ഫേസ് അൺലോക്ക്, ഇരട്ട വോൾട്ടീ.. 5,999 രൂപയുടെ ഷവോമി അത്ഭുതം ഇന്നുമുതൽ വാങ്ങാം!

|

5,999 രൂപയുടെ ഷവോമി അത്ഭുതം റെഡ്മി 6A ഇന്ന് ആദ്യ വിൽപ്പനയ്‌ക്കെത്തുന്നു. ഉച്ചക്ക് 12 മണിക്കാണ് വിൽപ്പന. ആമസോണിലൂടെയും മി.കോം വഴിയും ഫോൺ വാങ്ങാം. ഒരു ഫ്‌ളാഷ് സെയിൽ ആയിരിക്കും എന്നതിനാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ യൂണിറ്റുകൾ എല്ലാം വിട്ടൊഴിയും. അതുകൊണ്ട് ആവശ്യക്കാർ തീർച്ചയായും 12 മണിക്ക് മുമ്പ് തന്നെ വെബ്സൈറ്റിൽ കയറി ലോഗിൻ എല്ലാം ചെയ്ത് കാത്തിരിക്കണം. 5,999 രൂപക്ക് ഫേസ് അൺലോക്ക്, ഇരട്ട വോൾട്ടീ, 13 എംപി ക്യാമറ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് റെഡ്മി 6A എത്തിയിരിക്കുന്നത്. ഫോണിന്റെ പ്രധാന സവിശേഷതകൾ ചുവടെ വായിക്കാം.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഷവോമി റെഡ്മി 6എയ്ക്ക് 18:9 അനുപാതത്തിലുള്ള ആധുനിക ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സ്മാര്‍ട്ട്‌ഫോണിന്റെ നാലു വശങ്ങളും ഇടുങ്ങിയ ബെസലുകളാണ്. 1440x720 പിക്‌സല്‍ റസൊല്യൂഷനുളള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്.

ഡ്യുവല്‍ വോള്‍ട്ട് സംവിധാനം

ഡ്യുവല്‍ വോള്‍ട്ട് സംവിധാനം

ഡ്യുവല്‍ LTE അല്ലെങ്കില്‍ വോള്‍ട്ട് പിന്തുണണ ഷവോമി റെഡ്മി 6Aയ്ക്ക് ഉണ്ട്. അതായത് ഉപയോക്താക്കള്‍ക്ക് ഒരേ സമയം രണ്ട് LTE പ്രാപ്തമാക്കിയ സിം കാര്‍ഡുകള്‍ ഉപയോഗിക്കാം എന്നര്‍ത്ഥം. മൊബൈല്‍ സൊല്യൂഷനുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ അധികാരമുളള ചിപ്‌സെറ്റ് ഉളളതു കൊണ്ടാണ് ഡ്യുവല്‍ വോള്‍ട്ട് സവിശേഷത സാധ്യമാകുന്നത്.

ഹീലിയോ A22 SoC
 

ഹീലിയോ A22 SoC

ഷവോമി റെഡ്മി 6Aയ്ക്ക് മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ്. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി 6എ.

AI ഫേസ് അണ്‍ലോക്ക്

AI ഫേസ് അണ്‍ലോക്ക്

ഷവോമി റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6Aയ്ക്കും AI ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഇത് ഒരു പാസ്‌കോടും ടൈപ്പ് ചെയ്യാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഈ ഫോണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്തതിനാല്‍ AI ഫേസ് അണ്‍ലോക്കാണ് ഫോണിനെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നത്.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

ഒരു സമര്‍പ്പിത എസ്ഡി കാര്‍ഡ് സ്ലോട്ടുമായാണ് റെഡ്മി 6എ എത്തിയിരിക്കുന്നത്. ഇവിടെ ഉപയോക്താക്കള്‍ക്ക് രണ്ട് സിം കാര്‍ഡുകള്‍ ഇടാനും അതു പോലെ മറ്റൊരു സ്ലോട്ടില്‍ മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാന്‍ കഴിയും.

13എംപി PDFA ക്യാമറ

13എംപി PDFA ക്യാമറ

സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായി 13എംപി PDFA ക്യാമറയാണുളളത്. ഇതിലൂടെ കുറഞ്ഞ പ്രകാശത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കാനും കഴിയും. ഒപ്പം ഇലക്ട്രിക് ഇമേജ് സ്‌റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിംഗും റെഡ്മി 6എ പിന്തുണയ്ക്കുന്നു.

Best Mobiles in India

English summary
Xiaomi Redmi 6A First Sale in India Today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X