ഡാറ്റ വേണോ... ഡാറ്റ; എയർടെലിന്റെ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ | Airtel

|

കാര്യം പ്ലാൻ നിരക്കുകൾ കൂട്ടിയുള്ള ഉപദ്രവും മറ്റും തുടരുമെങ്കിലും തടസങ്ങളില്ലാത്ത ഇന്റർനെറ്റ് ഉപയോഗത്തിന് രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളെ തന്നെ ആശ്രയിക്കേണ്ടതുണ്ട്. മൊബൈൽ കണക്റ്റിവിറ്റിയിലൂടെ ലഭ്യമാകുന്ന ഇന്റർനെറ്റ് ആക്സസ് പലപ്പോഴും നമ്മുടെ ആവശ്യങ്ങൾക്ക് പര്യാപ്തമാകാറില്ല, വേഗക്കുറവ്, നെറ്റ്വർക്ക് തിരക്ക് അങ്ങനെയങ്ങനെ ഒരുപാട് പോരായ്മകൾ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ നേരിടുന്നു. ഈ പോരായ്മകൾ മറികടക്കാൻ ഏറ്റവും അനുയോജ്യം ബ്രോഡ്ബാൻഡ് കണക്ഷനുകളാണ് (Airtel).

 

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് എയർടെൽ. വലിയ കവറേജ്, അൺലിമിറ്റഡ് ഡാറ്റയും സൌജന്യ വോയ്സ് കോളുകളും അടക്കമുള്ള അധിക ആനുകൂല്യങ്ങൾ എന്നിവയെല്ലാം എയർടെൽ ബ്രോഡ്ബാൻഡ് സർവീസിന്റെ സവിശേഷതകളാണ്. 499 രൂപ മുതൽ 3,999 രൂപ വരെ വിലയുള്ള പ്ലാനുകളും എയർടെൽ ഓഫർ ചെയ്യുന്നു.

എയർടെൽ എക്സ്ട്രീം ഫെബർ

എയർടെൽ എക്സ്ട്രീം ഫെബർ ( എയർടെൽ ബ്രോഡ്ബാൻഡ് സർവീസ് ) യൂസേഴ്സിന് വെറും 1,500 രൂപയ്ക്ക് എയർടെൽ എക്സ്ട്രീം ബോക്സ് ലഭിക്കും. ഏഴ് ഒടിടി ആപ്പുകൾ, അഞ്ച് സ്റ്റുഡിയോകൾ, 10,000-ൽ അധികം സിനിമകൾ, ടിവി ചാനലുകളും പ്രോഗ്രാമുകൾ എന്നിവയെല്ലാം ഈ ആൻഡ്രോയിഡ് ബോക്സിനൊപ്പമെത്തും.

ആമസോണിൽ വിലക്കുറവിന്റെ പെരുമഴക്കാലം; 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾക്ക് വൻ ഓഫറുകൾആമസോണിൽ വിലക്കുറവിന്റെ പെരുമഴക്കാലം; 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾക്ക് വൻ ഓഫറുകൾ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
 

ഒടിടി ആപ്പുകളിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ തന്നെ ഒരു എയ‍‍ർടെൽ ബ്രോഡ്ബാൻഡ് കണക്ഷൻ എ‌ടുക്കാൻ തോന്നുന്നുണ്ടോ..? എങ്കിൽ പിന്നെ എയർടെൽ നൽകുന്ന ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ഏതൊക്കെയാണെന്ന് വിശദമായി തന്നെ നോക്കാം.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

999 രൂപ വിലയുള്ള എന്റർടെയിൻമെന്റ് പ്ലാൻ 200 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യത്തിനൊപ്പം സൌജന്യ വോയ്സ് കോൾ ആനുകൂല്യങ്ങളും ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈമിൽ ആന്വൽ സബ്സ്ക്രിപ്ഷൻ, എക്സ്ട്രീം പ്രീമിയം, വിഐപി കസ്റ്റമർ അസിസ്റ്റൻസ്, വിങ്ക് മ്യൂസിക് പ്രീമിയം എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും 999 രൂപ വില വരുന്ന എയർടെൽ എക്സ്ട്രീം ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

1,498 രൂപയുടെ പ്ലാൻ

1,498 രൂപയുടെ പ്ലാൻ

എയർടെലിന്റെ ഹൈ-എൻഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 1,498 രൂപ വില വരുന്ന "പ്രൊഫഷണൽ" പ്ലാൻ. 300 എംബിപിഎസ് വരെയാണ് ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡ്. അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ ആനുകൂല്യങ്ങൾ എന്നിവ 1,498 രൂപയുടെ പ്ലാനിലും ലഭ്യമാണ്. ഒടിടി സബ്സ്ക്രിപ്ഷനുകളുടെ കാര്യത്തിൽ 1,498 രൂപയുടെ പ്ലാൻ സൂപ്പർസ്റ്റാർ ആണെന്ന് പറയാം.

എയർടെൽ ഓഫർ

ആമസോൺ പ്രൈം, വിങ്ക് മ്യൂസിക്, നെറ്റ്ഫ്ലിക്സ് ബേസിക്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് 1,498 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നു. എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും വില കൂടിയ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് "ഇൻഫിനിറ്റി". 3,999 രൂപ വില വരുന്ന ഈ പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazonബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazon

3,999 രൂപയുടെ പ്ലാൻ

3,999 രൂപയുടെ പ്ലാൻ

3,999 രൂപ പ്രൈസ് ടാഗിൽ വരുന്ന ഇൻഫിനിറ്റി ബ്രോഡ്ബാൻഡ് പ്ലാൻ 1 ജിബിപിഎസ് വരെ ഡാറ്റ സ്പീഡ് നൽകുന്നു. അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ സൌകര്യം എന്നിവ 3,999 രൂപയുടെ പ്ലാനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് പ്രീമിയം, ആമസോൺ പ്രൈം, വിങ്ക് മ്യൂസിക്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം സബ്സ്ക്രിപ്ഷൻ എന്നിവയും 3,999 രൂപയുടെ പ്ലാനിൽ ലഭ്യമാണ്.

499 രൂപയുടെ പ്ലാൻ

499 രൂപയുടെ പ്ലാൻ

അധികം ഒടിടി സബ്സ്ക്രിപ്ഷനുകൾ ഒന്നുമില്ലാത്ത എൻട്രി ലെവൽ പ്ലാനുകൾ നോക്കുന്നവർക്ക് 499 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. 40 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് ഈ പ്ലാനിലൂടെ ലഭിക്കും. 3.3 ടിബി വരെ ഡാറ്റയും 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഫിക്സഡ് ലൈൻ വോയ്സ് കണക്ഷനും ആവശ്യമുള്ളവർക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്. പക്ഷെ ഇതിനുള്ള ഡിവൈസുകൾ നിങ്ങൾ വാങ്ങേണ്ടി വരും.

Best Mobiles in India

English summary
Airtel is one of the country's leading providers of broadband connectivity. Airtel Broadband offers extensive coverage as well as other benefits such as unlimited data and free voice call facility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X