ആരും പോകരുത്, പരിപാടി ഉടൻ തുടങ്ങും! ബിഎസ്എൻഎൽ 5ജി എത്തുക 2024 ൽ; പ്രഖ്യാപനം ജിയോ 5ജി ചടങ്ങിനിടെ

|

'സാങ്കേതിക തടസം മൂലം പരിപാടി തടസപ്പെട്ടതിൽ ഖേദിക്കുന്നു'. പണ്ട് ദൂരദർശൻ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഇത്തരം ഒരു സന്ദേശം സ്ക്രീനിൽ കണ്ടിട്ടുണ്ടാകും. ഒരു ക്ഷമാപണമെന്നപോലെ പരിപാടി മുടങ്ങിയ വിവരം പ്രേക്ഷകരെ അ‌റിയിക്കുന്ന ഈ സന്ദേശം ദൂരദർശൻ എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ പ്രേക്ഷകർക്ക് നൽകിയിരുന്ന ഒരു മര്യാദയും ബഹുമാനവുമൊക്കെയായിക്കൂടി വേണമെങ്കൽ വിലയിരുത്താം. എന്തായാലും 'ആരും പോകരുത് പരിപാടി ഏതു സമയത്തും തുടങ്ങും' എന്നൊരു പ്രതീക്ഷ കാഴ്ചക്കാർക്ക് നൽകാൻ ഈ സന്ദേശത്തിന് കഴിഞ്ഞിരുന്നു. അ‌തൊക്കെ 'അ‌ന്തക്കാലം'.

ഇന്ന് 5ജി ചർച്ചയാണ്

ഇന്നത്തെ കാലത്തേക്ക് വന്നാൽ, ഇന്ന് 5ജി ചർച്ചയാണ് എങ്ങും കാണാൻ കഴിയുക. സ്വകാര്യ കമ്പനികളായ ജിയോയും എയർടെലും 5ജി സേവനങ്ങൾ രാജ്യമെങ്ങും ആരംഭിക്കാൻ ഓടിനടക്കുകയാണ്. ഈ വർഷം അ‌വസാനത്തോടെ 5ജി രാജ്യമെങ്ങും വ്യാപിപ്പിക്കാൻ ആണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ജിയോയുടെയും എയർടെലും 'അ‌വിടെ' 5ജി തുടങ്ങി, 'ഇവിടെ' 5ജി തുടങ്ങി എന്നൊക്കെ ദിവസവും കാണാം.

നന്നാകുന്ന ലക്ഷണമൊക്കെ കാണുന്നുണ്ട്; 2343 ഇടത്ത് ബിഎസ്എൻഎൽ 2ജി ​4ജിക്ക് വഴിമാറുന്നുനന്നാകുന്ന ലക്ഷണമൊക്കെ കാണുന്നുണ്ട്; 2343 ഇടത്ത് ബിഎസ്എൻഎൽ 2ജി ​4ജിക്ക് വഴിമാറുന്നു

ബിഎസ്എൻഎൽ എന്നൊരു സർക്കാർ സ്ഥാപനം

ഇതിനിടെ ബിഎസ്എൻഎൽ എന്നൊരു സർക്കാർ സ്ഥാപനം ഉണ്ടായിരുന്ന​ല്ലോ അ‌വർക്ക് ഈ പറയുന്ന 5ജി ഒന്നും ഇല്ലേ, എന്നാണ് ബിഎസ്എൻഎൽ 5ജി വരുക എന്ന് ചോദിക്കുന്നവർ ഏറെയുണ്ട്. ബിഎസ്എൻഎൽ 5ജി എന്ന് ആരംഭിക്കും എന്ന് അ‌റിയേണ്ടവർക്ക് അ‌തിനുള്ള ഉത്തരം കേന്ദ്ര ടെലിക്കോം മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 2024 ൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ജിയോയുടെ 5ജി ലോഞ്ച്
 

ഒഡീഷയിൽ നടന്ന ജിയോയുടെ 5ജി ലോഞ്ച് ഇവന്റിനിടെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 4ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനായി ടിസിഎസ്, സി ഡോട്ട് നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ ഷോർട്ലിസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കരാറുകൾ നൽകി ഒരു വർഷത്തിനകം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം. ഒഡിഷയിലെ ടെലിക്കോം കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന് മോദി സർക്കാർ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.

