ആമസോണ്‍ ആറ് കിന്‍ഡില്‍ ഫയര്‍ ടാബ്‌ലറ്റുകള്‍ അവതരിപ്പിക്കും

Posted By: Staff

ആമസോണ്‍ ആറ് കിന്‍ഡില്‍ ഫയര്‍ ടാബ്‌ലറ്റുകള്‍ അവതരിപ്പിക്കും

ടാബ്‌ലറ്റ്, ഇ-ബുക്ക് സൗകര്യങ്ങള്‍ ഒരുമിച്ചെത്തുന്ന ആമസോണിന്റെ കിന്‍ഡില്‍ ഫയറിനെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഈ ടാബ്‌ലറ്റ് ശ്രേണിയിലേക്ക് ആറ് പുതിയ മോഡലുകളാണ് ആമസോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മോഡലുകളെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. എങ്കിലും ആപ്പിള്‍ ഐപാഡിനേയും ഗൂഗിള്‍ നെക്‌സസ് 7നേയും മുന്നില്‍ കണ്ടാകും കമ്പനി ഉത്പന്നത്തെ വിപണിയിലിറക്കുകയെന്നാണ് ചില കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

പുതിയ മോഡലുകളില്‍ 10 ഇഞ്ച് ടാബ്‌ലറ്റും ഉള്‍പ്പെട്ടേക്കും. ഓരോ ടാബ്‌ലറ്റും വിവിധ വലുപ്പങ്ങളിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണിത്. കൂടുതല്‍ ഗെയിമിംഗ് സൗകര്യങ്ങളും ഈ ടാബ്‌ലറ്റുകളില്‍ പ്രതീക്ഷിക്കാം. ഡിസംബറില്‍ ഈ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

അടുത്തിടെ വിപണിയിലെത്തിയ നെക്‌സസ് 7ന്റെ വിലയോട് മത്സരിക്കാന്‍ കഴിയുന്ന ടാബ്‌ലറ്റുകളും ആമസോണിന്റെ പുതിയ ടാബ്‌ലറ്റ് ശ്രേണിയില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. കാരണം ആമസോണിന്റെ 7 ഇഞ്ച് കിന്‍ഡില്‍ ഫയര്‍ ടാബ്‌ലറ്റിന്റെ മുഖ്യ എതിരാളിയാണ് നെക്‌സസ് 7.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot