ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla

|

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ ഇലോൺ മസ്കിന് ആരാധകർ നിരവധിയാണ്. അസാധ്യമായത് പലതും സാധ്യമാക്കിക്കാണിച്ച ആ മനുഷ്യനെ ആരാധിക്കുന്നവരുണ്ടാകുന്നതിൽ തെറ്റ് പറയാനാകില്ല. ടെസ്‌ല, സ്പേസ്എക്സ്, ന്യൂറാലിങ്ക് തുടങ്ങിയ കമ്പനികളുടെ സ്ഥാപനവും വളർച്ചയും ആരെയും അതിശയിപ്പിക്കുന്നതാണ്. എന്നാൽ ട്വിറ്ററിലെ അലുക്കുലുത്തും അലമ്പും കണ്ടതോടെ പുള്ളിയോടുള്ള ആ ഒരു ഇത് പലർക്കും നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എരിതീയിൽ എണ്ണയെന്ന പോലെ, 2016ൽ Tesla സെൽഫ് ഡ്രൈവിങ് കാറുകളുടെ കാര്യത്തിൽ മസ്ക് ലോകത്തെയാകെ പറ്റിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

 

സെൽഫ് ഡ്രൈവിങ് കാർ വിവാദം

സെൽഫ് ഡ്രൈവിങ് കാർ വിവാദം

2016ൽ തങ്ങളുടെ ഡ്രൈവറില്ലാ കാറുകളുടെ ശേഷി തെളിയിക്കുന്നത് എന്ന് അവകാശപ്പെട്ട് ടെസ്‌ല പുറത്ത് വിട്ട വീഡിയോ കാണാത്തവർ വളരെ ചുരുക്കമായിരിക്കും. ഡ്രൈവറിന്റെ ആവശ്യമില്ലാത്ത ടെസ്‌ല മോഡൽ എക്സ് കാർ സ്വയം ഓടുന്നതും ട്രാഫിക്കിൽ റെഡ് ലൈറ്റ് തെളിയുമ്പോൾ നിൽക്കുന്നതും ഗ്രീൻ സിഗ്നലിൽ ഡ്രൈവിങ് പുനരാരംഭിക്കുന്നതും സ്വയം പാർക്ക് ചെയ്യുന്നതുമൊക്കെ കാണിക്കുന്നതാണ് ഈ വീഡിയോ. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഉള്ളത് നിയമപ്രശ്നങ്ങൾ കൊണ്ട് മാത്രമാണെന്ന ടാഗ് ലൈനുമായാണ് വീഡിയോ വന്നത്.

ടെസ്‌ല മോഡൽ എക്സ് കാർ

മനുഷ്യന്റെ ഒരു ഇടപെടലുമില്ലാതെ ടെസ്‌ല മോഡൽ എക്സ് കാർ സ്വയം ഡ്രൈവ് ചെയ്യുന്നുവെന്നാണ് അന്ന് ഈ വീഡിയോ ഷെയർ ചെയ്ത് കൊണ്ട് മസ്ക് പ്രതികരിച്ചത്. പക്ഷെ ഇത് കൃത്രിമമായി ചിത്രീകരിച്ച തട്ടിക്കൂട്ട് പരിപാടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സോഫ്റ്റ്വെയർ ഡയറക്ടർ അശോക് എല്ലുസ്വാമി.

കാറുകൾ
 

ടെസ്‌ല മോഡൽ എക്സ് കാറുകൾക്ക് അതിനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് എല്ലുസ്വാമി വെളിപ്പെടുത്തിയതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. 2018ൽ മുൻ ആപ്പിൾ എഞ്ചിനീയർ മരണപ്പെട്ട അപകടത്തിൽ നടന്ന കോടതി നടപടിയ്ക്കിടെയാണ് എല്ലുസ്വാമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതാണ് മാധ്യമം പുറത്തുവിട്ടത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പഴയ ട്വീറ്റ് മസ്ക് മുക്കുമോ

2016 ഒക്ടോബറിൽ പുറത്തിറങ്ങിയ വീഡിയോ നിങ്ങൾക്ക് ഇപ്പോഴും കമ്പനി വെബ്സൈറ്റിൽ നിന്നും കാണാൻ കഴിയും. ട്വിറ്റർ മേധാവിയായതോടെ പഴയ ട്വീറ്റ് മസ്ക് മുക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കാര്യത്തിലേക്ക് തിരികെ വരാം. വീഡിയോയിൽ കാണുന്ന മോഡൽ എക്സ് കാർ മസ്ക് അവകാശപ്പെട്ടത് പോലെ പൂർണമായും സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്നതല്ലെന്നാണ് എല്ലുസ്വാമി പറഞ്ഞത്. സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ ശേഷി കാണിക്കാൻ വേണ്ടി വീഡിയോ ചിത്രീകരിച്ച വിധവും എല്ലുസ്വാമി വിശദീകരിക്കുന്നുണ്ട്.

