എംഐ പ്രൊട്ടക്ഷന്‍' പ്ലാനുമായി ഷവോമി

Posted By:

ഈ അടൂത്തിടെ ആണ് ഷവോമി എംഐ 5 സ്മാര്‍ട്ട് ഫോണ്‍ പൂറത്തിറക്കിയത്. ഇപ്പോള്‍ 'എംഐ പ്രൊട്ടക്ഷൻ' എന്ന പേരിൽ ഒരു ഇൻഷുറൻസ് കവറേജ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ഫോണുകൾക്ക് അപകടങ്ങളിൽ നിന്നും പരിപൂർണമായ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെള്ളത്തിൽ വീഴുന്നതുമൂലമോ നനവുമൂലമോ ഉണ്ടാകുന്ന എല്ലാ തകരാറുകളും ഇൻഷുറൻസ് സുരക്ഷയുടെ പരിധിയിൽ വരും. അപ്രതീക്ഷിതമായ സംഭവങ്ങളെ തുടർന്ന് ഫോൺ തകർന്നാലും പേടിക്കേണ്ടതില്ലെന്ന് ചുരുക്കം.

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

എംഐ പ്രൊട്ടക്ഷന്‍' പ്ലാനുമായി ഷവോമി

ഏപ്രിൽ ആറിന് മൊബൈൽ വാങ്ങുന്നവർക്ക് ഇൻഷുറൻസ് തുകയിൽ 200 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 499 രൂപയ്ക്ക് ഇവർക്ക് ഒരു വർഷത്തെ കവറേജ് ലഭിക്കും. അതിനുശേഷം വാങ്ങുന്നവരിൽ നിന്നും 699 രൂപ വീതം ഈടാക്കും. എന്തെങ്കിലും കാരണവശാ മൊബൈലിന് കേടുപാടുകൾ സംഭവിച്ചാൽ ഒന്നു ഫോൺ വിളിക്കുക മാത്രമേ വേണ്ടു. ഇതിനായി മൂന്നു നമ്പറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. (1800407333333, 18001233330, 8080333333).

എംഐ പ്രൊട്ടക്ഷന്‍' പ്ലാനുമായി ഷവോമി

പിക്ക് അപ് സമയം അറിയിച്ചു കഴിഞ്ഞാൽ കമ്പനി പ്രതിനിധികൾ വീട്ടിലെത്തി ഫോൺ സ്വീകരിക്കുകയും നന്നാക്കിയതിനു ശേഷം അവ കൃത്യമായി തിരിച്ചെത്തിക്കുകയും ചെയ്യും. ശരിയാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിൽ താത്കാലിക ഉപയോഗത്തിനായി മറ്റൊരു ഫോൺ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റീപ്ലേസ് ചെയ്യേണ്ട സാഹചര്യങ്ങളിൽ ഇതേ സംവിധാനത്തിലൂടെ അതും സാധ്യമാക്കും.

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

എംഐ പ്രൊട്ടക്ഷന്‍' പ്ലാനുമായി ഷവോമി

ഇനി ഫോണ്‍ നഷ്ടപ്പെട്ടാലും പേടിക്കേണ്ട കാര്യമില്ല. മുകളില്‍ പറഞ്ഞ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഒരു കോള്‍ മതി. നിങ്ങളുടെ സിം ബ്ലോക്കാകും. മൊബൈലുമായി ബന്ധപ്പെട്ട ഏതൊരു ചെറിയ കാര്യത്തിലും കസ്റ്റമര്‍ കെയര്‍ നമ്പറുായി ബന്ധപ്പെടാവുന്നതാണ്. ഡിസ്‌പ്ലൈ ബ്രൈറ്റ്‌നസ്, ഇമെയില്‍ സെറ്റിങ്‌സ്, ഭാഷ മാറ്റല്‍, ഫോണ്ട്, റിങ് ടോണ്‍, തുടങ്ങിയ ഏത് സംശയത്തിനും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം ലഭിക്കും.

നിര്‍ണായക വിവരങ്ങളെ ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന 'ഡോക്യു സേഫ്' എന്ന സൗകര്യവും ഷിവോമി ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഒരു ജിബി ഓണ്‍ലൈന്‍ സ്‌പേസ് ഓരോ യൂസര്‍ക്കും ലഭിക്കും. ഓണ്‍ലൈനില്‍ നിന്നും ഈ സ്‌പേസിലേക്ക് ആക്‌സസ് കിട്ടുമെന്നതിനാല്‍ മൊബൈല്‍ പ്രവര്‍ത്തനരഹിതമായാലും പേടിക്കേണ്ട കാര്യമില്ല.

English summary
Just as Xiaomi recently released the Mi 5 smartphone, the company has now announced the Mi Protect plan for the flagship. This accidental damage protection coverage is already available for a handful of Mi devices, so it's no surprise that the Mi 5 is getting its own coverage plan as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot