വിവോ എക്‌സ് 70 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ സെപ്റ്റംബർ 10 ന് അവതരിപ്പിക്കും

|

ക്യാമറ സ്മാർട്ഫോണുകൾക്ക് പേരുകേട്ട കമ്പനിയാണ് വിവോ എക്‌സ് 70 എന്ന പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസ്. ഈ ബ്രാൻഡിൽ നിന്നും എക്‌സ് 70, എക്‌സ് 70 പ്രോ സ്മാർട്ഫോണുകളുടെ പ്രധാന സവിശേഷതകളെ കുറിച്ച് സൂചനകൾ നൽകുകയും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്യ്തു. എന്നാൽ, ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന് കാര്യം വ്യക്തമല്ലായിരുന്നെങ്കിലും ഒരു ടിപ്‌സ്റ്റർ ഇപ്പോൾ വിവോ എക്‌സ് 70 സീരീസ് ആഗോള വിപണിയിൽ ഈ മാസം തന്നെ അവതരിപ്പിക്കുമെന്നുള്ള കാര്യം വിശദമാക്കുന്നു.

 

വിവോ എക്‌സ് 70, എക്‌സ് 70 പ്രോ ആഗോളതലത്തിൽ അവതരിപ്പിക്കും

വിവോ എക്‌സ് 70, എക്‌സ് 70 പ്രോ ആഗോളതലത്തിൽ അവതരിപ്പിക്കും

വിവോ എക്‌സ് 70 സീരീസ് ആഗോളതലത്തിൽ 2021 സെപ്റ്റംബർ 10 ന് അവതരിപ്പിക്കും. ടിപ്സ്റ്റർ അഭിഷേക് യാദവ് ട്വിറ്ററിൽ ഈ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. വിവോ എക്‌സ് 70, എക്‌സ് 70 പ്രോ സ്മാർട്ഫോണുകൾ ചൈനയിൽ ഒരു ദിവസം മുമ്പ് അവതരിപ്പിച്ചേക്കും, അതായത് സെപ്റ്റംബർ 9 ന്. കൂടാതെ, എക്‌സ് 70 സീരീസിൻറെ ക്യാമറ സ്റ്റെബിലൈസേഷൻ ഫീച്ചറുകൾ ഓൺലൈനിൽ കമ്പനി ഔദ്യോഗികമായി സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

വിവോ എക്‌സ് 70, എക്‌സ് 70 പ്രോ ആഗോളതലത്തിൽ അവതരിപ്പിക്കും

അതിനാൽ, ഈ വിവരങ്ങൾ തികച്ചും വസ്തുതാപരമാണെന്ന് മനസിലാക്കാം. ഒറിജിൻ ഒഎസ് കൈനറ്റിക് വാൾപേപ്പറുകൾ ഉപയോഗിച്ച് കമ്പനി ആഗോളതലത്തിൽ എക്‌സ് 70, എക്‌സ് 70 പ്രോ സ്മാർട്ഫോണുകൾ അവതരിപ്പിക്കുമെന്ന് ടിപ്സ്റ്റർ പറഞ്ഞു. ഫൺടച്ച് ഒഎസ് സ്കിന്നിന് പകരം ഒറിജിനോസ് ഉപയോഗിച്ച് കമ്പനി പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നതിൻറെ സൂചനയാണിത്. സെപ്റ്റംബർ 10 ന് കമ്പനി ഇന്ത്യയിൽ ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

വിവോ എക്‌സ് 70 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വാങ്ങുന്നത് നല്ലതാണോ?
 

വിവോ എക്‌സ് 70 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വാങ്ങുന്നത് നല്ലതാണോ?

മുൻപ് സൂചിപ്പിച്ചതുപോലെ, വിവോ എക്‌സ് 70, വിവോ എക്‌സ് 70 പ്രോ എന്നിവയുടെ നിരവധി ചോർച്ചകളും അഭ്യൂഹങ്ങളും ഏതാനും കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അടുത്തിടെ ചോർന്ന എക്‌സ് 70 പ്രോയുടെ റെൻഡറുകൾ സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ കട്ടൗട്ടുള്ള ഒരു വളഞ്ഞ ഡിസ്പ്ലേ നൽകിയേക്കുമെന്ന് പറയുന്നു. കമ്പനി ഇതിൽ ZEISS ലെൻസുകൾ ഉൾപ്പെടുത്തുമെന്നും കൂടാതെ സ്റ്റെബിലൈസേഷൻ ഫീച്ചറുകളും ഉണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക ഫ്ലാഗ്ഷിപ്പുകളിൽ ഏറ്റവും ഉയർന്ന ക്യാമറ സ്റ്റെബിലൈസേഷൻ ഫീച്ചറുകൾ എക്‌സ് 70 സീരീസ് നൽകുന്നു. 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി ക്യാമറ സെൻസറുള്ള എക്‌സ് 70 പ്രോയ്ക്ക് ഒരു ക്വാഡ് ക്യാമറ മൊഡ്യൂളാണ് വരുന്നതെന്നും ചോർച്ചകൾ പറഞ്ഞു.

വിവോ എക്‌സ് 70 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വാങ്ങുന്നത് നല്ലതാണോ?

പ്രധാന ലെൻസിന് ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട്) ഉണ്ടായിരിക്കും കൂടാതെ 48 മെഗാപിക്‌സൽ സോണി IMX598 സൂപ്പർവൈഡ് സെൻസർ (മൈക്രോ ഗിംബിൾ സ്റ്റെബിലൈസേഷൻ സപ്പോർട്ട്), 12 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ (2x ഒപ്റ്റിക്കൽ സൂം, ഒഐഎസ് എന്നിവയോടൊപ്പം), ഒരു 8 മെഗാപിക്‌സൽ പെരിസ്കോപ്പ് സെൻസർ എന്നിവയുമായി ജോടിയാക്കും, മാത്രവുമല്ല ഇത് 60X ഡിജിറ്റൽ സൂം, 5x ഒപ്റ്റിക്കൽ സൂം, OIS എന്നിവയെ സപ്പോർട്ട് ചെയ്യും.

വിവോ എക്‌സ് 70 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വാങ്ങുന്നത് നല്ലതാണോ?

12 ജിബി റാമും 256 ജിബി സ്റ്റോറേജും ചേർന്ന മീഡിയടെക് ഡൈമൻസിറ്റി 1200 പ്രോസസറായിരിക്കും കരുത്തേകുന്നത്. 1080 x 2360 പിക്‌സൽ റെസല്യൂഷനും 490 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഒരു എഫ്എച്ച്ഡി + ഡിസ്പ്ലേയെക്കുറിച്ചും ഗൂഗിൾ പ്ലേയ് കൺസോൾ ഡാറ്റാബേസ് സൂചന നൽകി. വിവോ എക്‌സ് 70 സീരീസ് ഏറ്റവും മികച്ച സവിശേഷതകളോടെയാണ് വരുന്നത്, ചോർന്ന വിവരങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിൻറെ ക്യാമറ ഫീച്ചറുകളെ കുറിച്ച് അറിയുവാൻ നിങ്ങൾ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതാണ്.

Best Mobiles in India

English summary
Vivo's next flagship smartphone series, the X70, is about to be released. The brand has been teasing the primary features of the X70 and X70 Pro, and leaks have revealed a lot of information about them. However, there was no indication about when it will be released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X