ആൻഡ്രോയിഡ് 13നൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ

|

ആൻഡ്രോയിഡ് 13 ഒഎസിന്റെ രണ്ടാമത്തെ ബീറ്റ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. നിരവധി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും ഫോൾഡബിൾ ഡിവൈസുകളിലും ആൻഡ്രോയിഡ് 13 ഒഎസിന്റെ രണ്ടാമത്തെ ബീറ്റ ലഭ്യമായിത്തുടങ്ങിയതായി ഗൂഗിൾ ഐ/ഒ 2022ൽ അറിയിച്ചു. ആദ്യ ബീറ്റ ബിൽഡ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ റിലീസ് വരുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ രണ്ടാമത്തെ ബീറ്റ, പ്രൊഡക്റ്റിവിറ്റിയും പ്രൈവസിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അധിക സവിശേഷതകളും സുരക്ഷാ മെച്ചപ്പെടുത്തലുകളും നൽകുന്നു. ആൻഡ്രോയിഡ് 13ൽ നിങ്ങളെ കാത്തിരിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

വ്യക്തിഗത വിവരങ്ങളിൽ കൂടുതൽ നിയന്ത്രണം

വ്യക്തിഗത വിവരങ്ങളിൽ കൂടുതൽ നിയന്ത്രണം

ആൻഡ്രോയിഡ് 13 ഒഎസിൽ പങ്ക് വയ്ക്കുന്ന വ്യക്തിഗത വിവരങ്ങളിലും ആപ്പുകൾക്ക് ആക്സസ് ചെയ്യാവുന്ന ഫയലുകളിലും കൂടുതൽ നിയന്ത്രണം യൂസേഴ്സിന് ലഭിക്കുന്നു. ഫയൽസ് ആൻഡ് മീഡിയ ഓപ്ഷനിലേക്ക് ആക്സസ് നൽകുന്നതിന് പകരം നിങ്ങൾക്ക് ആക്‌സസ് നിയന്ത്രിക്കാൻ കഴിയുന്ന രണ്ട് പുതിയ വിഭാഗങ്ങൾ ആൻഡ്രോയിഡ് 13ൽ ലഭിക്കുന്നു. " ഫോട്ടോസ് ആൻഡ് വീഡിയോസ്", "മ്യൂസിക് ആൻഡ് ഓഡിയോ" എന്നിവയാണിവ. കൂടുതൽ വ്യക്തമായി പറഞ്ഞാൽ പുതിയ ഫോട്ടോ പിക്കർ ഉപയോഗിച്ച് നിങ്ങളുടെ മുഴുവൻ മീഡിയ ലൈബ്രറിയും മറ്റൊരു ആപ്പുമായി ഷെയർ ചെയ്യാതെ തന്നെ, ആക്‌സസ് അനുവദിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ സെലക്റ്റ് ചെയ്യാൻ കഴിയും.

ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

ഓട്ടോ ഡിലീറ്റ് ക്ലിപ്പ്ബോർഡ് ഹിസ്റ്ററി
 

ഓട്ടോ ഡിലീറ്റ് ക്ലിപ്പ്ബോർഡ് ഹിസ്റ്ററി

നിങ്ങളുടെ സ്വകാര്യത വർധിപ്പിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകളും ശുപാർശകളും പുതിയ ആൻഡ്രോയിഡ് 13ൽ ഉണ്ട്. ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ ക്ലിപ്പ്ബോർഡ് ആക്സസ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു അലർട്ട് ലഭിക്കും. നിങ്ങൾ കോപ്പി ചെയ്യുന്ന ഇൻഫർമേഷൻ അതെന്ത് തന്നെയായാലും സാധാരണ ഗതിയിൽ ക്ലിപ്പ്ബോർഡിൽ കിടക്കും. ഇത് ആപ്പുകൾക്ക് ആക്സസ് ചെയ്യാനും സാധിക്കുമായിരുന്നു. ആൻഡ്രോയിഡ് 13ൽ ഇതിനൊരു മാറ്റവും ഗൂഗിൾ കൊണ്ട് വരുന്നു. ഒരു നിശ്ചിത സമയ പരിധിക്ക് ശേഷം നിങ്ങളുടെ ക്ലിപ്പ്ബോർഡ് ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നതാണ് പുതിയ ഓപ്ഷൻ. ഇത് വഴി യൂസർ നേരത്തെ കോപ്പി ചെയ്ത ഇൻഫർമേഷൻ ആക്സസ് ചെയ്യുന്നതിൽ നിന്നും ആപ്പുകളെ തടയാൻ കഴിയും.

