വീണുടയരുത് സ്വപ്നങ്ങൾ; സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ സുരക്ഷയും സ്ക്രീൻ ഗാർഡും

|

സ്മാർട്ട്ഫോണുകൾ വിപണിയിൽ ദിവസവും എത്തുന്നുണ്ടാകാം. എന്നാൽ പുതിയ ഫോൺ ഇറങ്ങുന്നത് അ‌നുസരിച്ച് പഴയത് പുതുക്കിവാങ്ങാൻ നമുക്ക് സാധിക്കില്ല. ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ പരമാവധി ഉപയോഗിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. പലരും ആശിച്ച് മോഹിച്ചായിരിക്കും ഒരു നല്ല സ്മാർട്ട്ഫോൺ വാങ്ങാനുള്ള പണം ഉണ്ടാക്കുന്നത്. അ‌ത്രയ്ക്ക് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വാങ്ങിയ ഫോൺ ഒരു നിമിഷത്തെ അ‌ശ്രദ്ധകൊണ്ടോ അ‌ബദ്ധം കൊണ്ടോ താഴെവീഴുമ്പോൾ തകരുന്നത് ഫോൺ മാത്രമല്ല, ഉടമയുടെ നെഞ്ച് കൂടിയാണ്.

 

സ്മാർട്ട്ഫോണുകളുടെ സുരക്ഷ

സ്മാർട്ട്ഫോണുകളുടെ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് സ്ക്രീൻ ഗാർഡുകൾ. എത്രയൊക്കെ സൂക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞാലും ഏതുസമയം വേണമെങ്കിലും നമ്മുടെ സ്മാർട്ട്ഫോൺ താഴെ വീഴാം. ഇത്തരം വീഴ്ചകളിൽ ഏറ്റവുമാദ്യം തകരുന്നത് നമ്മുടെ ഫോണിന്റെ ഡിസ്പ്ലേ ആകും. ഒരു സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ പോയാൽ പിന്നത്തെകാര്യം പറയേണ്ടതില്ലല്ലോ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതുപോലെ ​കൈയിൽ വെറുതെ കൊണ്ടുനടക്കാം എന്നതല്ലാതെ പിന്നീട് ഉപയോഗങ്ങൾ ഒന്നും ഉണ്ടാകില്ല.

ഉത്തരവുമായി മുന്നോട്ടെങ്കിൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും; കേന്ദ്രത്തിന് ഗൂഗിളിന്റെ മുന്നറിയിപ്പ്ഉത്തരവുമായി മുന്നോട്ടെങ്കിൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും; കേന്ദ്രത്തിന് ഗൂഗിളിന്റെ മുന്നറിയിപ്പ്

ഒരു ദുരന്തം ഒഴിവാക്കുന്നതിൽ

എന്നാൽ ഇത്തരം ഒരു ദുരന്തം ഒഴിവാക്കുന്നതിൽ സ്ക്രീൻ ഗാർഡുകൾക്ക് ഏറെ വലിയ പങ്ക് വഹിക്കാൻ സാധിക്കും. ഒരു ഡിസ്പ്ലേ തകർന്നാൽ നന്നാക്കാനായി വൻ തുകയാണ് ഈടാക്കുന്നത്. ഒറിജിനൽ ഡിസ്പ്ലേ, ഡ്യൂപ്ലിക്കേറ്റ് ഡിസ്പ്ലേ എന്നിവയിൽ ഏത് തെരഞ്ഞെടുത്താലും നല്ല വില നൽകേണ്ടിവരും. സർവീസ് ചാർജിന്റെ പേരിലും ന്യായമായ പണം കൊടുക്കേണ്ടിവരും. ഇങ്ങനെ ഇല്ലാത്ത കാശുണ്ടാക്കി ഫോൺ നന്നാക്കാമെന്ന് കരുതിയാലും രക്ഷയില്ല. ചിലപ്പോൾ രണ്ടു ദിവസം കഴിയുമ്പോളോ, ഏതാനും ദിവസങ്ങൾക്കകമോ, മാസങ്ങൾക്കകമോ ഈ ഡിസ്പ്ലെ പണിമുടക്കാനും സാധ്യതയുണ്ട്.

പോക്കറ്റിലെ പണവും സ്മാർട്ട്ഫോണും സംരക്ഷിക്കാൻ
 

ഈ പൊല്ലാപ്പുകളിലേക്ക് ഒക്കെ ചെന്ന് ചാടാതെ പോക്കറ്റിലെ പണവും സ്മാർട്ട്ഫോണും സംരക്ഷിക്കാൻ സ്ക്രീൻ ഗാർഡുകൾ സഹായിക്കും. എന്നാൽ ഏതെങ്കിലും 'തട്ടിക്കൂട്ട്' സ്ക്രീൻ ഗാർഡ് വാങ്ങി പേരിന് ഒട്ടിച്ചതുകൊണ്ട് കാര്യമില്ല. ഗുണം വേണമെങ്കിൽ നാം അ‌ൽപ്പം ശ്രദ്ധ പുലർത്തിയേ മതിയാകൂ. നല്ല സ്ക്രീൻ ഗാർഡ് ആണെങ്കിൽ സ്മാർട്ട്ഫോൺ താഴെ വീഴുമ്പോൾ ഡിസ്പ്ലെയെ സംരക്ഷിക്കാൻ അ‌ത് ധാരാളമാണ്.
നിങ്ങളുടേത് വിലകൂടിയ ഐഫോണോ ഏറ്റവും വിലകുറഞ്ഞ മറ്റ് സ്മാർട്ട്ഫോണുകളോ ആകട്ടെ ഫോണിനോടൊപ്പം മികച്ചൊരു സ്ക്രീൻ ഗാർഡും വാങ്ങുന്നത് മികച്ചൊരു തീരുമാനമാണ്. സ്മാർട്ട്ഫോണുകളുടെ സുരക്ഷയിലെ ഏറ്റവും പ്രധാന ഘടകമായ സ്ക്രീൻ ഗാർഡുകൾ വാങ്ങുമ്പോൾ എന്തൊക്കെ മനസിലുണ്ടാകണം എന്ന്​ നോക്കാം.

ഐഫോൺ വന്ത് അ‌ലർജി​യാ സാർ? ​പ്രമുഖനെ ഇഷ്ടമില്ലാത്ത 'പ്രമുഖൻ'! തന്റെഫോൺ സാംസങ് ആണെന്ന് ബിൽ ഗേറ്റ്സ്ഐഫോൺ വന്ത് അ‌ലർജി​യാ സാർ? ​പ്രമുഖനെ ഇഷ്ടമില്ലാത്ത 'പ്രമുഖൻ'! തന്റെഫോൺ സാംസങ് ആണെന്ന് ബിൽ ഗേറ്റ്സ്

ശരിയായ വിധത്തിലുള്ള സ്ക്രീൻ ഗാർഡ്

ശരിയായ വിധത്തിലുള്ള സ്ക്രീൻ ഗാർഡ് തിരഞ്ഞെടുക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ എങ്ങനെയാണ് ഫോൺ ​കൈകാര്യം ചെയ്യുന്നത് എന്നതും സ്ക്രീൻ ഗാർഡ് വാങ്ങുന്ന സമയം പരിഗണിക്കണം. സ്ക്രീൻ ഗാർഡുകൾ നിർ​മിക്കാൻ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ ആണ് ആദ്യം ഉറപ്പാക്കേണ്ടത്. പ്ലാസ്റ്റിക്, ടെമ്പർഡ് എന്നിങ്ങനെ സ്‌ക്രീൻ പ്രൊട്ടക്ടറുകൾ പ്രധാനമായും രണ്ട് തരത്തിൽ ലഭ്യമാണ്. പ്ലാസ്റ്റിക് സ്‌ക്രീൻ പ്രൊട്ടക്ടറുകൾ വഴക്കമുള്ളതും മാന്യമായ സുരക്ഷ നൽകുന്നതുമാണ്. ടെമ്പർഡ് സ്ക്രീൻ ഗാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ താരതമ്യേന വിലകുറഞ്ഞതും എന്നാൽ ഉപയോഗിക്കാൻ അ‌ൽപ്പം ബുദ്ധിമുട്ട് ഉള്ളതുമാണ്. അ‌തേസമയം മറുവശത്ത്, ടെമ്പർഡ് സ്‌ക്രീൻ പ്രൊട്ടക്ടർ, വില അ‌ൽപ്പം കൂടുമെങ്കിലും പല നിലകളിൽ ലഭ്യമാണ്, താരതമ്യേന ​ഉപയോഗിക്കാൻ എളുപ്പവുമാണ്.

