കാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ

|

സ്മാർട്ട്ഫോൺ വിപണിയിൽ അതിവേഗമാണ് മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ പുതിയ ഫോണും അവതരിപ്പിക്കപ്പെട്ട പുതിയ സാങ്കേതികവിദ്യയും തൊട്ടടുത്ത ദിവസം തന്നെ പഴയതാകുന്ന സാഹചര്യം. നിരന്തരമായി പുതിയ ഫീച്ചറുകളും സ്പെക്സും ഒഎസുകളും അവതരിപ്പിക്കപ്പെടുന്നത് തന്നെയാണ് അധികം പഴകുന്നതിന് മുമ്പ് തന്നെ തങ്ങളുടെ സ്മാർട്ട്ഫോണുകൾ മാറ്റാൻ യൂസേഴ്സിനെ പ്രേരിപ്പിക്കുന്നത്. 2023ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കുന്ന വലിയ മാറ്റങ്ങൾ നോക്കാം ( Smartphones ).

 

5ജി സ്മാർട്ട്ഫോണുകളുടെ വില കുറയും

5ജി സ്മാർട്ട്ഫോണുകളുടെ വില കുറയും

നിലവിൽ ഇന്ത്യൻ ബ്രാൻഡ് ആയ ലാവയാണ് ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. സാംസങ്, ഷവോമി, റിയൽമി തുടങ്ങിയ കമ്പനികളും ഈ വർഷം കുറഞ്ഞ നിരക്കിൽ 5ജി ഫോണുകൾ അവതരിപ്പിച്ചേക്കും. അതും 10,000ത്തോട് അടുത്ത നിരക്കുകളിൽ. 5ജി സേവനങ്ങൾക്ക് തത്കാലം വലിയ നിരക്കുകൾ ഈടാക്കില്ലെന്നാണ് ടെലിക്കോം കമ്പനികൾ പറയുന്നത്. അങ്ങനെയാണെങ്കിൽ 2023ലും 5ജി ഫോണുകൾക്ക് വലിയ ജനപ്രീതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

200 എംപി ക്യാമറകൾ

200 എംപി ക്യാമറകൾ

കഴിഞ്ഞ വർഷമാണ് 200 എംപി ക്യാമറകളുമായി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിത്തുടങ്ങിയത്. 2023ൽ 200 എംപി മൊബൈൽ ക്യാമറകൾ ഏറെക്കുറെ സർവസാധാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 12 സീരീസാണ് 2023ൽ 200 എംപി സെൻസറുകളുമായി വിപണിയിൽ ആദ്യം എത്തുന്നത്. സാംസങ് ഗാലക്സി എസ്23 സീരീസിലെ ഡിവൈസുകളും ഈ ട്രെൻഡ് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റേഞ്ച് പിടിക്കാൻ അവൻ വരുന്നു...; എതിരാളികളില്ലെന്ന് റിയൽമി | Realme 10റേഞ്ച് പിടിക്കാൻ അവൻ വരുന്നു...; എതിരാളികളില്ലെന്ന് റിയൽമി | Realme 10

48 എംപി സെൻസറുകൾ എല്ലാ ഐഫോണുകളിലേക്കും..?
 

48 എംപി സെൻസറുകൾ എല്ലാ ഐഫോണുകളിലേക്കും..?

ഏറെ നാൾ നീണ്ട് നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഐഫോണുകളിലേക്ക് 48 എംപി സെൻസറുകൾ കൊണ്ട് വന്നത്. ഐഫോൺ 14 പ്രോ സീരീസിലേക്ക് മാത്രമായി ഇത് നിയന്ത്രിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023ൽ പുറത്തിറങ്ങുന്ന എല്ലാ ഐഫോണുകളിലും 48 എംപി സെൻസറുകൾ അവതരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഡൈനാമിക് ഐലൻഡ് ഫീച്ചറും എല്ലാ ഐഫോണുകളിലും ലഭ്യമാക്കിയേക്കും.

ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഒരു പുതുമയാകില്ല

ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഒരു പുതുമയാകില്ല

സാംസങ് ഗാലക്സി ഫോൾഡ്, ഫ്ലിപ്പ് ഫോണുകൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ അവയുടെ സവിശേഷമായ ഡിസൈനും രൂപവുമൊക്കെ ആളുകളെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇന്ന് വ്യത്യസ്തമായ രൂപമുള്ള ഡിവൈസുകൾ മാത്രമല്ല ഇവ, പവർ പാക്ക്ഡ് പെർഫോമൻസ് ഉറപ്പ് തരുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ കൂടിയാണ്. സാംസങിന്റെ ഫ്ലിപ്പ്, ഫോൾഡ് മോഡലുകൾ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ജനപ്രീതി ഉയരാനും കാരണമായി. 2023ൽ കൂടുതൽ മോഡലുകൾ ഫോൾഡബിൾ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിൽ നിന്നും പിക്സൽ ഫോൾഡ്, ഓപ്പോ, വിവോ എന്നിങ്ങനെ പ്രതീക്ഷകൾ ധാരാളം.