സുരക്ഷയിലും ഉപയോക്തൃ സ്വകാര്യതയിലും കൂടുതൽ ശ്രദ്ധ

സുരക്ഷയിലും ഉപയോക്തൃ സ്വകാര്യതയിലും കൂടുതൽ ശ്രദ്ധ

ഈ വർഷാവസാനത്തോടെ ആൻഡ്രോയിഡ് 13ൽ ഒരു എകീകൃത സെക്യൂരിറ്റി ആൻഡ് പ്രൈവസി പേജ് ലഭ്യമാകും. ഇത് നിങ്ങളുടെ ഡിവൈസിലെ എല്ലാ ഡാറ്റ പ്രൈവസി ഫീച്ചറുകളും സെക്യൂരിറ്റി ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നു. ഇത് നിങ്ങളുടെ ഡിവൈസിന്റെ സുരക്ഷ നിലയുടെ കളർ കോഡഡ് ഇൻഡിക്കേറ്ററുകൾ നൽകും. സുരക്ഷ വർധിപ്പിക്കാനുള്ള മാർഗങ്ങളും നടപടികളും ലഭ്യമാക്കുകയും ചെയ്യും.

ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രംഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രം

കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ

കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ

ഫോണിന് വ്യത്യസ്തമായ ലുക്ക് പകരാൻ സഹായിക്കുന്ന കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഗൂഗിൾ ആൻഡ്രോയിഡ് 13നൊപ്പം നൽകുന്നു. ആൻഡ്രോയിഡ് 13 ഉപയോഗിച്ച്, മുൻകൂട്ടി തയ്യാറാക്കിയ കളർ വേരിയന്റുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ ലുക്കും ഫീലും കൂടുതൽ മികച്ച രീതിയിൽ കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്നു. ഒരു തവണ കളർ സ്കീം സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ മുഴുവൻ ഒഎസിലും അതനുസരിച്ചുള്ള മാറ്റങ്ങൾ കാണാൻ കഴിയും.

ആപ്പ് ഐക്കണുകളുടെ കളർ തീമിങ്

ആപ്പ് ഐക്കണുകളുടെ കളർ തീമിങ്

ആൻഡ്രോയിഡ് 13 നിങ്ങളുടെ ആപ്പ് ഐക്കണുകളുടെ കളർ തീമിങ്, ഗൂഗിൾ ആപ്പുകൾക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നു. അതായത് മറ്റ് തേർഡ് പാർട്ടി ആപ്പുകളും നിങ്ങളുടെ ഡിവൈസിലെ തീമിന് അനുസൃതമായുള്ള കളർ തീമിൽ കാണാൻ കഴിയും. സെറ്റിങ്സിലെ തീമ്ഡ് ഐക്കൺസ് ഓപ്ഷൻ ടോഗിൾ ഓൺ ചെയ്താണ് ഇത് ആക്റ്റിവേറ്റ് ചെയ്യേണ്ടത്. ഓപ്ഷൻ ഓൺ ചെയ്താൽ ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ എല്ലാം നിങ്ങളുടെ ഫോണിലെ തീമുമായി മാച്ച് ആകുന്ന രീതിയിൽ കാണാൻ കഴിയും.

"ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ"; മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി

ഓരോ ആപ്പുകളും ഓരോ ഭാഷയിൽ ഉപയോഗിക്കാം

ഓരോ ആപ്പുകളും ഓരോ ഭാഷയിൽ ഉപയോഗിക്കാം

സെറ്റിങ്സിൽ നിങ്ങളുടെ ഓരോ ആപ്പുകൾക്കും വ്യത്യസ്തമായ ഭാഷാ മുൻഗണന സെലക്റ്റ് ചെയ്യാൻ ആൻഡ്രോയിഡ് 13ൽ ഓപ്ഷൻ ഉണ്ട്. സാഹചര്യത്തിനനുസരിച്ച് നിങ്ങൾക്ക് വ്യത്യസ്ത ഭാഷകൾ ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ഭാഷയിൽ സോഷ്യൽ മീഡിയ ആസ്വദിക്കാം, എന്നാൽ മറ്റൊരു ഭാഷയിൽ ബാങ്കിങ് ആപ്പുകളും ഉപയോഗിക്കാം. ആൻഡ്രോയിഡ് 13ൽ ഈ ഫീച്ച‍‍‍ർ നിങ്ങൾക്ക് ലഭ്യമാകും.

നോട്ടിഫിക്കേഷൻസ്, പെർമിഷൻസ്, റിക്വസ്റ്റുകൾ

നോട്ടിഫിക്കേഷൻസ്, പെർമിഷൻസ്, റിക്വസ്റ്റുകൾ

നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ ആദ്യമായി ഒരു ആപ്പ് ഉപയോഗിക്കുമ്പോൾ, ക്യാമറ, മൈക്രോഫോൺ, ബ്ലൂടൂത്ത്, കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ എന്നിവയിലേക്കും മറ്റും ആക്‌സസ് ആവശ്യപ്പെട്ടുള്ള റിക്വസ്റ്റുകൾ കണ്ടിരിക്കാം. വരാനിരിക്കുന്ന ആൻഡ്രോയിഡ് പതിപ്പിനൊപ്പം, നോട്ടിഫിക്കേഷൻ അയയ്ക്കുന്നതിനും ആപ്പുകൾക്ക് നിങ്ങളുടെ പെർമിഷൻ വേണ്ടി വരും. അനാവശ്യ അലർട്ടുകൾ നിറഞ്ഞ നോട്ടിഫിക്കേഷൻ ബാർ ഇഷ്ടപ്പെടാത്ത ഉപയോക്താക്കൾക്ക് ഇത് സഹായകമാകും.

മെറ്റാലിക് ഡിസൈനും വിയർഒഎസും ഫീച്ചർ ചെയ്ത് ഗൂഗിൾ പിക്സൽ വാച്ച് എത്തുന്നുമെറ്റാലിക് ഡിസൈനും വിയർഒഎസും ഫീച്ചർ ചെയ്ത് ഗൂഗിൾ പിക്സൽ വാച്ച് എത്തുന്നു

മികച്ച ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകൾ

മികച്ച ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകൾ

ആൻഡ്രോയിഡ് 13 ഒഎസിനൊപ്പം ബ്ലൂടൂത്ത് ലോ എനർജി (എൽഇ) ഓഡിയോയ്ക്കുള്ള സപ്പോർട്ട് ലഭിക്കുന്നു. ബ്ലൂടൂത്ത് ക്ലാസിക്ക് മാറ്റി പുതിയ ഉപയോഗ കേസുകളും കണക്ഷൻ ടോപ്പോളജികളും പ്രവർത്തനക്ഷമമാക്കാൻ നിർമ്മിച്ച അടുത്ത തലമുറ വയർലെസ് ഓഡിയോയാണിത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവരുടെ ഓഡിയോ പങ്കിടാനും പ്രക്ഷേപണം ചെയ്യാനും അല്ലെങ്കിൽ പൊതു പ്രക്ഷേപണങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കും. ബാറ്ററി ലൈഫ് നഷ്ടപ്പെടുത്താതെ തന്നെ ഉയർന്ന വിശ്വാസ്യതയുള്ള ഓഡിയോ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Best Mobiles in India

English summary
Google has released the second beta of Android 13 OS. Google I / O 2022 has announced that the second beta of Android 13 OS will be available on a number of Android smartphones, tablets and foldable devices. The new release comes two weeks after the first beta build.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X