വിദ്യാഭ്യാസ രംഗത്തും ടിക് ടോക് സേവനം പ്രയോജനപ്പെടുത്തുന്നു

|

യുവജനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടിക് ടോകും നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു. കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിനുള്ളില്‍ത്തന്നെ ക്യാംപയിന്‍ നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തു ലഭ്യമായ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് അവസരങ്ങള്‍ എന്നിവയെക്കുറിച്ച് ടിക് ടോക് വഴി നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിപ്പു നല്‍കും.

വിദ്യാഭ്യാസ രംഗത്തും ടിക് ടോക് സേവനം പ്രയോജനപ്പെടുത്തുന്നു

ടിക് ടോക്കിലെ 200 മില്ല്യണ്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. യുവജനതയെ ഏറ്റവുമധികം സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയാ വീഡിയോ പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ടിക് ടോക്കുമായി കൈകോര്‍ക്കാന്‍ എന്‍.എസ്.ഡി.സി തീരുമാനിച്ചത്. മാത്രമല്ല ഇത്രയും ഉപയോക്താക്കളുള്ളതിനാല്‍ പദ്ധതികളെ നല്ലൊരു വിഭാഗം ജനതയിലേക്കെത്തിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നുണ്ട്.

 പത്ത് ഇന്ത്യന്‍ ഭാഷകളില്‍

പത്ത് ഇന്ത്യന്‍ ഭാഷകളില്‍

നിലവില്‍ പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് ടിക് ടോക്ക് ലഭ്യമായിട്ടുള്ളത്. ഈ പത്തു ഭാഷകളിലും വലിയ സ്വാധീനം ചെലുത്താന്‍ ടിക് ടോകിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ വൊക്കേഷണല്‍ ട്രയിനിംഗ് രംഗത്തെക്കുറിച്ച് കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തിക്കാന്‍ ടിക് ടോക്കിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

വൊക്കേഷണല്‍ ട്രയിനിംഗ്

വൊക്കേഷണല്‍ ട്രയിനിംഗ്

സ്‌കില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ചെറു വീഡിയോകള്‍ ടിക് ടോകിലൂടെ അവതരിപ്പിച്ച് യുവാക്കളെ ബോധവാന്മാരാക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയും. - നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സീനിയര്‍ ഹെഡ് ഗൗരവ് കപൂര്‍ പറയുന്നു.

ടിക്‌ടോക്

ടിക്‌ടോക്

ഇന്ത്യയുടെ വൊക്കേഷണല്‍ സ്ഥാപനങ്ങളെ വലിയ രീതിയില്‍ ഉയര്‍ത്താന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. #Skills4All എന്ന ഹാഷ് ടാഗിലൂടെയാകും ചെറു വീഡിയോകള്‍ ടിക് ടോകിലൂടെ പ്രചരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോക്ക് ഇതിനോടകം തന്നെ 47 മില്ല്യണ്‍ വ്യൂവ്‌സ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Best Mobiles in India

English summary
NSDC’s mission to educate India’s youth about government initiated programs around skill development and vocational training opportunities. TikTok is available in 10 major Indian languages and given its popularity, the NSDC thinks it would be a good platform to reach out to the youth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X