ഷവോമി എംഐ4 Vs ഹുവായി ഹൊണര്‍ 6: ആര് ജയിക്കും?

Written By:

ആപ്പിള്‍, സാംസങ്, മോട്ടറോള, എല്‍ജി എന്നിവര്‍ തമ്മിലായിരുന്നു 10 കൊല്ലമായി പൊരിഞ്ഞ യുദ്ധം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈനീസ് കമ്പനികളായ ഷവോമിയും, ഹുവായിയും കൂടി കളത്തിലിറങ്ങിയിരിക്കുകയാണ്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

ഈ അവസരത്തില്‍ ഈ കമ്പനികളുടെ തുരുപ്പ് ചീട്ടായ രണ്ട് ഡിവൈസുകള്‍ തമ്മിലുളള താരതമ്യം നടത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Xiaomi Mi4 vs Huawei Honor 6

5 ഇഞ്ച് സ്‌ക്രീനാണ് രണ്ട് ഡിവൈസുകള്‍ക്കും ഉളളത് എന്നതിനാല്‍ ഇവയുടെ രൂപകല്‍പ്പന സാമ്യമുളളതാണ്.

Xiaomi Mi4 vs Huawei Honor 6

രണ്ട് ഫോണുകള്‍ക്കും 13 എംപി-യുടെ ക്യാമറയാണ് ഉളളതെങ്കിലും, കൂടുതല്‍ വ്യക്തത ഹൊണര്‍ 6-നാണ് എന്ന് പറയേണ്ടി വരും.

Xiaomi Mi4 vs Huawei Honor 6

എംഐ4 സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്‌സെറ്റിലാണ് വരുന്നത്. എന്നാല്‍ കിരിന്‍ 920 ചിപ്‌സെറ്റിലാണ് പണിതീര്‍ത്തിരിക്കുന്നത്.

Xiaomi Mi4 vs Huawei Honor 6

ഹൊണര്‍ 6-ന്റെ ബാറ്ററി 3,100 എംഎഎച്ച് ആണ്, അതേസമയം 3,080 എംഎഎച്ചിന്റേതാണ് എംഐ4-ന്റെ ബാറ്ററി.

Xiaomi Mi4 vs Huawei Honor 6

5 ഇന്‍ഞ്ചിന്റെ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇരു ഫോണുകള്‍ക്കും ഉളളത്.

Xiaomi Mi4 vs Huawei Honor 6

രണ്ട് ഫോണുകള്‍ക്കും 3ജിബി റാം ആണ് ഉളളത്.

Xiaomi Mi4 vs Huawei Honor 6

ഹൊണര്‍ 6 ഫഌപ്കാര്‍ട്ടില്‍ എപ്പോഴും ലഭ്യമാകുന്ന രീതിയിലാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എംഐ4 ഫഌഷ് സെയിലിലാണ് ലഭ്യമാകുന്നത്.

Xiaomi Mi4 vs Huawei Honor 6

ഹൊണര്‍ 6-ന് എഫ്എം റേഡിയോ പിന്തുണ ഉണ്ടെങ്കിലും, എംഐ4 അത് നല്‍കുന്നില്ല.

Xiaomi Mi4 vs Huawei Honor 6

17,999 രൂപയാണ് ഹൊണര്‍ 6-ന്റെ വില. എന്നാല്‍ എംഐ4 20,000 രൂപയ്ക്കാണ് ഇന്ത്യയില്‍ വിറ്റഴിക്കാന്‍ പോകുന്നത്.

Xiaomi Mi4 vs Huawei Honor 6

വേഗതയുളള പ്രൊസസ്സറും, മികച്ച യുഐ-യും നിങ്ങള്‍ കണക്കിലെടുത്താല്‍ എംഐ4 ആണ് നല്ലതെന്ന് പറയേണ്ടി വരും. എന്നാല്‍ വ്യക്തതയുളള ഡിസ്‌പ്ലേയും, മനോഹരമായ ക്യാമറയും ഹൊണര്‍ 6-ന്റെ അനുകൂല ഘടകങ്ങളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi4 vs Huawei Honor 6: Comparison Review.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot