62 ലക്ഷം മൊബൈല്‍ ഫോണുകളില്‍ നിന്നും ഒളിംപിക്‌സ് മെഡലുകള്‍

|

2020 ടോക്കിയോ ഒളിംപിക്‌സിനായി കൃത്യം ഒരുവര്‍ഷമാണ് ഇനി ബാക്കയുള്ളത്. കളിക്കാര്‍ക്കായുള്ള മെഡലുകള്‍ ഇതിനോടകം പ്രകാശനം ചെയ്തുകഴിഞ്ഞു. ഈ മെഡലുകള്‍ക്കൊരു പ്രത്യേകതയുണ്ട്. ഉപയോഗശൂന്യമായ എല്ലാതരം ഗാഡ്ജറ്റുകളിലെയും ലോഹ ഭാഗങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് ഈ മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

62 ലക്ഷം മൊബൈല്‍ ഫോണുകളില്‍ നിന്നും ഒളിംപിക്‌സ് മെഡലുകള്‍

6.21 മില്ല്യണ്‍ മൊബൈല്‍ ഫോണുകളടക്കം 78,895 ടണ്‍ ഗാഡ്ജറ്റുകളാണ് മെഡല്‍ നിര്‍മാണത്തിനായി ഒളിംപിക്‌സ് സംഘാടക സമിതിക്ക് ലഭിച്ചത്. 32 കിലോഗ്രാം സ്വര്‍ണവും 3,500 കിലോഗ്രാം വെള്ളിയും 2,200 കിലോഗ്രാം ചെമ്പും സംഘാടക സമിതിക്ക് ഗാഡ്ജറ്റുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു.

റീസൈക്കിള്‍ ചെയ്ത മെറ്റല്‍

റീസൈക്കിള്‍ ചെയ്ത മെറ്റല്‍

ഇതാദ്യമായല്ല റീസൈക്കിള്‍ ചെയ്ത മെറ്റല്‍ ഉപയോഗിച്ച് ഒളിംപിക് മെഡലുകള്‍ നിര്‍മിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജെനീറിയോയില്‍ നടന്ന ഇക്കഴിഞ്ഞ ഒളിംപിക്‌സില്‍ ഇത്തരം ലോഹം ഉപയോഗിച്ചിരുന്നുവെങ്കിലും ആകെ ആവശ്യമുണ്ടായിരുന്നതിന്റെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ടോക്കിയോ ഒളിംപിക്‌സിന്റെ സ്ഥിതി നേരെ മറിച്ചാണ്.

ഒളിംപിക് മെഡലുകള്‍

ഒളിംപിക് മെഡലുകള്‍

മെഡല്‍ നിര്‍മാണത്തിന് ആവശ്യമായ എല്ലാ ലോഹവും ഗാഡ്ജറ്റുകളില്‍ നിന്നും സംഘാടക സമിതിക്കു ലഭിച്ചു. ഗാഡ്ജറ്റുകള്‍ ലഭിച്ചതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ സംഘാടക സമിതി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് വേസ്റ്റ് മാനേജ്‌മെന്റ്

ഇലക്ട്രോണിക് വേസ്റ്റ് മാനേജ്‌മെന്റ്

സര്‍ക്കാരിന്റെ ഇലക്ട്രോണിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിന്റെ ഭാഗമായി കരാറുകാര്‍ ശേഖരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ് ആവശ്യമായവ ഒളിംപിക്‌സ് സംഘാടക സമിതിക്ക് നല്‍കിയത്. ജപ്പാനില്‍ ഉടനീളമുള്ള ജനങ്ങള്‍ ചെറു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇതിനായി സംഭാവന ചെയ്തു.

48,000 ടണ്‍ ഇ-വേസ്റ്റാണ്

48,000 ടണ്‍ ഇ-വേസ്റ്റാണ്

48,000 ടണ്‍ ഇ-വേസ്റ്റാണ് ആകെ ശേഖരിച്ചത്. 3 മില്ല്യണ്‍ ഡോളര്‍ വിലവരുന്ന ലോഹ ഭാഗങ്ങളാണ് ഈ ഉപകരണങ്ങളില്‍ നിന്നും ലഭിച്ചത്. ഇവ ശേഖരിച്ചതിന്റെ കൃത്യമായ കണക്ക് ഒളിംപിക് കമ്മിറ്റിയുടെ പക്കലുണ്ട്. 2017 ഏപ്രില്‍ മാസമാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പതു വരെയാണ് ഒളിംപിക്‌സ്.

Best Mobiles in India

English summary
At the previous edition of the Olympics in Rio de Janeiro, recycled metals were used but for less than 30% of gold and silver. Tokyo has gone the distance, however, and all the medals have been made out of recycled metals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X