നാണക്കേട് വിചാരിക്കാതെ ഐഫോണിൽ ആപ്പിൾ കൊണ്ടുവരേണ്ട 5 ആ​ൻഡ്രോയിഡ് ഫീച്ചറുകൾ

|

ലോകത്ത് സ്മാർട്ട്ഫോൺ പ്രേമികൾ ഏറ്റവുമധികം ആരാധിക്കുകയും സ്വന്തമാക്കണ​മെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്മാർട്ട്ഫോൺ ആണ് ആപ്പിളിന്റെ ഐഫോണുകൾ(iPhone). ഓരോ വർഷവും ഒരു ഉത്സവം പോലെയാണ് ഐഫോൺ ആരാധകർ പുത്തൻ ഐഫോണുകൾ എത്തുന്നത് കൊണ്ടാടുന്നത്. എന്നാൽ ഐഫോണുകളോട് താൽപര്യമില്ലാത്ത ഒരു വലിയ വിഭാഗം ആളുകളും ഉണ്ട്. അവരിൽപ്പലരെയും ഐഫോണിൽനിന്ന് അ‌കറ്റുന്നത് ആൻഡ്രോയ്ഡ് ഫോണുകളാണ്. ഫലപ്രദമായി ഉപയോഗിക്കാൻ ഏറ്റവുമെളുപ്പം ആൻഡ്രോയിഡ് ഫോണുകളാണ് എന്നാണ് ഇവരുടെ പക്ഷം.

ആപ്പിളിന്റെ ചട്ടക്കൂടിനുള്ളിൽ

ആപ്പിളിന്റെ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ ഐഫോണിൽ നടക്കൂ. എന്നാൽ ഉപയോക്താവിന് വിശാലമായ സ്വാതന്ത്ര്യവും അ‌ധികാരങ്ങളും നൽകാൻ ആൻഡ്രോയിഡ് ഫോണുകൾക്ക് സാധിക്കുമെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഒരുപാട് ഫീച്ചറുകൾ നൽകുന്ന ഐഫോണുകൾക്ക് അ‌തിന്റേതായ മനോഹാരിതയുണ്ട്. എങ്കിലും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ചില ഫീച്ചറുകൾ ലഭ്യമാക്കിയാൽ ഐഫോണിന്റെ പ്രസക്തിയും ജനപ്രീതിയും ഇപ്പോഴുള്ളതിൽനിന്ന് ഇനിയും ഉയരുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പുതിയ സാങ്കേതിക വിദ്യകൾ

പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരാൻ ആപ്പിൾ എപ്പോഴും മുന്നിട്ട് നിൽക്കുന്നു. എന്നാൽ എത്രയൊക്കെ മികച്ച ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും ഒരു ആൻഡ്രോയിഡ് ഉപയോക്താവിനോട് ചോദിച്ചാൽ അ‌യാൾക്ക് ഐഫോണിന്റെ പോരായ്മകളെപ്പറ്റി പറയാൻ ഒരു ലിസ്റ്റ് ഉണ്ടാകും. ആ​ൻഡ്രോയിഡിനോട് കൂടുതൽ അ‌ടുത്തുനിൽക്കാൻ അ‌വരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളും ആ ലിസ്റ്റിൽ കാണാം.

അ‌റിയൂ, ഇഷ്ടപ്പെടും തീർച്ച! 500 രൂപയിൽ താഴെ നിരക്കിൽ 2023 ൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഅ‌റിയൂ, ഇഷ്ടപ്പെടും തീർച്ച! 500 രൂപയിൽ താഴെ നിരക്കിൽ 2023 ൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

കൂടുതൽ അ‌ടിപൊളിയാക്കാൻ
 

ഐഫോണും ഐഒഎസും കൂടുതൽ അ‌ടിപൊളിയാക്കാൻ ആൻഡ്രോയിഡ് ഫോണുകളിൽനിന്ന് ആപ്പിൾ 2023 ൽ പക​ർത്തണമെന്ന് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒരു സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ പഴയതും പുതിയതുമായ എല്ലാ ഐഫോണുകളിലും ആപ്പിൾ പ്രവർത്തനക്ഷമമാക്കേണ്ട 5 ഫീച്ചറുകളാണ് ഇവിടെ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.

മാജിക് ഇറേസർ

മാജിക് ഇറേസർ

സാംസങ്, ഗൂഗിൾ, വിവോ സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാജിക് ഇറേസർ ഇന്നൊരു സാധാരണ ഫീച്ചറാണ്. ഒരു ചിത്രത്തിൽ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തിൽ ഒഴിവാക്കാനും അതുവഴി ചിത്രങ്ങൾ കൂടുതൽ ​മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസർ സഹായിക്കുന്നു.ഐഒഎസ് 16 ഉപയോഗിക്കുന്ന ഐഫോൺ ഉടമകൾക്ക് ബാക്ഗ്രൗണ്ട് പൂർണമായി നീക്കംചെയ്യാൻ കഴിയും, എങ്കിലും നല്ലൊരു ഒബ്‌ജക്റ്റ് ഇറേസർ ഇല്ല.

2023 ഒരു ഹണി'മൂൺ' കാലം; ഐഎസ്ആർഒയും നാസയും റോസ്കോസ്മോസും ഒരുങ്ങിത്തന്നെ!2023 ഒരു ഹണി'മൂൺ' കാലം; ഐഎസ്ആർഒയും നാസയും റോസ്കോസ്മോസും ഒരുങ്ങിത്തന്നെ!

