ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

Written By:

അടുത്തിടയ്ക്കാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ എംഐ5 വിപണിയിലെത്തിച്ചത്. സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സര്‍, 4ജിബി റാം തുടങ്ങി നിലവിലുള്ള മറ്റ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളെ വെല്ലുന്ന തരത്തിലുള്ള സവിശേഷതകളാണ് ഷവോമി എംഐ5 ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാലിതാ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ പ്രോ വേര്‍ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി. എംഐ5ന് കുറച്ചുകൂടി കരുത്ത് പകര്‍ന്നുകൊണ്ട് വിപണിയിലെത്തുന്ന ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

സാംസങ്ങ് ഗ്യാലക്സി എസ്7, എല്‍ജി ജി5 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിലുള്ള സ്നാപ്ഡ്രാഗണ്‍820 പ്രോസസ്സറാണ് ഷവോമി എംഐ5 പ്രോയില്ലുള്ളത്. കൂടാതെ 4ജിബി റാമിന്‍റെ പിന്‍ബലവും 128ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.

ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

ആന്‍ഡ്രോയിഡ്6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ ഷവോമിയുടെ എംഐയുഐ യൂസര്‍ ഇന്‍റര്‍ഫേസുമുണ്ട്. ഇതിന് പുറമേ നിരവധി കസ്റ്റമൈസേഷനുകള്‍ ഈ ഫോണില്‍ ലഭ്യമാണ്.

ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

എംഐ5 പ്രോയിലെ 3ഡി ഗ്ലാസ് ബാക്ക്പാനലാണ് അതിനെ ആകര്‍ഷണീയമാക്കുന്ന പ്രധാന ഘടകം.

ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

57,000രൂപ മതിപ്പുള്ള സാംസങ്ങ് ഗ്യാലക്സി എസ്7ലെ സവിശേഷതകളാണ് ഷവോമി തങ്ങളുടെ ഷവോമി എംഐ5 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്,അതും വെറും 36,500രൂപയ്ക്ക്.

ഷവോമി എംഐ5 പ്രോയുടെ മികവിന്‍റെ പിന്നില്‍..!!

വളരെ വേഗതയാര്‍ന്ന ഫിംഗര്‍പ്രിന്‍റ് സ്കാനറാണ് ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എംഐ5 പ്രോയുടെ ഹോം ബട്ടണില്‍ കൂട്ടിചേര്‍ത്തിട്ടുള്ളത്‌.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are 5 reasons to buy the Xiaomi Mi 5 Pro.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot