വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!

Written By:

വിവോ X20യുടെ ഗ്ലോറി എഡിഷനും FIFA വേള്‍ഡ് കപ്പ് എഡിഷനും എത്തിയതിനു ശേഷം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ മറ്റൊരു പ്രത്യേക എഡിഷനുമായി എത്തുന്നു. വിവോ X20 ക്രിസ്മസ് എഡിഷന്‍ എന്ന ഫോണാണ് ഈ ഉത്സവ സീസണില്‍ പുറത്തിറങ്ങിയത്.

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍

വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!

ഇന്നു വരെ വിവോ 7 വ്യത്യസ്ഥ വേരിയന്റുകളിലെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടനേകം വ്യത്യസ്ഥ സവിശേഷതകളോടെയാണ് വിവോ V20 എത്തിയിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന തിളങ്ങുന്ന ചുവന്ന നിറമാണ് ഈ ഫോണിന്.

ഫോണിന്റെ പിന്‍ പാനലില്‍ ചുവപ്പു നിറമാണ്. കൂടാതെ ഇതില്‍ ആന്റിന ബാന്‍ഡ്, വിവോ ലോഗോ, പിന്നില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്. മറ്റൊരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ചുവന്ന നിറത്തിലെ സ്‌കാല്‍ഫും ഫോണ്‍ കേസും ഇതിനോടൊപ്പം ലഭിക്കുന്നു.

ഇതു കൂടാതെ വിവോ X20 ക്രിമസ് എഡിഷന് 4ജിബി റാം 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. പുതിയ ഫോണിന്റെ മറ്റു സവിശേഷതകള്‍ സാധാരണ ഫോണുകളെ പോലെ തന്ന. അതായത് 6.1 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 660 SoC, ഡ്യുവല്‍ 12എംപി+5എംപി ക്യാമറ, 12എംപി മുന്‍ ക്യാമറ, AK4376A വൈഫൈ ഓഡിയോ, 3245എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!

ഔദ്യോഗിക മാളള്‍, വിവോ ലിനെക്‌സ് ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് ഷോപ്പ്, വിവോ jingdong ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ വിവോ Suning ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ എന്നിവയില്‍ വിവോ X20 ക്രിസ്മസ് എഡിഷന്റെ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 16ന് 31,124 രൂപയ്ക്ക് ഈ ഫോണിന്റെ വില്‍പന ആരംഭിക്കും.

English summary
Vivo has now launched the Special Vivo X20 'Chrismas edition', in celebration of the festive and holidays season.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot