Just In
- 6 hrs ago
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർ
- 9 hrs ago
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
- 10 hrs ago
ആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾ
- 12 hrs ago
പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന്റെ അശ്വമേധത്തിന് മൂക്കുകയറിട്ട് സുപ്രീം കോടതി; ഇനി കളിമാറും
Don't Miss
- News
കല്യാണപ്പന്തലിൽ ചേച്ചിയുടെ വരന്റെ അരികിൽ എത്തി സഹോദിരി, അടുത്ത നിമിഷം അക്കാര്യം നടന്നു...
- Travel
നീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളും
- Movies
ഇത് നിങ്ങളോട് പറയാതെ വയ്യ! പുതിയ വിശേഷം പങ്കുവച്ച് തത്സമയം ശാലിനി
- Automobiles
ടാറ്റ സിയറയുടെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ; വേറെ ലെവൽ
- Lifestyle
കൊളുത്തുന്ന ഓരോ ദീപത്തിലും ഇപ്രകാരമാണ് ഫലങ്ങള്‍: ഐശ്വര്യത്തുടക്കം ഇങ്ങനെ
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Sports
IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന് മാലിക് മതി-കാരണങ്ങളിതാ
വല്ലാത്തൊരു പണിയായിപ്പോയി; ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച യുവതിക്ക് നഷ്ടമായത് 64000 രൂപ!
ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾകൊണ്ട് ഗുണങ്ങൾ ഏറെയുണ്ട്. എങ്കിലും അപകടങ്ങളുടെ വിളനിലമാണ് ഓൺലൈൻ ലോകം. അതിനാൽത്തന്നെ ഓൺലൈൻ ലോകത്ത് പ്രവർത്തിക്കുന്ന സാമൂഹികമാധ്യമങ്ങളിലും നിരവധി ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നു എന്നത് ഇതിനോടകം പല തവണ തെളിഞ്ഞിട്ടുള്ള കാര്യമാണ്. പൊതു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇടപെടുമ്പോൾ പരമാവധി സൂക്ഷിക്കുക എന്നതു മാത്രമാണ് ചതിയിൽപ്പെടാതിരിക്കാനുള്ള ഏകവഴി.

ജീവിതത്തിലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ വിവരങ്ങൾ എല്ലാം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോൾ സഹായം അഭ്യർഥിച്ച് ട്രെയിൻ ടിക്കറ്റ് വിവങ്ങൾ ഓൺലൈനിൽ പങ്കുവച്ച 34 വയസുകാരിയായ മീന എന്ന യുവതിക്ക് അക്കൗണ്ടിൽനിന്ന് 64000 രൂപ നഷ്ടമായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാൻ സഹായം തേടി ഐആർസിടിസിയുടെ ട്വിറ്റർ അക്കൗണ്ടിൽ വിവരങ്ങൾ പങ്കുവച്ചതാണ് യുവതിക്ക് വിനയായത്.

മുംബൈ വിലെ പാർലെ സ്വദേശിനിയായ എംഎൻ മീന ജനുവരി 14 ന് കുടുംബത്തോടൊപ്പം ഭുജിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് റിസർവ് ചെയ്യാൻ ശ്രമിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് ടിക്കറ്റായിരുന്നു മീനയ്ക്ക് വേണ്ടിയിരുന്നത്. തുടർന്ന് ഓൺലൈനിൽ ബുക്ക് ചെയ്യാൻ നോക്കി. എന്നാൽ ബുക്കിങ് ഏകദേശം പൂർത്തിയായതിനാൽ ആർഎസി ടിക്കറ്റ് ആണ് മീനയ്ക്ക് ലഭിച്ചത്. സീറ്റ് ബുക്ക് ചെയ്തയാത്രക്കാർ ആരെങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ സീറ്റ് പങ്കിടേണ്ടിവരും എന്നതിനാൽ മീന കൺഫേം ടിക്കറ്റിനായി ശ്രമിച്ചു.

തുടർന്ന് മീന ഐആർസിടിസിയുടെ ട്വിറ്റർ ഹാൻഡിലിൽ തന്റെ ആർഎസി ടിക്കറ്റിനെക്കുറിച്ച് പരാതി പറയുകയും ട്രെയിൻ ടിക്കറ്റ് വിശദാംശങ്ങളും മൊബൈൽ നമ്പറും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് കൂടുതൽ സഹായം ആവശ്യപ്പെടുകയും ചെയ്തു. അൽപ്പനേരം കഴിഞ്ഞതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നമ്പരിലേക്ക് ഒരു കോൾ എത്തി. വിളിച്ചയാൾ താൻ ഐആർസിടിസിയിൽ നിന്നുള്ള കസ്റ്റമർ സപ്പോർട്ട് എക്‌സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തുകയും അവരുടെ ആർഎസി ടിക്കറ്റ് സ്ഥിരീകരിക്കാൻ അവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

മീനയുടെ മകൻ ആണ് ആ സമയം ഫോൺ എടുത്തത്. വിളിച്ചയാൾ ഫോണിൽ ഒരു ലിങ്ക് അയച്ചു നൽകി. ശേഷം ഭുജിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നതിനായി യാത്രാ തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അതിൽ പൂരിപ്പിക്കാനും ഫീസായി 2 രൂപ നൽകാനും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു കണ്ട് ഐആർസിടിസി തങ്ങളെ ബന്ധപ്പെട്ടതാണ് എന്നാണ് മീനയും മകനും കരുതിയത്. അധികം ആലോചിക്കാതെ, അവർ ഫോണിലൂടെ 2 രൂപ കൈമാറി.

എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ, അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അവർക്ക് തുടരെത്തുടരെ ട്രാൻസാക്ഷൻ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. ആകെ 64,011 രൂപയാണ് മിനിറ്റുകൾക്കകം മീനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ തട്ടിയെടുത്തത്. തുടർന്ന് മീന ഉടൻ പോലീസിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. തങ്ങളുടെ ആർഎസി സീറ്റുകൾ കൺഫോം ആയില്ലെങ്കിൽ ഇരുന്ന് യാത്ര ചെയ്യേണ്ടിവരുമെന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് പരാതി ട്വീറ്റ് ചെയ്തതെന്ന് മീന മൊഴി നൽകി.

"ഐആർസിടിസിയുടെ ട്വിറ്റർ പേജിൽ പരാതി ട്വീറ്റ് ചെയ്ത് കുറച്ച് സമയത്തിന് ശേഷമാണ് കോൾ ലഭിച്ചത്. വിളിച്ചയാൾ ഐആർസിടിസിയുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് അവകാശപ്പെടുകയും ഞങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.അതിനാലാണ് വിശ്വസിച്ച് ബാങ്ക് വിവരങ്ങളും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്തത് എന്നും മീന നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുപിഐ വഴി രണ്ടു രൂപ അടയ്ക്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുകയും ഒരു ലിങ്ക് വഴി വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ട്വിറ്ററിലെ പോസ്റ്റിലൂടെയാണ് തട്ടിപ്പുകാർ മീനയുടെ നമ്പർ നേടിയത്, ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ പങ്കുവെച്ച് അവരുടെ വിശ്വാസം നേടാനും അവർക്ക് കഴിഞ്ഞു. ഫിഷിംഗ് ലിങ്ക് വഴി മീനയുടെ ബാങ്ക് അക്കൗണ്ടിന്റെയും യുപിഐ സെക്യൂരിറ്റി കോഡിന്റെയും വിവരങ്ങളാണ് തട്ടിപ്പുകാർ തട്ടിയെടുത്തത് എന്നും പോലീസ് പറയുന്നു. ഓൺലൈനിൽ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്ന കാര്യം എപ്പോഴും ഓർമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470