വില മാനദണ്ഡമാക്കരുത്

വില മാനദണ്ഡമാക്കരുത്

വില നോക്കിയാകരുത് സ്ക്രീൻ ഗാർഡുകൾ വാങ്ങേണ്ടത്. നല്ല വില നൽകി എന്നതുകൊണ്ട് നല്ല സുരക്ഷ ലഭ്യമാകും എന്ന് അ‌ർഥമില്ല. അ‌തേപോലെ വിൽ അ‌ൽപ്പം കുറഞ്ഞു എന്നുകരുതി മോശവും ആകണമെന്നില്ല. അ‌തിനാൽ സ്ക്രീൻ ഗാർഡ് വാങ്ങുമ്പോൾ വില ഒരു മാനദണ്ഡമായി കണക്കാക്കരുത്. 100 രൂപയ്ക്ക് കിട്ടുന്ന സുരക്ഷ ചിലപ്പോൾ 1000 രൂപ നൽകി വാങ്ങുന്ന സ്ക്രീൻ ഗാർഡ് നൽകണമെന്നില്ല. ഗാർഡുകളുടെ ഗുണമേന്മ ഉറപ്പാക്കി തെരഞ്ഞെടുക്കുക.

പണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിപണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി

കവർ ഫ്രണ്ട്ലി ആയ സ്ക്രീൻ പ്രൊട്ടക്ടറുകൾ

കവർ ഫ്രണ്ട്ലി ആയ സ്ക്രീൻ പ്രൊട്ടക്ടറുകൾ

വാങ്ങുന്ന സ്ക്രീൻപ്രൊട്ടക്ടർ നമ്മുടെ ഫോണി​ന്റെ ഡിസ്പ്ലേ അ‌ളവിന് അ‌നുയോജ്യമായവ ആണെന്നും ആവശ്യത്തിന് മാർജിൻ ഉണ്ടെന്നും ഉറപ്പുവരുത്തണം. സ്ക്രീനിന്റെ വെളിയിലേക്ക് സ്ക്രീൻ ഗാർഡ് തള്ളിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഫോണിന്റെ സുരക്ഷയിൽ കവറുകൾക്കും പ്രാധാന്യമുണ്ട്. കവർ ഇടുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധത്തിലുള്ള സ്ക്രീൻ ഗാർഡ് വാങ്ങുകയും അ‌തേ പോലെ ഒട്ടിക്കുകയും ചെയ്യണം.

ഓൺലൈനിൽ കമന്റുകൾ പരിശോധിക്കുക

ഓൺലൈനിൽ കമന്റുകൾ പരിശോധിക്കുക

സ്ക്രീൻ ഗാർഡുകൾ നേരിട്ട് വാങ്ങുന്നതാണ് കൂടുതൽ അ‌നുയോജ്യം. എങ്കിലും സൗകര്യത്തിന് അ‌നുസരിച്ച് ഓൺ​ലൈനിൽ ഓഡർ ചെയ്ത് വരുത്തുന്നതുകൊണ്ടും കുഴപ്പമില്ല. എന്നാൽ ഇങ്ങനെ ഓൺ​ലൈനിൽ നിന്ന വാങ്ങും മുമ്പ് മറ്റുള്ളവർ ആ സ്ക്രീൻ ഗാർഡിനെ സംബന്ധിച്ച് നടത്തിയിരിക്കുന്ന അ‌ഭിപ്രായങ്ങൾ വായിച്ച് മനസിലാക്കണം. ഒരു മോശം ഉൽപ്പന്നം വാങ്ങുന്നതിൽനിന്ന് രക്ഷനേടാൻ ഇത് സഹായിക്കും.

പ്രണയഭാവം മറന്ന്, 'വികാരപരവശ'യാകുന്നു; വേലിയിലിരുന്ന പാമ്പായി സെക്‌സ്റ്റിങ് ചാറ്റ്‌ബോട്ട് റെപ്ലിക!പ്രണയഭാവം മറന്ന്, 'വികാരപരവശ'യാകുന്നു; വേലിയിലിരുന്ന പാമ്പായി സെക്‌സ്റ്റിങ് ചാറ്റ്‌ബോട്ട് റെപ്ലിക!

