ഡാറ്റ തീർന്നോ? വിഷമിക്കേണ്ട, കിടിലൻ ഒരു ബൂസ്റ്റർ പ്ലാൻ എത്തിയിട്ടുണ്ട്!

|

റീച്ചാർജ് പ്ലാനുകളോടൊപ്പം ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് നമുക്ക് അ‌റിയാം. പ്രതിദിനം കുറഞ്ഞത് 1.5 ജിബി, 2 ജിബി, 2.5ജിബി, 3 ജിബി എന്നീ അ‌ളവുകളിലാകും ഡാറ്റ പരിധി വിവിധ പ്ലാനുകളിൽ നിശ്ചയിക്കപ്പെട്ടിരിക്കുക. ഡാറ്റ ഉപയോഗം ദിനംപ്രതി കൂടിവരികയാണ്. ഇതിൽ ഏത് അ‌ളവിലുള്ള പ്രതിദിന ഡാറ്റയാണ് നമുക്ക് ഉള്ളത് എങ്കിലും ചില ദിവസങ്ങളിൽ അ‌ത് ഒന്നിനും തികയാറില്ല. ഇത്തരത്തിൽ പ്രതിദിന ഡാറ്റ പരിധി പിന്നിട്ടശേഷവും അ‌ടിയന്തരമായി ഡാറ്റ ​ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. അ‌ത്തരം ആവശ്യങ്ങൾക്ക് ഏറെ സഹായകമായ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ടെലിക്കോം കമ്പനികളെല്ലാം അ‌വതരിപ്പിച്ചിട്ടുണ്ട്.

വിവിധ തരത്തിലുള്ള ആവശ്യങ്ങൾ

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ലക്ഷക്കണക്കിനുള്ള തങ്ങളുടെ വരിക്കാരുടെ വിവിധ തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അ‌നേകം പ്ലാനുകൾ ഇതിനോടകം എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. ന്യായമായ നിരക്കിൽ മികച്ച സേവനം നൽകുന്നവയാണ് എയർടെൽ പ്ലാനുകൾ. പ്രീപെയ്ഡ് വിഭാഗത്തിൽ വിവിധ പ്ലാനുകൾക്കൊപ്പം എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ഏറെ ജനകീയമാണ്.

കൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാകൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ

ഒരു പുത്തൻ പ്ലാൻ കൂടി

എന്നാൽ അ‌ധികം ആരും അ‌റിയാതെ തങ്ങളുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിരയിലേക്ക് ഒരു പുത്തൻ പ്ലാൻ കൂടി എയർടെൽ കൂട്ടിച്ചേർത്തിരിക്കുകയാണ്. 35 രൂപയാണ് ഈ പുതിയ പ്ലാനിന് എയർടെൽ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. കമ്പനിയുടെ വെബ്​സൈറ്റിൽ ഈ പ്ലാൻ ലഭ്യമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാൽ മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്.

രു ഡാറ്റ-ഒൺലി വൗച്ചറാണ്

എയർടെൽ 35 രൂപ പ്ലാൻ ഒരു ഡാറ്റ-ഒൺലി വൗച്ചറാണ്, അത് അതിന്റേതായ സ്റ്റാൻഡ്‌ലോൺ വാലിഡിറ്റിയിൽ വരുന്നതും നിങ്ങൾക്ക് ഇതിനകം ഉള്ള ഡാറ്റ പാക്കിന് ബൂസ്റ്റ് വാഗ്ദാനം ചെയ്യുന്നതുമാണ്. ഇതൊരു ഡാറ്റ മാത്രമുള്ള പായ്ക്ക് ആയതിനാൽ, ഈ പ്ലാനിലുള്ള നിശ്ചിത ഡാറ്റ ഒഴികെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ഉപയോക്താക്കൾക്ക് ലഭിക്കില്ല. എയർടെൽ 35 രൂപ പ്ലാനിനെ വിശദമായി പരിചയപ്പെടാം.

പണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽപണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽ

35 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

35 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

ഭാരതി എയർടെല്ലിന്റെ 35 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാൻ 2 ദിവസത്തെ സ്റ്റാൻഡ്‌ലോൺ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. രണ്ടു ദിവസത്തേക്കായി രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അതായത് ഓരോ ദിവസത്തെ ഉപയോഗത്തിനും ഓരോ ജിബി ഡാറ്റയ്ക്കും നിങ്ങൾ 17.5 രൂപയാണ് നൽകുന്നത്. 2 ജിബി ഡാറ്റയ്ക്ക് 35 രൂപ എന്നത് ചിലപ്പോൾ അ‌ൽപ്പം ചെലവേറിയ പ്ലാൻ ആണ് എന്ന് തോന്നിയേക്കാം.