റിട്രാക്റ്റബിൾ ( പിൻ വലിയുന്ന ) ക്യാമറകൾ

റിട്രാക്റ്റബിൾ ( പിൻ വലിയുന്ന ) ക്യാമറകൾ

റിട്രാക്റ്റബിൾ റിയർ ക്യാമറ സംവിധാനവുമായി ടെക്നോയുടെ ഫാന്റം എക്സ്2 പ്രോ സ്മാർട്ട്ഫോൺ അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. റിട്രാക്റ്റബിൾ ക്യാമറകൾ പുതിയ ഫീച്ചർ ഒന്നുമല്ലെങ്കിലും സാങ്കേതികപരമായും യൂസർ ഫ്രണ്ട്ലിനസിലും ഏറെ മുന്നേറിയിട്ടുണ്ട്. ഫാന്റം എക്സ്2 പ്രോയിലെ റിട്രാക്റ്റബിൾ ക്യാമറ സെറ്റപ്പ് തന്നെ അതിന് ഉദാഹരമാണ്. ഫാന്റം എക്സ്2 പ്രോ വിപണി പിടിച്ചാൽ സമാന ഫീച്ചറുമായി പുതിയ സ്മാർട്ട്ഫോണുകളും വിപണിയിൽ എത്തും.

16 ജിബി റാം

16 ജിബി റാം

2020 മുതൽ 12 ജിബി റാമുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിരുന്നു. വൺപ്ലസ് 10ടി എന്നിവയൊക്കെ ഒഴിച്ച് നിർത്തിയാൽ 16 ജിബി റാം ഫീച്ചർ ചെയ്യുന്ന അധികം സ്മാർട്ട്ഫോണുകളില്ല. 2023ൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ ഹൈലൈറ്റ് ഫീച്ചറുകളിൽ ഒന്നായിരിക്കും 16 ജിബി റാം. കഴിഞ്ഞ മണിക്കൂറുകളിൽ ലോഞ്ച് ചെയ്ത ഐക്കൂ 11 സ്മാർട്ട്ഫോണിൽ 16 ജിബി റാം ഓപ്ഷൻ നൽകിയിട്ടുണ്ട്. വിവോ എക്സ്90 സാംസങ് ഗാലക്സി എസ്23 തുടങ്ങിയ സ്മാർട്ട്ഫോണുകളിലും 16 ജിബി റാം പ്രതീക്ഷിക്കാം.

200W ഫാസ്റ്റ് ചാർജിങ്

200W ഫാസ്റ്റ് ചാർജിങ്

2022 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ 200W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭ്യമാകുന്നുണ്ട്. ഈ വർഷം കൂടുതൽ നിരക്ക് കുറഞ്ഞ ഫോണുകളിലും ഈ ഫീച്ചർ പ്രതീക്ഷിക്കുന്നു. 10 മിനുറ്റ് കൊണ്ട് 60 ശതമാനം ചാർജ് ചെയ്യാമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഐഫോൺ പ്രേമികൾ തത്കാലം ഈ ഫീച്ചർ മോഹിക്കാതിരിക്കുന്നതാണ് നല്ലത്. 2023ലും 30W ചാർജിങ് സപ്പോർട്ട് തന്നെയാകും ഐഫോണുകളിൽ ലഭ്യമാകുക.

കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2

സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2

2023ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങുന്ന മിക്കവാറും ഫ്ലാഗ്ഷിപ്പ് ഫോണുകളും സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ പാക്ക് ചെയ്താവും എത്തുക. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ശേഷി കൂടിയ പ്രോസസറാണ് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2. ഇപ്പോൾ പുറത്തിറങ്ങിയ ഐക്കൂ 11 സീരീസിലെ ഡിവൈസുകളും സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഫീച്ചർ ചെയ്യുന്നു.

Best Mobiles in India

English summary
Indian smartphone market is changing rapidly. New smartphones and technologies gets obsolete in days. The constant introduction of new features, specs is what prompts users to change their smartphones before they get too old.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X