കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് "ഞെട്ടിക്കുന്ന" 22,000 രൂപ വില..!

കോളുകള്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രം സാധിക്കുന്ന ഒരു ഫോണിന് എത്ര വില വരുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്ത് ആക്കി ഒരു പുതിയ ഫോണ്‍ ഇറങ്ങിയിരിക്കുകയാണ്.

പങ്ക്ട്ട് എംപി01 എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫോണ്‍ വിലയുടെ കാര്യത്തിലാണ് ആരുടെ ശ്രദ്ധയേയും ആകര്‍ഷിക്കുന്നത്. വിളിക്കാന്‍ മാത്രം സാധിക്കുന്ന ഈ ഫോണിന് 22,000 രൂപയാണ് വില.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

ഈ ഫോണിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പങ്ക്ട്ട് എംപി01

രൂപകല്‍പ്പനയില്‍ മികച്ചതും ശല്ല്യപ്പെടുത്തലുകള്‍ ഇല്ലാത്തതുമായ ഫോണ്‍ എന്നാണ് കമ്പനി ഇതിന്റെ മേന്മകളായി എടുത്തു കാട്ടുന്നത്.

 

പങ്ക്ട്ട് എംപി01

സ്മാര്‍ട്ട്‌ഫോണുകളിലെ നിങ്ങളുടെ ശ്രദ്ധയെ വഴി തെറ്റിക്കുന്ന ആപുകള്‍ ഈ ഫോണില്‍ ഇല്ലാത്തതിനാല്‍, നിങ്ങള്‍ക്ക് ഏത് കാര്യവും സ്വസ്ഥമായി ചെയ്യാനാകുമെന്ന് കമ്പനി വാഗ്ദാനം നല്‍കുന്നു.

 

പങ്ക്ട്ട് എംപി01

കോള്‍ ചെയ്യുക, എസ്എംഎസ് അയയ്ക്കുക, കോണ്‍ടാക്റ്റുകള്‍ സേവ് ചെയ്യുക, കലണ്ടറില്‍ അപോയ്‌മെന്റുകള്‍ മാര്‍ക്ക് ചെയ്യുക, അലാറം സെറ്റ് ചെയ്യുക എന്നിവ മാത്രമാണ് ഉപയോക്താക്കള്‍ക്ക് പങ്ക്ട്ട് എംപി01 എന്ന ഈ മൊബൈലില്‍ ചെയ്യാനാകുക.

 

പങ്ക്ട്ട് എംപി01

സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ, നോട്ടിഫിക്കേഷനുകളോ, ധാരാളം അലര്‍ട്ടുകളോ ഇല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുളള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആശയവിനിമയം എന്ന മര്‍മ പ്രധാനമായ ധര്‍മം നിര്‍വഹിക്കുന്നതുമായ ഫോണ്‍ എന്നാണ് പങ്ക്ട്ട് അവരുടെ വെബ്‌സൈറ്റില്‍ എംപി01-നെക്കുറിച്ച് പറയുന്നത്.

 

പങ്ക്ട്ട് എംപി01

വളരെ ആകര്‍ഷകമായ രൂപകല്‍പ്പനയുളള ശല്ല്യങ്ങള്‍ തീരെ ഇല്ലാത്ത ഫോണ്‍ എന്നത് ആരെയും മോഹിപ്പിക്കുമെങ്കിലും, ഇതിന്റെ വില ആളുകളെ ഞെട്ടിക്കുന്നതാണ്.

 

പങ്ക്ട്ട് എംപി01

ക്രിസ്തുമസ്സിന് ഫോണ്‍ കൈയില്‍ കിട്ടണമെങ്കില്‍ 329 ഡോളര്‍ അതായത് 21,500 രൂപ നല്‍കി പ്രിഓര്‍ഡര്‍ ചെയ്യണമെന്നാണ് പങ്ക്ട്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

 

പങ്ക്ട്ട് എംപി01

കോണാകൃതിയിലുളള പുറക് വശവും വലിയ വൃത്താകൃതിയിലുളള ബട്ടണുകളും ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

പങ്ക്ട്ട് എംപി01

മറ്റ് ബട്ടണുകളുടെ അതേ വലിപ്പത്തില്‍ തന്നെയാണ് മെനു ബട്ടണുകളും ഉളളത്. വ്യത്യസ്തമായ ആകൃതിയിലോ വലിപ്പത്തിലോ നല്‍കേണ്ടതിന് പകരം മെനുബട്ടണുകള്‍ മറ്റ് ബട്ടണുകളില്‍ നിന്ന് വേര്‍തിരിക്കുന്നതിനായി വേറൊരു നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

പങ്ക്ട്ട് എംപി01

മൊണൊക്രോമാറ്റിക്ക് ഡിസ്‌പ്ലേയും ചെറിയ സ്‌ക്രീനും ദീര്‍ഘമായ ബാറ്ററി കാലാവധി ഫോണിന് ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നു.

 

പങ്ക്ട്ട് എംപി01

ഫോണ്‍ മികച്ച ശബ്ദമാണ് നല്‍കുകയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, നിങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക്ക് സ്ട്രീമിങ് ആപ് ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നുളളതുകൊണ്ട് തന്നെ ഈ സവിശേഷത ഉപയോക്താക്കള്‍ക്ക് വേണ്ടത്ര പ്രയോജനപ്പെടുകത്താന്‍ സാധിക്കില്ല എന്നതും ഓര്‍ക്കേണ്ടതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Would You Pay Rs. 22,000 for a 'Dumb' Phone? This Company Thinks So.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot