5ജി ഇന്ത്യക്കായി രണ്ട് മിടുക്കന്മാരെ സംഭാവന ചെയ്ത് സാംസങ്; ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി വിശേഷങ്ങൾ

|
ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി വിശേഷങ്ങൾ

5ജി ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് രാജ്യം. 5ജി വ്യാപിപ്പിക്കാൻ ടെലിക്കോം കമ്പനികൾ പരമാവധി വേഗത്തിൽ ശ്രമിച്ചുവരുന്നു. എന്നാൽ 5ജി എത്തിയതുകൊണ്ട് കാര്യമില്ല, നല്ല 5ജി സ്മാർ്ട്ടഫോണും കൂടി ഉണ്ടെങ്കിലേ 5ജി സേവനങ്ങൾ പൂർണ അ‌ർഥത്തിൽ ആസ്വദിക്കാൻ മൊ​ബൈൽ ഉപയോക്താക്കൾക്ക് സാധിക്കൂ. ഇന്ത്യയിൽ 5ജി ആരംഭിച്ചതിനു പിന്നാലെ 5ജി ​സ്മാർട്ട്ഫോണുകളുടെ ഒഴുക്കാണ് വിപണിയിൽ കാണുന്നത്. ​ഏതാണ്ട് എല്ലാ മൊ​ബൈൽ നിർ​മാതാക്കളും അ‌ടുപ്പിച്ചടുപ്പിച്ച് 5ജി മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്നു.


പ്രിയങ്കരൻ സാംസങ്

ഇന്ത്യയിൽ ഏറെ ജനപ്രിയമായൊരു ബ്രാൻഡാണ് സാംസങ്. ഇന്ന് സാംസങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് ഏറെ ആരാധകരുമുണ്ട്. ഇപ്പോൾ സാംസങ്ങും ഇന്ത്യയുടെ 5ജി മോഹങ്ങൾക്ക് കൂട്ടായി പുത്തൻ സ്മാർട്ട്ഫോണുകൾ ഇറക്കുന്ന തിരക്കിലാണ്. ഇപ്പോൾ ഒന്നിച്ച് രണ്ട് മിടുക്കൻ സ്മാർട്ട്ഫോണുകളെയാണ് സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എ14 5ജി, ഗാലക്‌സി എ23 5ജി എന്നിവയാണ് ഈ പുതിയ 5ജി സ്മാർട്ട്ഫോണുകൾ. സാധാരണ ഉപയോക്താക്കളാണ് സാംസങ്ങിന്റെ ലക്ഷ്യം. അ‌തിനാൽത്തന്നെ കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഈ രണ്ട് മോഡലുകളിലും ഉൾപ്പെടുത്താൻ സാംസങ് തയാറായിട്ടുണ്ട്. ഗാലക്സി എ സീരീസിലേക്ക് എത്തിയ ഈ പുത്തൻ അ‌ംഗങ്ങളുടെ വിശേഷങ്ങളും വിലയും വിൽപ്പന സംബന്ധിച്ച വിശദാംശങ്ങളുമൊക്കെ നോക്കാം.

ഗാലക്‌സി എ14

സാംസങിന്റെ തന്നെ എക്‌സിനോസ് 1330 ഒക്ടാ-കോർ പ്രൊസസര്‍ കരുത്തിൽ എത്തുന്ന സ്മാർട്ട്ഫോൺ ആണ് ഗാലക്‌സി എ14. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണിതിന് സാംസങ് നൽകിയിരിക്കുന്നത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഉണ്ട്. രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിനു ലഭിക്കും. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായുള്ള വണ്‍ യുഐ കോര്‍ 5 ആണിതില്‍ ഉള്ളത്. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും.

ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി വിശേഷങ്ങൾ

മികച്ച ക്യാമറ

50 എംപി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സജ്ജീകരണം ഈ ഗാലക്‌സി എ14ൽ കാണാം. രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ് 50 എംപിയുടെ ഒപ്പമുള്ളത്. 13 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന 5000 എംഎഎച്ച് ആണ് ബാറ്ററി. 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. കടും ചുവപ്പ്, ഇളം പച്ച, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. ഗ്യാലക്സി എ14 5ജിയുടെ 4 ജിബി + 64 ജിബി ഉള്ള എൻട്രി മോഡലിന് 16,499 രൂപയാണ് വില. 6 ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയും നിശ്ചയിച്ചിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്നെ( Zney) ബാങ്ക് എന്നിവ വഴി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും.


ഗാലക്‌സി എ23

മിഡ്‌റേഞ്ച് ചിപ്സെറ്റായ സ്‌നാപ് ഡ്രാഗണ്‍ 695 ആണ് ഗാലക്‌സി എ23 യ്ക്ക് സാംസങ് നൽകിയിരിക്കുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഗാലക്‌സി എ23യ്ക്കുണ്ട്. എഡ്ജ്-ടു-എഡ്ജ് ഇൻഫിനിറ്റി-വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിൽ കണ്ടെന്റ് കാണാം. 25വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.

എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ഗാലക്‌സി എ23യ്ക്ക് ലഭിക്കും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ആണിതില്‍. 3.5 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഫോണില്‍ ലഭിക്കും. ക്വാഡ് ക്യാമറ സംവിധാനമാണിതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനമുണ്ട്. അഞ്ച് എംപി അള്‍ട്രാവൈഡ് ക്യാമറ, രണ്ട് എംപി മാക്രോ, ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് മറ്റുള്ളവ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഇത് ക്യാമറ ഷേക്ക്, ബ്ലർ ഇല്ലാതെ മികച്ച ഷോട്ടുകളും വിഡിയോകളും എടുക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.

ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി വിശേഷങ്ങൾ

വിൽപ്പന

സിൽവർ, ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. ഗ്യാലക്സി എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി മോഡലിന് 22,999 രൂപയുമാണ് വില. ഡിസ്‌കൗണ്ട് ഓഫറിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിഎഫ്‌സി, സെസ്റ്റ്മണി എന്നിവ വഴി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ജനുവരി 20 മുതൽ ഈ രണ്ട് ഫോണുകളും സാംസങിന്റെ വെബ്‌സൈറ്റിലും കമ്പനിയുടെ സ്റ്റോറുകളിലും മറ്റ് സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വില്‍പനയ്‌ക്കെത്തും. ജനുവരി 18 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സാംസങ് വെബ്‌സൈറ്റില്‍ നടക്കുന്ന ലൈവ് കൊമേഴ്‌സിലൂടേയും ഫോണുകള്‍ വാങ്ങാം.

Best Mobiles in India

English summary
Samsung's 5G smartphones, the Galaxy A14 5G and Galaxy A23 5G, have arrived in India, targeting the general user. The Galaxy A14 is a smartphone powered by Samsung's Exynos 1330 octa-core processor. Samsung has given the Galaxy A23 a mid-range chipset, the Snapdragon 695.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X