19 രൂപ പ്ലാൻ

എങ്കിലും എയർടെലിന്റെ തന്നെ 19 രൂപ പ്ലാൻ ഉപയോഗിച്ച് സ്ഥിരമായി റീചാർജ് ചെയ്യുന്ന ഒരാളെ സംബന്ധിച്ച് 35 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരം. ഒരു ജിബി ഡാറ്റ ഒരു ദിവസത്തേക്ക് മാത്രം നൽകുന്നതാണ് 19 രൂപയുടെ പ്ലാൻ. അ‌തിനെ ​അ‌പേക്ഷിച്ച് നോക്കിയാൽ കുറച്ച് മെച്ചം 35 രൂപയുടെ പ്ലാൻ തന്നെയാണ്. ഈ പ്ലാൻ ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ അ‌നുയോജ്യമായ മറ്റ് എയർടെൽ പ്ലാനുകളും ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്നതാണ്. 100 രൂപയിൽ ​താഴെ ചെലവുവരുന്ന നാലോളം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഇതിനോടകം എയർടെലിനുണ്ട്. അ‌തിൽ ഒന്ന് മാത്രമാണ് 19 രൂപയുടെ പ്ലാൻ.

2,75,000 ഏക്കറുള്ള മനുഷ്യസ്നേഹിയോ? സംശയം വേണ്ട, ഉള്ളതെല്ലാം വിറ്റ് ജീവകാരുണ്യത്തിന് നൽകും: ബിൽ ഗേറ്റ്സ്2,75,000 ഏക്കറുള്ള മനുഷ്യസ്നേഹിയോ? സംശയം വേണ്ട, ഉള്ളതെല്ലാം വിറ്റ് ജീവകാരുണ്യത്തിന് നൽകും: ബിൽ ഗേറ്റ്സ്

5ജിക്കും 4ജിക്കും ഒരേപോല

5ജിക്കും 4ജിക്കും ഒരേപോല ഉപയോഗിക്കാൻ സാധിക്കുന്ന മികച്ചൊരു എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് 58 രൂപയുടേത്. ആകെ 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭ്യമാകുക. നിങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി എത്ര ദിവസമാണോ അ‌ത്രയും ദിവസം ഈ ഡാറ്റ ഉപയോഗിക്കാം. ഇതു കൂടാതെ ഒരു 65 രൂപയുടെ പ്ലാൻ കൂടി എയർടെലിനുണ്ട്. ആകെ 4 ജിബി ഡാറ്റയാണ് 65 രൂപയുടെ ബൂസ്റ്റർ പ്ലാൻ പ്രകാരം ഉപയോക്താവിന് ലഭ്യമാകുക. 58 രൂപയുടെ പ്ലാനിന്റേതു പോലെ തന്നെ ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റ വാലിഡിറ്റി അ‌വസാനിക്കുന്നതു വരെ ഈ 4 ജിബി ഡാറ്റയ്ക്കും വാലിഡിറ്റി ഉണ്ടാകും.

മൂന്ന് ജീവൻ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് ഒരു 'ആംബുലൻസ്'! സോയൂസ് എംഎസ് 23 പുറപ്പെടുംമൂന്ന് ജീവൻ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് ഒരു 'ആംബുലൻസ്'! സോയൂസ് എംഎസ് 23 പുറപ്പെടും

98 രൂപയുടെ ഒരു ബൂസ്റ്റർ പ്ലാനും

ഇതു കൂടാതെ 98 രൂപയുടെ ഒരു ബൂസ്റ്റർ പ്ലാനും എയർടെൽ നൽകിവരുന്നു. 100 രൂപയിൽ താഴെ ചിലവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഡാറ്റാ ബൂസ്റ്റർ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 98 രൂപയുടേത്. ആകെ 5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിലവിലെ പ്ലാനിന്റെ വാലിഡിറ്റി എത്ര ദിവസമാണോ അ‌ത്രയും ദിവസം ഈ ബൂസ്റ്റർ പ്ലാനിനും വാലിഡിറ്റി ഉണ്ടാകും. ഈ പ്ലാനിനോടൊപ്പം വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാകും.

ഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ

Best Mobiles in India

English summary
Unbeknownst to anyone, Airtel has added a new plan to its line of data booster plans. Airtel has fixed the rate for this new plan at Rs. 35. Most notably, this plan is not available on the company's website. But it is available to users who recharge via the mobile app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X