പിറന്നു, രണ്ട് കണ്ണിലുണ്ണികൾ; അ‌റിയാം വിശേഷങ്ങൾ! വിവോ വൈ35എം, റെഡ്മി 12സി സ്മാർട്ട്ഫോണുകൾ എത്തി

|

2023 പിറക്കുന്നത് ഒരുപറ്റം പുതിയ സ്മാർട്ട്ഫോണുകളെയും കൊണ്ടാണ്. പുതുവർഷം ആരംഭിക്കുന്ന ജനുവരിയുടെ ആദ്യ പത്ത് ദിവസത്തിനുള്ളിൽ ഏഴോളം പ്രമുഖ സ്മാർട്ട്ഫോണുകളാണ് പുറത്തിറങ്ങുക. ഈ ലിസ്റ്റിലെ രണ്ട് ഫോണുകൾ ഇതിനോടകം ​ചൈനയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. വിവോയുടെ ഏറ്റവും പുതിയ വൈ-സീരീസ് ബജറ്റ് സ്മാർട് ഫോൺ വിവോ ​വൈ35എം, റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി 12സി എന്നിവയാണ് സ്മാർട്ട്ഫോണുകളുടെ ലോകത്തെ പുത്തൻ പിറവികൾ. ഇന്ത്യയിൽ ഏറെ ആരാധകരാണ് ഇരു കമ്പനികൾക്കും ഉള്ളത്. അ‌തിനാൽത്തന്നെ ഈ പുത്തൻ സ്മാർട്ട്ഫോനുകളെ ഇന്ത്യയിലെ ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.

 

റെഡ്മി 12സി

റെഡ്മി 12സി

ഇന്ത്യയിൽ ഏറെ ആരാധകരുള്ള റെഡ്മിയുടെ പുതിയ റെഡ്മി 12 സി സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ കരുത്തിലാണ് എത്തുന്നത്. റെഡ്മി 10 സിയുടെ പിൻഗാമിയായി പുറത്തിറങ്ങിയിരിക്കുന്ന റെഡ്മി 12 സി മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭ്യമാകുക. ഈ മൂന്ന് ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിലും മൈക്രോ എസ്ഡി കാർഡ് വഴി റെഡ്മി 12 സിയിലെ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാം.

4ജിബി റാം

4ജിബി റാം + 64ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് ഏകദേശം 8,400 രൂപയാണ് വില. 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് ഏകദേശം 9,600 രൂപയും ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 10,800 രൂപയും വിലവരും. പോളികാർബണേറ്റ് ബോഡിയും പ്ലാസ്റ്റിക് ഫ്രെയിമും ഷാഡോ ബ്ലാക്ക്, സീ ബ്ലൂ, മിന്റ് ഗ്രീൻ, ലാവെൻഡർ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

1,50000 പേർക്ക് 'പണി'കിട്ടി; വഴിത്തിരിവായത് പ്രധാന​മന്ത്രിയുടെ തന്ത്രങ്ങളോ? ചൈനയോടുള്ള ആപ്പിളിന്റെ കലിപ്പോ1,50000 പേർക്ക് 'പണി'കിട്ടി; വഴിത്തിരിവായത് പ്രധാന​മന്ത്രിയുടെ തന്ത്രങ്ങളോ? ചൈനയോടുള്ള ആപ്പിളിന്റെ കലിപ്പോ

പിന്നിൽ ചതുരാകൃതിയിലുള്ള കട്ട്ഔട്ട്
 

ഹാൻഡ്‌സെറ്റിന് പിന്നിൽ ചതുരാകൃതിയിലുള്ള കട്ട്ഔട്ട് ഉണ്ട്. ഇതിൽ എൽഇഡി ഫ്ലാഷിനൊപ്പം ഒരു ക്യാമറയും ഉണ്ട്. 50 മെഗാപിക്സൽ സെൻസറാണ് പ്രധാന ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്. അതേസമയം സെൽഫികൾക്കായി സ്മാർട് ഫോണിൽ 5 മെഗാപിക്സൽ ക്യാമറ സെൻസറും മുൻവശത്ത് ചെറിയ ഡ്യൂ-ഡ്രോപ്പ് നോച്ച് ഡിസൈനിൽ ഉണ്ട്. ഫോണിന്റെ പിൻവശത്തായി ക്യാമറ മൊഡ്യൂളിനോട് ചേർന്നാണ് ഫിംഗർപ്രിന്റ് സ്കാനർ.

5000 എംഎഎച്ച് ബാറ്ററി

6.71 ഇഞ്ച് എച്ച്ഡി+ (1650x720 പിക്‌സൽ) റെസലൂഷൻ ഡിസ്‌പ്ലേയിൽ 20:6:9 ആസ്പെക്ട് റേഷ്യോയും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ്. റെഡ്മി 12സി ഒരു ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ) സ്ലോട്ടോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. LPDDR4X റാമും eMMC 5.1 ഫ്ലാഷ് മെമ്മറിയും ഈ ഹാൻഡ്‌സെറ്റിന്റെ മറ്റ് സവിശേഷതകളാണ്. 3.5 എംഎം ഹെഡ്‌ഫോൺ സ്ലോട്ടും 5000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ യുഎസ്ബി പോർട്ടും ഈ ഹാൻഡ്സെറ്റിലുണ്ട്. 12C 10വാട്ട് ചാർജിങ് ശേഷിയുള്ള അഡാപ്റ്ററും ലഭ്യമാണ്.

ഒരുമു​റൈ വന്ത് പാർത്തായാ; 30 ദിവസത്തേക്ക് കൂടെക്കൂട്ടാൻ പറ്റിയ നാല് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾഒരുമു​റൈ വന്ത് പാർത്തായാ; 30 ദിവസത്തേക്ക് കൂടെക്കൂട്ടാൻ പറ്റിയ നാല് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

വിവോ ​വൈ35എം

വിവോ ​വൈ35എം

മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ കരുത്തിലാണ് വിവോ ​വൈ35എം. എത്തുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും കമ്പനി നൽകുന്നുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴിയുള്ള സ്റ്റോറേജ് വിപുലീകരിക്കുകയും ചെയ്യാം. 15വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോക്കാം. കൂടാതെ ഓഡിയോ പ്ലഗ്-ഇന്നിനായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വൈ35എം അവതരിപ്പിക്കുന്നത്. 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, എഐ ഫേസ് അൺലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്റ്റാറി ബ്ലാക്ക്, സ്റ്റാർ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും​.

വല്ലാത്തൊരു പണിയായിപ്പോയി; ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച യുവതിക്ക് നഷ്ടമായത് 64000 രൂപ!വല്ലാത്തൊരു പണിയായിപ്പോയി; ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച യുവതിക്ക് നഷ്ടമായത് 64000 രൂപ!

4ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്

മൂന്ന് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. വിവോ വൈ35എം ന്റെ 4ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് ഏകദേശം 16,800 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 19,800 രൂപയും 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് മോഡലിന് ഏകദേശം 20,400 രൂപയും വിലവരും. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ35എമ്മിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ആണ് ഉള്ളത്.

ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ് നോച്ചും

6.51-ഇഞ്ച് എച്ച്ഡി+ (1,600x720 പിക്സലുകൾ) ഐപിഎസ് ഡിസ്പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. ഫ്രണ്ട് ഫേസിങ് ക്യാമറയ്ക്കായി ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ് നോച്ചും കാണാം. 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമാണ് സ്‌മാർട് ഫോണിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഇത് ലഭ്യമാകുക.

ടെലിഗ്രാം ഗ്രൂപ്പിൽ ഇനി മറഞ്ഞിരിക്കാം, ചിത്രങ്ങളും വീഡിയോയും 'പൊതിഞ്ഞയയ്ക്കാം'; അ‌റിഞ്ഞോ ഈ മാറ്റങ്ങൾടെലിഗ്രാം ഗ്രൂപ്പിൽ ഇനി മറഞ്ഞിരിക്കാം, ചിത്രങ്ങളും വീഡിയോയും 'പൊതിഞ്ഞയയ്ക്കാം'; അ‌റിഞ്ഞോ ഈ മാറ്റങ്ങൾ

Best Mobiles in India

English summary
Vivo's latest Y-series budget smartphone, the Vivo Y35M, and Redmi's new handset, the Redmi 12C, have been launched in China. The Vivo Y35M is powered by a MediaTek Dimension 700 processor. arriving The company offers up to 8 GB of RAM and 128 GB of internal storage. The Redmi 12C smartphone is powered by the MediaTek Helio G85 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X