കൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ

|

റിലയൻസ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയെ 5ജിയുടെ കീഴിലാക്കി എയർടെലും(Airtel) രംഗത്ത്. കുറച്ചു ദിവസങ്ങളായി കൊച്ചിയിൽ പരീക്ഷണ അ‌ടിസ്ഥാനത്തിൽ പലർക്കും എയർടെൽ 5ജി ലഭ്യമായിരുന്നു. എങ്കിലും ഇപ്പോഴാണ് എയർടെൽ ഔദ്യോഗികമായി തങ്ങളുടെ 5ജി പ്ലസ് സേവനങ്ങൾ കൊച്ചിയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ ഹൃദയ ഭാഗങ്ങളിലെല്ലാം ആദ്യഘട്ടത്തിൽതന്നെ 5ജി പ്ലസ് സേവനം ലഭ്യമാക്കാൻ എയർടെൽ ശ്രദ്ധിച്ചിട്ടുണ്ട്.

 

പതിനഞ്ചോളം പ്രദേശങ്ങളിൽ

നിലവിൽ കടവന്ത്ര, പനമ്പിള്ളി നഗർ, ജവഹർ നഗർ, കലൂർ, കച്ചേരിപ്പടി, എളമക്കര, എറണാകുളം ടൗൺ ഹാൾ, എറണാകുളം കെഎസ്ആർടിസി ജങ്ഷൻ, എംജി റോഡ്/മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഇടപ്പള്ളി, പാലാരിവട്ടം, ​വൈറ്റില, ചിലവന്നൂർ, തോപ്പുംപടി, രവിപുരം തുടങ്ങി പതിനഞ്ചോളം പ്രദേശങ്ങളിൽ എയർടെലിന്റെ 5ജി പ്ലസ് സേവനം ലഭ്യമാകും എന്നാണ് വിവരം. 5ജി വ്യാപനം പുരോഗമിക്കുകയാണെന്നും അ‌ധികം ​വൈകാതെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും തങ്ങളുടെ 5ജി എത്തുമെന്നും എയർടെൽ അ‌റിയിക്കുന്നു.

ഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazonഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazon

കേരളത്തിൽ 5ജി ആരംഭിക്കാൻ

കേരളത്തിൽ 5ജി ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭാരതി എയർടെൽ, കേരള സിഒഒ അമിത് ഗുപ്ത പ്രതികരിച്ചു. എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ അൾട്രാഫാസ്റ്റ് നെറ്റ്‌വർക്ക് അനുഭവിക്കാനും നിലവിലെ 4ജി വേഗതയേക്കാൾ 20-30 മടങ്ങ് വരെ വേഗത ആസ്വദിക്കാനും കഴിയും. ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, ഒന്നിലധികം ചാറ്റിംഗ്, ഫോട്ടോകൾ തൽക്ഷണം അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ അ‌തിവേഗം നിർവഹിക്കാൻ കഴിയും.

സൂപ്പർഫാസ്റ്റ് ​വേഗത ആസ്വദിക്കാൻ
 

സൂപ്പർഫാസ്റ്റ് ​വേഗത ആസ്വദിക്കാൻ മുഴുവൻ നഗരത്തെയും പ്രാപ്തമാക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങൾ എന്നും എയർടെൽ പ്രതികരിക്കുന്നു. ഉടൻ തന്നെ കോഴിക്കോടും തിരുവനന്തപുരവും അ‌ടക്കമുള്ള നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് സേവനം ലഭ്യമാകുമെന്നും കമ്പനി അ‌റിയിക്കുന്നുണ്ട്. നിലവിൽ 5ജി സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾക്ക് 4ജി സിം കാർഡ് ഉപയോഗിച്ചു തന്നെ എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

വരൂ ഡിജിറ്റലാകാം, ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള വഴിവരൂ ഡിജിറ്റലാകാം, ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള വഴി

5ജിയിൽ 1.2ജിബി വരെ

4ജിയെക്കാൾ പലമടങ്ങ് വേഗമുള്ള 5ജിയിൽ 1.2ജിബി വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എയർടെൽ 5ജി ലഭ്യമാകുന്നതിനായി ഉപയോക്താക്കൾ തങ്ങളുടെ 5ജി സ്മാർട്ട്ഫോണിലെ സെറ്റിങ് ടാബിൽ കണക്‌ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക് എടുത്ത് 5ജി നെറ്റ്‌വർക് മോഡ് തിരഞ്ഞെടുക്കണം. നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് എയർടെൽ 5ജി ലഭ്യമാണോ എന്ന് അ‌റിയാൻ എയർടെൽ താങ്ക്സ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോണിൽ 5ജി ലഭ്യമാണോ

നിങ്ങളുടെ ഫോണിൽ 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാനും എയർടെൽ താങ്ക്സ് ആപ്പിലൂടെ സാധിക്കും. ഇന്ത്യയിൽ 5ജി ​സേവനങ്ങൾ ആദ്യം ആരംഭിച്ച ടെലിക്കോം കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് എയർടെൽ 5ജിയുമായി കടന്നുവന്നത്. ഇന്ത്യ ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ച ദിവസം തന്നെ രാജ്യത്തിന്റെ എട്ട് പ്രധാന നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിച്ചതായി എയർടെൽ പ്രഖ്യാപിക്കുകയായിരുന്നു.

'റോബേഷ് പിഷാരടി', 'റോബജൻ ബോൾഗാട്ടി', 'കലാഭവൻ റോബോൺ'... മിമിക്രിയിൽ ഇനി റോബോക്കാലമോ?'റോബേഷ് പിഷാരടി', 'റോബജൻ ബോൾഗാട്ടി', 'കലാഭവൻ റോബോൺ'... മിമിക്രിയിൽ ഇനി റോബോക്കാലമോ?

നോൺ-സ്റ്റാൻഡലോൺ

എന്നാൽ എയർടെൽ നോൺ-സ്റ്റാൻഡലോൺ (NSA) നെറ്റ്‌വർക്ക് വഴിയാണ് 5ജി സേവനം നൽകുക. 5ജി ആരംഭിച്ച് എതാനും മാസങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് വരിക്കാരെ പുതിയതായി സ്വന്തമാക്കാൻ എയർടെലിന് കഴിഞ്ഞിരുന്നു. രാജ്യം മുഴുവൻ 5ജി എത്തിക്കാൻ അ‌തിവേഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എങ്കിലും 2024ൽ മാത്രമേ അ‌ത് പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് എയർടെൽ അ‌റിയിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലും കൂടുതൽ നഗരങ്ങളിൽ എയർടെൽ 5ജി പ്രതീക്ഷിക്കാം.

ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ... റീചാർജ് നിരക്കുകൾ വീണ്ടും ആകാശം മുട്ടാനൊരുങ്ങുന്നുഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ... റീചാർജ് നിരക്കുകൾ വീണ്ടും ആകാശം മുട്ടാനൊരുങ്ങുന്നു

Best Mobiles in India

English summary
After Jio, Airtel has arrived, bringing 5G to Kochi. In the first phase, Airtel 5G Plus will be available in more than fifteen areas in Kochi. The company also announced that Airtel 5G Plus will soon be available in Kozhikode and Thiruvananthapuram. Users with a 5G smartphone can enjoy Airtel 5G Plus services with a 4G SIM card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X