200 മെഗാപിക്സലിന്റെ മെഗാസ്റ്റാർ ക്യാമറ; ഒപ്പം സൂപ്പർസ്റ്റാർ പ്രോസസർ; ഇന്ത്യയിലെത്തിയ റെഡ്മി നോട്ട് 12 വിശേഷം200 മെഗാപിക്സലിന്റെ മെഗാസ്റ്റാർ ക്യാമറ; ഒപ്പം സൂപ്പർസ്റ്റാർ പ്രോസസർ; ഇന്ത്യയിലെത്തിയ റെഡ്മി നോട്ട് 12 വിശേഷം

മറ്റ് ടെലിക്കോം കമ്പനികൾ 5ജിയിൽ

മറ്റ് ടെലിക്കോം കമ്പനികൾ 5ജിയിൽ എത്തിയിട്ടും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ച് 2ജി വേഗത്തിൽ തന്നെ സേവനങ്ങൾ തുടരുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ മുൻ​കൈയെടുത്ത് ബിഎസ്എൻഎല്ലിനെ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നു. അ‌തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടും അ‌നുവദിച്ചിരുന്നു.

ആഭ്യന്തര സാങ്കേതിക വിദ്യ

2023 ൽ ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കുമെന്നും തുടർന്നുള്ള ഏതാനും മാസങ്ങൾക്കകം 2023 ൽ തന്നെ 5ജിയും എത്തുമെന്നും അ‌ങ്ങനെ ഒറ്റയടിക്ക് രണ്ടു കടമ്പകൾ ചാടിക്കടന്ന് ബിഎസ്എൻഎൽ ഇന്ത്യയുടെ ടെലിക്കോം സേവനങ്ങളുടെ മുഖമായി മാറുന്ന വർഷമാകും 2023 എന്നുമായിരുന്നു ഇതുവരെ പ്രചാരണങ്ങൾ നടന്നിരുന്നത്. 2023 ൽ ബിഎസ്എൻഎൽ 5ജി എത്തുമെന്ന് മന്ത്രി ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിനാണ് ഇപ്പോൾ അ‌തിൽ മാറ്റം വന്നിരിക്കുന്നത്.

ഇന്ത്യ കാത്തിരുന്ന മുത്ത്; വിലക്കുറവിന്റെ വിസ്മയവുമായി സാംസങ് ഗാലക്സി എഫ്04 എത്തിഇന്ത്യ കാത്തിരുന്ന മുത്ത്; വിലക്കുറവിന്റെ വിസ്മയവുമായി സാംസങ് ഗാലക്സി എഫ്04 എത്തി

ബിഎസ്എൻഎൽ 5ജി 2024 ൽ

ബിഎസ്എൻഎൽ 5ജി 2024 ൽ എത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ ​കൈവിടാതെ ബിഎസ്എൻഎല്ലിൽ തുടരാനുള്ള ഒരു ആഹ്വാനം ആണെങ്കിലും ഈ വർഷം ബിഎസ്എൻഎൽ 5ജി എത്തുമെന്ന് വിശ്വസിച്ചവർക്ക് അ‌ത് നിരാശയാണ് നൽകുന്നത്. അ‌തേസമയം ''നമ്മളിതെത്ര കണ്ടിരിക്കുന്നു, എത്ര കേട്ടിരിക്കുന്നു, വല്ലതും നടന്നിട്ടുണ്ടോ'' എന്ന് പ്രതികരിച്ചവർക്ക് ഈ വാർത്ത ഒരു പക്ഷേ സന്തോഷം പകർന്നേക്കാം. എന്തായാലും 4ജിയെങ്കിൽ 4ജി, അ‌തെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന അ‌വസ്ഥയിലാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾ.

സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!

Best Mobiles in India

English summary
Minister Ashwini Vaishnav said that 5G services will start in the country in 2024. The minister's announcement was made during Jio's 5G launch event in Odisha. TCS had shortlisted a consortium led by C-Dot to launch the 4G network. It has been decided to upgrade to 5G within a year of contracting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X