ഉപയോക്താക്കൾ

മുൻ കൂട്ടി നിശ്ചയിച്ച റൂട്ടിൽ 3ഡി മാപ്പിങ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയത്. പരിശീലന ഓട്ടങ്ങളിൽ വാഹനം പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡ്രൈവർമാരാണ്. മോഡൽ എക്സിന്റെ പാർക്കിങ് ശേഷി കാണിക്കാൻ ശ്രമിക്കുമ്പോൾ വാഹനം വേലിയിൽ ഇടിച്ചു കയറിയിരുന്നു. 2016ൽ ഉപയോക്താക്കൾക്ക് ലഭ്യമായ സൌകര്യങ്ങൾ ആയിരുന്നില്ല വീഡിയോയിൽ ചിത്രീകരിച്ചത്.

കാറിന്റെ ശേഷികൾ

ഓട്ടോപൈലറ്റിന് എന്തെല്ലാം സാധിക്കുമെന്നതായിരുന്നു വീഡിയോയിൽ കാണിച്ചത്. ഇലോൺ മസ്കിന്റെ അഭ്യർഥനപ്രകാരമാണ് കാറിന്റെ ശേഷികൾ കാണിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നും എല്ലുസ്വാമി പറയുന്നു. ഈ വീഡിയോയാണ് ടെസ്‌ല കാർ സ്വയം ഡ്രൈവ് ചെയ്യുന്നുവെന്ന വിധത്തിൽ മസ്ക് ലോകത്തിന് പങ്ക് വച്ചത്. അതായത് മുൻകൂട്ടി തയ്യാറാക്കിയ നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തിയ ചിത്രീകരണം പങ്ക് വച്ച് കബളിപ്പിച്ചെന്ന് സാരം.

ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazonലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazon

വെളിപ്പെടുത്തൽ വിമർശനങ്ങൾ ശരി വയ്ക്കുന്നുവോ?

വെളിപ്പെടുത്തൽ വിമർശനങ്ങൾ ശരി വയ്ക്കുന്നുവോ?

തങ്ങളുടെ ഓട്ടോപൈലറ്റ് സിസ്റ്റം സമ്പൂർണ സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയാണെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. എന്നാൽ ഇതൊരു ഓട്ടോമേറ്റഡ് ഡ്രൈവിങ് സോഫ്റ്റ്വെയർ മാത്രമാണെന്നാണ് വിമർശനങ്ങൾ. ഓട്ടോപൈലറ്റ് യൂസ് ചെയ്യുന്നവർ കൈകൾ സ്റ്റിയറിങിൽ തന്നെ സൂക്ഷിക്കണമെന്ന് ടെസ്‌ല തന്നെ പറയുന്നുണ്ട്. ഇത് വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം. അടിസ്ഥാനപരമായി നോക്കുമ്പോൾ ഈ നിർദേശം തന്നെ മതിയാകും. ഓട്ടോപൈലറ്റ് സിസ്റ്റം പൂർണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ള സാങ്കേതികവിദ്യയല്ലെന്ന് മനസിലാക്കാൻ.

ടെസ്‌ല ഓട്ടോപൈലറ്റ് സംവിധാനം

വിമർശനങ്ങൾ ശരിയാണെങ്കിൽ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനം വാഹനം ഓടിക്കുന്ന സമയത്ത് സ്റ്റിയറിങ്, ബ്രേക്കിങ്, സ്പീഡ്, ലെയ്ൻ മാറ്റങ്ങൾ എന്നിവയിൽ ഡ്രൈവറെ സഹായിക്കാനുള്ള ഒരു സോഫ്റ്റ്വെയർ മാത്രമാണ്. ഇത് വാഹനം ഓടുന്ന സമയത്തുള്ള പൂർണ നിയന്ത്രണവും കാറിന് നൽകുന്നില്ല. കമ്പനിയുടെ ഇപ്പോഴത്തെ വെബ്സെറ്റിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചാൽ ഇത് മനസിലാകും. 2016ലെ അവകാശവാദങ്ങൾ വാഹന വ്യവസായത്തിന്റെ ഭാവിയുടെ മുഖമായി ടെസ്‌ല മാറാൻ കാരണമായി എന്നാലോചിക്കുമ്പോഴാണ് മസ്കും അദ്ദേഹം പറഞ്ഞ അസത്യങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്നത്.

Best Mobiles in India

Read more about:
English summary
Elon Musk has many fans. There is no wrong in having admirers of the man who made the impossible possible. The establishment and growth of companies like Tesla, SpaceX and Neuralink are astounding. But after seeing thes situation in Twitter, many people have started to lose that love.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X