കട്ടൗട്ടുകളുള്ള സ്‌ക്രീൻ പ്രൊട്ടക്ടർ കണ്ടെത്തുക

കട്ടൗട്ടുകളുള്ള സ്‌ക്രീൻ പ്രൊട്ടക്ടർ കണ്ടെത്തുക

നമ്മുടെ സ്മാർട്ട്ഫോണിന്റെ മോഡലിന് അ‌നുയോജ്യമായ സ്ക്രീൻ ഗാർഡ് തന്നെ ​വാങ്ങാൻ ശ്രദ്ധിക്കണം. വിലകുറച്ചോ, സൗജന്യമായോ കിട്ടിയെന്നു കരുതി ഏതെങ്കിലും ഗാർഡ് എടുത്ത് ഡിസ്പ്ലേയിൽ ഒട്ടിക്കാമെന്ന് കരുതരുത്. നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ക്യാമറകൾക്കും സെൻസറുകൾക്കും ചേരും വിധം കട്ടൗട്ടുകളുള്ള സ്ക്രീൻ പ്രൊട്ടക്ടറുകൾ തന്നെ തിരഞ്ഞെടുക്കണം.

മടക്കാവുന്ന ഡിസ്‌പ്ലേയിൽ സ്‌ക്രീൻ പ്രൊട്ടക്ടർ പ്രയോഗിക്കരുത്

മടക്കാവുന്ന ഡിസ്‌പ്ലേയിൽ സ്‌ക്രീൻ പ്രൊട്ടക്ടർ പ്രയോഗിക്കരുത്

ഫോൾഡബിൾ സ്മാർട്ട്ഫോണുകളും നമ്മുടെ വിപണിയിൽ ലഭ്യമാണ്. എണ്ണത്തിൽ കുറവാണ് എങ്കിലും ഇത്തരം മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം സ്മാർട്ട്ഫോണുകളുടെ പ്രീ-അപ്ലൈസ് പ്രൊട്ടക്ഷൻ ഫിലിം കീറരുതെന്ന് കമ്പനികൾ സാധാരണയായി മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം മടക്കാവുന്ന സ്മാർട്ട്ഫോണുകളിൽ പുറമേ നിന്നുള്ള സ്‌ക്രീൻ പ്രൊട്ടക്ടറുകളൊന്നും പ്രയോഗിക്കരുത്.

ചുമ്മാതെ ഞെക്കിപ്പൊട്ടിക്കാം! ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്ചുമ്മാതെ ഞെക്കിപ്പൊട്ടിക്കാം! ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

 ക്ലിയർ, ആന്റി-ഗ്ലെയർ, പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടറുകൾ

ക്ലിയർ, ആന്റി-ഗ്ലെയർ, പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടറുകൾ

നിങ്ങൾക്ക് സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഒരു പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടർ ഉപയോഗിക്കാവുന്നതാണ്. സമീപം നിൽക്കുന്ന ആളുടെ കാഴ്ചയെ കബളിപ്പിക്കാൻ പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടറുകൾ സഹായകമാണ്. അ‌തേപോലെ തന്നെ നിങ്ങൾക്ക് പ്രതിഫലനം ഇഷ്ടമല്ലെങ്കിൽ, ആന്റി-ഗ്ലെയർ സ്‌ക്രീൻ പ്രൊട്ടക്ടർ തിരഞ്ഞെടുക്കുക. എതല്ല, സ്‌ക്രീൻ തെളിച്ചവും നിറങ്ങളും പഞ്ചും കൃത്യതയും നിലനിർത്തണമെങ്കിൽ, വ്യക്തമായ ക്ലിയർ സ്‌ക്രീൻ പ്രൊട്ടക്ടറുകൾ തെരഞ്ഞെടുക്കുക.

Best Mobiles in India

English summary
Whether you own an expensive iPhone or other cheap smartphones, buying a good screen guard along with the phone is a smart decision. Screen guards play a crucial role in display security. When the hard-earned phone is dropped due to a moment of carelessness or mistake, it is not only the phone that breaks but also the owner's chest.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X