ആപ്പുകൾക്കായി സ്‌പ്ലിറ്റ് സ്‌ക്രീൻ

ആപ്പുകൾക്കായി സ്‌പ്ലിറ്റ് സ്‌ക്രീൻ

ഐഫോണുകളെ അപേക്ഷിച്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് മികച്ച മൾട്ടിടാസ്കിംഗ് ഫീച്ചർ ഉണ്ട്. ഡൈനാമിക് ഐലൻഡിനൊപ്പം ഐഫോൺ 14 പ്രോയിൽ കുറച്ച് മൾട്ടിടാസ്‌കിംഗ് മെച്ചപ്പെടുത്തലുകൾ എത്തിയിട്ടുണ്ട്. എങ്കിലും ഒരേ സമയം സ്പ്ലിറ്റ് സ്‌ക്രീൻ മോഡിൽ രണ്ട് ആപ്പുകൾ തുറക്കാൻ ആപ്പിൾ ഇപ്പോഴും ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ മാക്‌സ് പോലുള്ള വലിയ സ്‌ക്രീൻ ഐഫോണുകളിലെങ്കിലും സ്‌പ്ലിറ്റ് സ്‌ക്രീൻ മൾട്ടിടാസ്‌കിംഗ് ആപ്പിൾ അനുവദിക്കണം.

സിസ്റ്റം ആപ്പുകൾ അൺഇൻസ്റ്റാൾ

സിസ്റ്റം ആപ്പുകൾ അൺഇൻസ്റ്റാൾ

ഫോണുകളിലെ ആപ്പുകളുടെ അ‌ൺഇൻസ്റ്റാൾ അ‌ൽപ്പം കുഴഞ്ഞുമറിഞ്ഞ വിഷയമാണ്. എങ്കിലും താൽപര്യമില്ലാത്ത എല്ലാ സിസ്റ്റം ആപ്പുകളും അ‌ൺഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ അ‌നുവദിക്കാൻ ആപ്പിൾ തയാറാകണം. ഐഒഎസ് 17 മുതൽ സിസ്റ്റം ആപ്പുകൾ അ‌ൺഇൻസ്റ്റാൾ ചെയ്യാനും പകരം തേർഡ്പാർട്ടി ആപ്പുകൾ ഉപയോഗിക്കാനും അ‌നുവദിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ അ‌ധികാരം നൽകാൻ ആപ്പിൾ തയാറാകണം എന്നാണ് ആവശ്യം.

ഉറക്കം തൂങ്ങുന്ന സ്മാർട്ട്ഫോണിനെ ഉഷാറാക്കാൻ ഒരു വാട്സ്ആപ്പ് 'കുടിയൊഴിപ്പിക്കൽ' ധാരാളംഉറക്കം തൂങ്ങുന്ന സ്മാർട്ട്ഫോണിനെ ഉഷാറാക്കാൻ ഒരു വാട്സ്ആപ്പ് 'കുടിയൊഴിപ്പിക്കൽ' ധാരാളം

ആപ്പ് സൈഡ്‌ലോഡിങ്

ആപ്പ് സൈഡ്‌ലോഡിങ്

ഉപയോക്താക്കൾ അഭ്യർത്ഥിക്കുന്ന മറ്റൊരു ഫീച്ചറാണ് ആപ്പ് ​സൈഡ്ലോഡിങ്. ആൻഡ്രോയിഡിൽ എവിടെനിന്നുവേണമെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആപ്പിൾ ഇത് അ‌നുവദിക്കാറില്ല. മറ്റ് പ്ലാറ്റ്ഫോമുകളിൽനിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അ‌നുവാദം കിട്ടിയാൽ കൂടുതൽ ഗെയിമുകളും ആപ്പുകളും ആസ്വദിക്കാൻ ഐഫോൺ ഉപയോക്താക്കൾക്കും സാധിക്കും. ഐഫോണുകളുടെ പ്രവർത്തനം കൂടുതൽ സ്വതന്ത്രമാകുകയും ആളുകൾക്ക് ഇഷ്ടം കൂടുകയും ചെയ്യും.

മികച്ച ഫയൽ മാനേജർ

മികച്ച ഫയൽ മാനേജർ

ആൻഡ്രോയിഡ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോണിലെ ഫയൽ ആപ്പിന് വളരെ പരിമിതമായ കഴിവുകളേ ഉള്ളൂ. മാത്രമല്ല, ഒരു പിസിയിൽ നിന്നോ ലാപ്‌ടോപ്പിൽ നിന്നോ ഉപയോക്താക്കൾക്ക് ഐഫോണിൽ സംഭരിച്ചിരിക്കുന്ന എല്ലാ ഉള്ളടക്കവും ആക്‌സസ് ചെയ്യാൻ കഴിയില്ല. ഒരു മികച്ച ഫയൽ മാനേജർ കൊണ്ടുവന്ന് ഫയൽ ​കൈമാറ്റം കൂടുതൽ എളുപ്പമാക്കാൻ ആപ്പിൾ തയാറാകണമെന്ന് ഉപയോക്താക്കൾ ആഗ്രഹിക്കുന്നു.

നേരം നല്ല നേരം! 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ ഫ്ലിപ്കാർട്ടിൽ വെറും 16,000 രൂപയ്ക്ക്; ഒപ്പം 5ജിയുമെത്തിനേരം നല്ല നേരം! 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ ഫ്ലിപ്കാർട്ടിൽ വെറും 16,000 രൂപയ്ക്ക്; ഒപ്പം 5ജിയുമെത്തി

Best Mobiles in India

Read more about:
English summary
Users want Apple to bring some features to Android phones to make iOS even better. Magic eraser, split screen for apps, uninstalling system apps, app sideloading, better file manager etc. are things that users want Apple to bring in a software update in 2023.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X