ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

Written By:

കഴിഞ്ഞ മാസം ബാര്‍സിലോണയില്‍ നടന്ന എംഡബ്ല്യൂസി2016 ഷോയില്‍ സാംസങ്ങ് ശ്രദ്ധ നേടിയത് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളായ ഗ്യാലക്സി എസ്7നിലും എസ്7-എഡ്ജിലൂടെയുമാണ്. കൈനിറയെ സവിശേഷതകളുമായാണ് സാംസങ്ങ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിച്ചത്. നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും നിര്‍മ്മാതാക്കള്‍ ഈ ഫോണുകളില്‍ ചേര്‍ത്തിട്ടില്ലയെന്നുള്ളത് സാംസങ്ങ് പ്രേമികളില്‍ നിരാശയുളവാക്കാന്‍ കാരണമായി. സാംസങ്ങ് വിട്ടുപോയ എസ്7നെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ചില പ്രതീക്ഷകള്‍ നമുക്കിവിടെ പങ്കുവയ്ക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

മൈക്രോസോഫ്റ്റ്‌, ഇസഡ്‌ടിഇ തുടങ്ങിയ നിരവധി മൊബൈല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഹാന്‍ഡ്സെറ്റുകളില്‍ ഇതിനോടകം ഐറിസ് സ്കാനര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഏറെ കാത്തിരുന്ന സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എസ്7ല്‍ ഈ സവിശേഷതയില്ലെന്നുള്ളത് വളരെ നിരാശാജനകമാണ്.

ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

കഴിഞ്ഞ വര്‍ഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് സമാനമായ ക്യുഎച്ച്ഡി ഡിസ്പ്ലേകളാണ് ഗ്യാലക്സി എസ്7നിലും എസ്7 എഡ്ജിലുമുള്ളത്.

ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

ഫയല്‍ ട്രാന്‍സ്ഫര്‍ സ്പീഡ് മെച്ചപ്പെടുത്താന്‍ ടൈപ്പ്-സി യുഎസ്ബിയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും കണ്ടുവരുന്നത്. എന്നാല്‍ ഗ്യാലക്സി എസ്7ല്‍ സാംസങ്ങ് ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ള സാധാരണ യുഎസ്ബിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

സെല്‍ഫിയൊരു തരംഗമായിരിക്കുന്ന ഇക്കാലത്ത് മുന്‍ക്യാമറയ്ക്ക് ഫ്ലാഷ് ആവശ്യം തന്നെയാണ്.

ഗ്യാലക്സി എസ്7ന്‍റെ കുറവുകള്‍..!!

ബാക്കിയുള്ള മൊബൈല്‍ നിര്‍മ്മാതാക്കള്‍ സെറാമിക്, ലെതര്‍ എന്നിവ പരീക്ഷിക്കുമ്പോള്‍ സാംസങ്ങ് എസ്7ന്‍റെ ബോഡിയില്‍ ഗ്ലാസും മെറ്റലും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Check out five key features that Galaxy S7 and Galaxy S7 Edge have missed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot