പുതിയ 6 റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ച് ഷവോമി

|

ഷവോമിയുടെ ബഡ്ജറ്റ്, മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഷവോമി പുതിയ 6 സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു.

 
പുതിയ 6 റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ച് ഷവോമി

കമ്പനിയുടെ ബദ്ധവൈരികളായ റിയല്‍മീയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിയ ദിവസം തന്നെയാണ് ഷവോമി വില കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറയാണ് റിയല്‍മീ 5, റിയല്‍മീ 5 പ്രോ എന്നീ ഫോണുകളുടെ പ്രധാന സവിശേഷത. ഇവയുടെ വില യഥാക്രമം 9999 രൂപയും 13999 രൂപയുമാണ്.

ഷവോമി റെഡ്മി നോട്ട് 7 പ്രോ (6GB+64GB)

ഷവോമി റെഡ്മി നോട്ട് 7 പ്രോ (6GB+64GB)

പഴയ വില 15999 രൂപ; പുതിയ വില 14999 രൂപ

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍സ് റെസല്യൂഷന്‍, സോണി IMX 586 സെന്‍സറോട് കൂടിയ 48 മെഗാപിക്‌സല്‍ ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍ എന്നിവയാണ് റെഡ്മി നോട്ട് 7 പ്രോയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

ഷവോമി റെഡ്മി നോട്ട് 7S (4GB+64GB):

ഷവോമി റെഡ്മി നോട്ട് 7S (4GB+64GB):

പഴയ വില 12999 രൂപ; പുതിയ വില 11999 രൂപ

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണയോട് കൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, പിന്നില്‍ 48MP, 5MP ക്യാമറകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

ഷവോമി റെഡ്മി നോട്ട് 7S (3GB+32GB)
 

ഷവോമി റെഡ്മി നോട്ട് 7S (3GB+32GB)

പഴയ വില- 10999 രൂപ; പുതിയ വില 9999 രൂപ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന MIUI ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 എംപി സെല്‍ഫി ക്യാമറ, 4000 mAh ബാറ്ററി എന്നിവ ഫോണിനെ ആകര്‍ഷകമാക്കുന്നു.

ഷവോമി റെഡ്മി Y3 (3GB+32GB)

ഷവോമി റെഡ്മി Y3 (3GB+32GB)

പഴയ വില 9999 രൂപ; പുതിയ വില 8999 രൂപ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനെ ആകര്‍ഷകമാക്കുന്ന ഘടകം 32MP സെല്‍ഫി ക്യാമറയാണ്. 80 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, ഫുള്‍ എച്ച്ഡി സെല്‍ഫി വീഡിയോ റെക്കോഡിംഗ് സൗകര്യം എന്നിവ ഈ ക്യാമറയെ മികവുറ്റതാക്കുന്നു. 6.26 ഇഞ്ച് എച്ച്ഡി+ IPS LCD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

ഷവോമി റെഡ്മി 7 (2GB+32GB)

ഷവോമി റെഡ്മി 7 (2GB+32GB)

പഴയ വില 7999 രൂപ; പുതിയ വില 7499 രൂപ

MIUI 10-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രോസസ്സര്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവല്‍ 4G സ്റ്റാന്‍ഡ്‌ബൈ, ഡ്യുവല്‍ സിം എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

ഷവോമി റെഡ്മി 7 (3GB+32GB)

ഷവോമി റെഡ്മി 7 (3GB+32GB)

പഴയ വില 8999 രൂപ; പുതിയ വില 8499 രൂപ

4000 mAh ബാറ്ററി, 19:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ 6.26 ഇഞ്ച് സ്‌ക്രീന്‍ എന്നിവയാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകള്‍. പിന്നില്‍ 12MP, 2MP ക്യാമറകളും മുന്നില്‍ 8MP ക്യാമറയുമുണ്ട്.

Best Mobiles in India

English summary
Xiaomi has announced price cuts for as many as six of its latest smartphones. Interestingly, the price cut comes just on the day its arch-rival Realme announced its all-new Realme 5 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X