾക്ക് മാത്രമാണ് ബുക്കിങ് അ‌നുവദിച്ചിരുന്നത്. ഐക്യു 11 വാങ്ങാനുള്ള അ‌വസരം എല്ലാവർക്കുമായി ആമസോൺ തുറന്നു നൽകിയത് ജനുവരി 13 മുതലാണ്.

ഏറെ മത്സരം നടക്കുന്ന വിപണിയാണ്

ഏറെ മത്സരം നടക്കുന്ന വിപണിയാണ് സ്മാർട്ട്ഫോണുകളുടേത്. ഓരോ ദിവസവും പുത്തൻ മാറ്റങ്ങളുമായി നിരവധി സ്മാർട്ട്ഫോണുകൾ ഉപയോക്താക്കളെ തേടി എത്തിക്കൊണ്ടിരിക്കുന്നു. 2023 ജനുവരിയിൽ ആദ്യ ആഴ്ചയിൽത്തന്നെ ഏഴോളം സ്മാർട്ട്ഫോണുകളാണ് പുറത്തിറങ്ങിയത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള റെഡ്മിയുടെ നോട്ട് 12 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള കണക്കാണിത്.

ചാറ്റ് പോലും തുറക്കേണ്ടതില്ല! ശല്ല്യക്കാരെ പുറത്ത് വച്ച് തന്നെ പുറത്താക്കാൻ സൌകര്യവുമായി WhatsAppചാറ്റ് പോലും തുറക്കേണ്ടതില്ല! ശല്ല്യക്കാരെ പുറത്ത് വച്ച് തന്നെ പുറത്താക്കാൻ സൌകര്യവുമായി WhatsApp

കോളിളക്കം സൃഷ്ടിക്കാനാണ്

അ‌തിവാശിയേറിയ മത്സരം നടക്കുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാനാണ് ഐക്യു 11 ന്റെ വരവ്. ക്വാൽകോമിന്റെ മുൻനിര പ്രൊസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഐക്യൂ 11ന്റെ കരുത്ത്. വിപണിയിലെ പല മുൻനിര സ്മാർട്ട്ഫോണുകൾക്കും കടുത്ത ഭീഷണിയാണ് ഐക്യു 11 ഉയർത്തുന്നത്. ഈ വർഷത്തെ തങ്ങളുടെ ആദ്യ മുൻനിര ഉൽപ്പന്നമായ ഐക്യൂ 11 ൽ പ്രീമിയം ഡിസൈനും മുൻനിര സവിശേഷതകളും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്നാണ് കമ്പനിയുടെ ഇന്ത്യയിലെ നേതൃത്വം പറയുന്നത്.

ഐക്യൂ 11 ന്റെ വില

ഐക്യൂ 11 ന്റെ വില

ഐക്യൂ 11 ന്റെ 8ജിബി+256ജിബി വേരിയന്റ് ഇന്ത്യയിൽ 59,999 രൂപയ്ക്ക് ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. അതോടൊപ്പം 16ജിബി+256ജിബി 64,999 രൂപ വിലയിലും എത്തിയിട്ടുണ്ട്. ആമസോണിൽ നടക്കുന്ന വിൽപ്പനയിൽ ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് യഥാക്രമം 51,999 രൂപയ്ക്കും 56,999 രൂപയ്ക്കും ഐക്യൂ 11 സ്മാർട്ട്ഫോണുകൾ വാങ്ങാം. ജനുവരി 12 ന് ആമസോണിൽ ​പ്രൈം അ‌ംഗങ്ങൾക്കായി ആരംഭിച്ച വിൽപ്പനയിൽ ഈ ഐക്യൂ 11 ന്റെ വിലയിൽ 1000 രൂപയുടെ ഡിസ്കൗണ്ട് ആമസോൺ നൽകിയിരുന്നു. ആ​മസോണിനു പുറമെ കമ്പനിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഈ വേഗക്കാരനെ സ്വന്തമാക്കാവുന്നതാണ്.

ഡാറ്റ തീർന്നോ? വിഷമിക്കേണ്ട, കിടിലൻ ഒരു ബൂസ്റ്റർ പ്ലാൻ എത്തിയിട്ടുണ്ട്!ഡാറ്റ തീർന്നോ? വിഷമിക്കേണ്ട, കിടിലൻ ഒരു ബൂസ്റ്റർ പ്ലാൻ എത്തിയിട്ടുണ്ട്!

ഐക്യൂ 11 ന്റെ സവിശേഷതകൾ

ഐക്യൂ 11 ന്റെ സവിശേഷതകൾ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ തന്നെയാണ് ഐക്യൂ 11 ന്റെ ഏറ്റവും വലിയ സവിശേഷത. അ‌തുകഴിഞ്ഞേയൂള്ളൂ മറ്റെന്തും. മുൻഗാമികളുമായി താരമ്യം ചെയ്താൽ ഐക്യൂ 11 ന്റെ പ്രകടനം 20 മടങ്ങ് വർധിച്ചിട്ടുണ്ട് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. ഈ മാറ്റത്തിന്റെ അ‌വകാശി പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 2 തന്നെയാണ്. ഈ മികച്ച പ്രോസസറിന് ശക്തി പകരാൻ 8/16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിരിക്കുന്നു.

ഡിസ്പ്ലേ

ഡിസ്പ്ലേ വിഭാഗമാണ് സവിശേഷതകളിൽ മുന്നിട്ട് നിൽക്കുന്ന മറ്റൊരു ഘടകം. ഈ നിരയിൽ 2K E6 പാനൽ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും ഐക്യു 11 ന് ഉണ്ട്. 144Hz റിഫ്രഷ്റേറ്റ്, 10-ബിറ്റ് കളർ ഡെപ്‌ത്, ക്യുഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ എന്നിങ്ങനെ പോകുന്നു ഐക്യുവിന്റെ പ്രധാന സവിശേഷതകൾ. ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ലഭ്യമാണ്. മുകളിൽ ഒരു ചെറിയ പഞ്ച് ഹോളിലായാണ് 16 എംപി സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ

ലെജൻഡ് എഡിഷൻ

ഐഫോണുകളിൽ നാം കണ്ടതുപോലെയുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഐക്യു 11ൽ ദൃശ്യമാകുക. കൂടാതെ ബിൽറ്റ്-ഇൻ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ലെജൻഡ് എഡിഷൻ, ആൽഫ എഡിഷൻ എന്നിങ്ങനെ രണ്ട് കിടിലൻ രൂപങ്ങളിലാണ് ഐക്യൂ 11 ലഭ്യമാകുന്നത്. പിന്നിൽ ലെതർ ഫിനിഷോടുകൂടിയ BMW M മോട്ടോർസ്‌പോർട്ട് സീരീസ് സ്ട്രിപ്പോടെയാണ് ലെജൻഡ് എഡിഷൻ വരുന്നത്. മാറ്റ് ഗ്ലാസ് ഫിനിഷാണ് ആൽഫ എഡിഷന്റെ അ‌ടയാളം. രണ്ട് മോഡലുകൾക്കും ഒരു മെറ്റൽ ഫ്രെയിം ഉണ്ട്.

120വാട്ട് ഫാസ്റ്റ് ചാർജിങ്

120വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള, 5000എംഎഎച്ചിന്റേതാണ് ബാറ്ററി. വെറും 8 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി പറയുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല, എന്നാൽ രണ്ട് സ്ലോട്ടുകളിലും 5ജി നെറ്റ്‌വർക്കിനുള്ള പിന്തുണയോടെ ഡ്യുവൽ നാനോ സിം സ്ലോട്ടുകൾ ഈ കരുത്തനിൽ ഇടംപിടിച്ചിട്ടുണ്ട്. ഫൺടച്ച്ഒഎസ് 13 സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 13 ഒഎസിലാണ് ഐക്യൂ 11എത്തുന്നത്.

മൂന്ന് ജീവൻ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് ഒരു 'ആംബുലൻസ്'! സോയൂസ് എംഎസ് 23 പുറപ്പെടുംമൂന്ന് ജീവൻ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് ഒരു 'ആംബുലൻസ്'! സോയൂസ് എംഎസ് 23 പുറപ്പെടും

50 എംപി പ്രൈമറി ക്യാമറ

ഇതുവരെ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയുമായി എത്തുന്ന ഐക്യു 11-ന്റെ ക്യാമറ വിഭാഗവും ശക്തമാണ്. 50 എംപി പ്രൈമറി ക്യാമറ, 13 എംപി ടെലിഫോട്ടോ/പോർട്രെയിറ്റ് ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. 30FPS-ൽ 8​കെ റെസല്യൂഷൻ വീഡിയോകൾ ചിത്രീകരിക്കാൻ ഈ സ്മാർട്ട്ഫോണിന് എളുപ്പത്തിൽ സാധിക്കും. കൂടാതെ നൈറ്റ് മോഡ്, മൂൺ മോഡ് തുടങ്ങി ഒട്ടേറെ സവിശേഷതകളും ഇതിലുണ്ട്. ലോ-ലൈറ്റ് ഫൊട്ടോഗ്രഫിയും ഗെയിമിങ് പ്രകടനവും വർധിപ്പിക്കാൻ ഐക്യൂ 11 ലും വി2 ഇമേജിങ് ചിപ്പും ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡ്യുവൽ എക്സ്-ലീനിയർ മോട്ടോറും നൽകിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
The official sale of the IQ 11 smartphone, which has become the world's fastest smartphone, has started in India on January 13. The IQ 11 is powered by Qualcomm's flagship processor, the Snapdragon 8 Gen 2. The 8GB+256GB variant of the IQ 11 has gone on sale in India for Rs 59,999. The 16GB+256GB model is also priced at Rs 64,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X